1952ൽ ഒരു കടയുടമ അശ്രദ്ധരായ ആളുകൾ കടയിലെ സാധങ്ങൾ പൊട്ടിക്കുന്നുത് തടയാനായി ഇങ്ങനെ ഒരു ബോർഡ് വെച്ചു: “നിങ്ങൾ പൊട്ടിക്കുന്നത് നിങ്ങൾ വാങ്ങുക” (You break it, you buy it). ആകർഷകമായ ഈ വാചകം സാധനം വാങ്ങുന്നവർക്ക് ഒരു മുന്നറിയിപ്പായി മാറി. ഇതു പോലുള്ള മുന്നറിയിപ്പുകൾ ഇപ്പോൾ പല വ്യാപാരശാലകളിലും കാണാം.
യഥാർത്ഥ കുശവന്റെ കടയിൽ വിരോധാഭാസം പോലെ മറ്റൊരു സൂചന വെക്കാം. “നിങ്ങൾ ഇത് പൊട്ടിച്ചാൽ ഞങ്ങളതിനെ മികച്ച മറ്റെന്തെങ്കിലും ആക്കാം.” അത് തന്നെയാണ് യിരമ്യാവ് 18ൽ വെളിപ്പെടുത്തിയിരിക്കുന്നത്.
യിരമ്യാവ് കുശവന്റെ വീട് സന്ദർശിച്ചു, അവിടെ കുശവൻ “ഉടഞ്ഞുപോയ” കളിമണ്ണ് ശ്രദ്ധയോടെ മെനഞ്ഞു “മറ്റൊരു പാത്രമാക്കിത്തീർത്തു“(വാ. 4) എന്ന് കണ്ടു. ദൈവം ഒരു വിദഗ്ദനായ കുശവൻ ആണെന്നും, നമ്മൾ കളിമണ്ണാണെന്നും പ്രവാചകൻ ഓർമ്മിപ്പിക്കുന്നു. ദൈവം സർവ്വശക്തനായതുകൊണ്ട് താൻ നിർമ്മച്ചതിനെ ഉപയോഗിച്ച് തിന്മയെ നശിപ്പിക്കാനും നമ്മിൽ സൗന്ദര്യം ഉണ്ടാക്കുവാനും കഴിയും.
തകർന്നോ ഉടഞ്ഞോ ഇരിക്കുമ്പോഴും ദൈവത്തിനു നമ്മളെ പണിയാൻ കഴിയും. വിദഗ്ദ്ധ കുശവാനായ അവിടുന്ന്, നമ്മുടെ തകർന്ന കഷണങ്ങളിൽ നിന്നും പുതിയ അമൂല്യമായ പാത്രം ഉണ്ടാക്കുവാൻ കഴിയുന്നവനും അങ്ങനെ ചെയ്യാൻ തയ്യാറുള്ളവനുമാണ്. നമ്മുടെ തകർന്ന ജീവിതങ്ങളെ, കുറ്റങ്ങളെ, മുൻ പാപങ്ങളെ ഒന്നും ഉപയോഗശൂന്യമായ വസ്തുക്കളായി അവിടുന്ന് കാണുന്നില്ല. പകരം അവിടുന്ന് നമ്മുടെ പൊട്ടിയ കഷണങ്ങളെ എടുത്ത് ഏറ്റവും മികച്ചതെന്ന് തനിക്ക് തോന്നുന്നതുപോലെ രൂപാന്തരം വരുത്തുന്നു.
നമ്മുടെ തകർന്ന അവസ്ഥയിലും നമ്മുടെ വിദഗ്ദ്ധ കുശവനു നാം ഉന്നത മൂല്യമുള്ളവരാണ്. നമ്മുടെ തകർന്ന ജീവിതങ്ങൾ അവിടുത്തെ കരത്തിൽ, അവിടുത്തേക്ക് ഉപയോഗിക്കാൻ പറ്റുന്നതരത്തിൽ മനോഹര പാത്രങ്ങളായി രൂപപ്പെടുത്താൻ കഴിയും. (വാ.4).
തകർന്ന കഷണങ്ങളിൽ നിന്നും പുതിയതൊന്ന് ഉണ്ടാക്കുവാൻ കഴിയുന്ന ശില്പിയാണ് ദൈവം എന്ന തിരിച്ചറിവ് നിങ്ങളിൽ എന്ത് ആശ്വാസമാണ് നൽകുന്നത്? ശില്പി നിങ്ങളെ ഒരു മനോഹരമായ പാത്രമായി വീണ്ടും രൂപപ്പെടുത്തുമ്പോൾ നിങ്ങൾക്ക് എങ്ങനെ ശാന്തമായി ഇരിക്കാം?
ദൈവമേ, അങ്ങ് എന്നെ മനയുന്നവനും ഞാൻ കളിമണ്ണും ആകുന്നു. അങ്ങയുടെ ഹിതം പോലെ എന്നെ പണിയേണമേ. ഞാൻ അങ്ങയുടെ കരുതുന്ന വിദഗ്ദ കരങ്ങളിലാണെന്ന് എന്നെ ഓർമ്മപ്പെടുത്തേണമേ.