“അടുത്ത തവണ കാണാം എന്നോ അല്ലെങ്കിൽ “നല്ലൊരു വാരാന്ത്യം ആശംസിക്കുന്നു”എന്നോ പറഞ്ഞാണ് പ്രൊഫസ്സർ തൻ്റെ ഓൺലൈൻ ക്ലാസ്സ് ഓരോ തവണയും അവസാനിപ്പിച്ചത്. ചില വിദ്യാർത്ഥികൾ “നന്ദി, നിങ്ങൾക്കും അങ്ങനെതന്നെ” എന്ന് പ്രതികരിക്കും. എന്നാൽ ഒരു ദിവസം ഒരു വിദ്യാർത്ഥി “ഞാൻ നിന്നെ സ്നേഹിക്കുന്നു” എന്ന് പ്രതികരിച്ചു,.” ആശ്ചര്യത്തോടെ “ഞാനും നിന്നെ സ്നേഹിക്കുന്നു” എന്ന് അദ്ദേഹം മറുപടി പറഞ്ഞു. താൻ ആഗ്രഹിച്ചതുപോലെ മുഖാമുഖം പഠിപ്പിക്കാതെ തന്റെ കമ്പ്യൂട്ടർ സ്ക്രീനിനെ നോക്കി പഠിപ്പിക്കേണ്ടി വരുന്ന പ്രൊഫസ്സർക്ക് കൃതജ്ഞതയായി ഒരു ‘സ്നേഹ’ ചങ്ങല സൃഷ്ടിക്കാൻ സഹപാഠികൾ തീരുമാനിച്ചു. കുറച്ചു ദിവസങ്ങൾക്കു ശേഷം പഠിപ്പിച്ചു തീർന്നപ്പോൾ പ്രൊഫസ്സർ പറഞ്ഞു “അടുത്ത തവണ കാണാം,“ അതിനു വിദ്യാർത്ഥികൾ ഒരോരുത്തരായി “ഞാൻ നിന്നെ സ്നേഹിക്കുന്നു” എന്ന് ഉത്തരം പറഞ്ഞു. ഈ രീതി മാസങ്ങളോളം അവർ തുടർന്നു. ഇത് വിദ്യാർത്ഥികളുമായി ഉറച്ച ബന്ധം സൃഷ്ടിച്ചെന്നും അവരിപ്പോൾ “കുടുംബം ആണെന്ന് തോന്നുന്നു എന്നുംഅധ്യാപകൻ പറഞ്ഞു.
1 യോഹന്നാൻ 4:10–21ൽ ദൈവീക കുടുംബത്തിലെ അംഗമെന്ന നിലയിൽ നമുക്ക് ദൈവത്തോട് “ഞാൻ നിന്നെ സ്നേഹിക്കുന്നു” എന്ന് പറയാനുള്ള അനേക അവസരങ്ങൾ കാണുന്നു: തന്റെ പുത്രനെ നമ്മുടെ പാപങ്ങൾക്കു പ്രായശ്ചിത്തം ആകുവാൻ അയച്ചു (വാ.10). നമ്മുടെ ഉള്ളിൽ വസിക്കുവാൻ തന്റെ ആത്മാവിനെ നൽകി (വാ. 13, 15). അവിടുത്തെ സ്നേഹം എപ്പോഴും വിശ്വാസയോഗ്യമാണ് (വാ. 16),അതിനാൽ നമുക്ക് ഒരിക്കലും ന്യായവിധിയെ ഭയപ്പെടേണ്ടതില്ല. (വാ. 17). “അവൻ ആദ്യം നമ്മെ സ്നേഹിച്ചതുകൊണ്ടു” നമ്മെ അവനെയും മറ്റുള്ളവരെയും സ്നേഹിക്കാൻ പ്രാപ്തരാക്കി (വാ. 19).
ദൈവജനത്തോട് ഒത്തുകൂടുമ്പോൾ അവിടുത്തെ സ്നേഹിക്കാനുള്ള നിങ്ങളുടെ കാരണങ്ങൾ പങ്കു വെക്കുക. ദൈവത്തിനു ഒരു “ഞാൻ അങ്ങയെ സ്നേഹിക്കുന്നു” ശൃംഖല ഉണ്ടാക്കുന്നത് ദൈവത്തിനു മഹത്വം കൊടുക്കുന്നതും നിങ്ങളെ അവിടുത്തോട് കൂടുതൽ അടുപ്പിക്കുന്നതും ആയിരിക്കും.
നിങ്ങൾ എന്തുകൊണ്ടാണ് ദൈവത്തെ സ്നേഹിക്കുന്നത്? നിങ്ങൾക്ക് അവിടുത്തെ സ്നേഹം മറ്റുള്ളവരെ എങ്ങനെ കാണിക്കാൻ കഴിയും?
പിതാവേ, അങ്ങയുടെ സ്നേഹം അറിഞ്ഞതിലും അങ്ങയുടെ കുടുംബത്തിൽ ആയിരിക്കുന്നതിലും ഞാൻ നന്ദിയുള്ളവനാണ്. അങ്ങയുടെ സ്നേഹം പ്രകടിപ്പിക്കുവാനുള്ള വഴികളെ കാണിച്ചു തരേണമേ.