പത്താം നൂറ്റാണ്ടിൽ സ്പെയിനിലെ കോർഡോബയുടെ ഭരണാധികാരി ആയിരുന്നു അബ്ദ് അൽ-റഹ്മാൻ 3. അൻപതു വർഷത്തെ വിജയകരമായ ഭരണത്തിനു ശേഷം (എന്റെ പ്രജകളുടെ പ്രിയൻ, എന്റെ ശത്രുക്കളുടെ ഭീതി, സഖ്യകക്ഷികളാൽ ബഹുമാനിതൻ“), അൽ-റഹ്മാൻ തന്റെ ജീവിതത്തെ ആഴത്തിൽ പരിശോധിച്ചു. തന്റെ പദവികളേക്കുറിച്ച് അയാൾ ഇങ്ങനെ പറഞ്ഞു “സമ്പത്തും ബഹുമാനവും അധികാരവും സുഖവും എന്റെ വിളിക്കായി കാത്തിരുന്നു.” എന്നാൽ ആ കാലയളവിൽ എത്ര ദിവസം യഥാർത്ഥ സന്തോഷം തനിക്കുണ്ടായിരുന്നുവെന്ന് എണ്ണിയാൽ അത് വെറും പതിനാല് ദിവസം മാത്രമാണ്. എത്ര ഗൗരവമുള്ളതാണ്.
സഭാപ്രസംഗിയുടെ എഴുത്തുകാരനും സമ്പത്തും ബഹുമാനവും (സഭാപ്രസംഗി 2:7–9), അധികാരവും സുഖവും (1:12; 2:1–3) ഉണ്ടായിരുന്നു. തന്റെ സ്വന്തം ജീവിത അവലോകനവും ഒരേപോലെ ഗൗരവമുള്ളതായിരുന്നു. സമ്പത്ത് കൂടുതൽ മോഹങ്ങളിലേക്ക് നയിച്ചു എന്ന് താൻ മനസ്സിലാക്കി (5:10–11), സുഖങ്ങൾ ഒന്നും നേടാതിരുന്നപ്പോൾ (2:1-2), വിജയം കഴിവിനേക്കാൾ ഉപരി ഭാഗ്യമായിരുന്നിരിക്കാം (9:11). പക്ഷേ ഈ അവലോകനം അൽ-റഹ്മാന്റെ പോലെ നിരാശയോടെ അവസാനിച്ചില്ല. ദൈവത്തിലുള്ള വിശ്വാസമായിരുന്നു അയാളുടെ ആത്യന്തികമായ സന്തോഷം, തിന്നുന്നതും കുടിക്കുന്നതും ജോലി ചെയ്യുന്നതും നന്മ ചെയ്യുന്നതും എല്ലാം ദൈവത്തോടൊപ്പം ചെയ്യുമ്പോൾ ആസ്വദിക്കാം എന്ന് അയാൾ കണ്ടു (2:25; 3:12–13).
“മനുഷ്യാ നിന്റെ വിശ്വാസം ഈ വർത്തമാന ലോകത്തിൽ വെക്കരുത്!” അൽ-റഹ്മാൻ തന്റെ ധ്യാനം ഉപസംഹരിച്ചു. സഭാപ്രസംഗിയുടെ എഴുത്തുകാരനും ഇതിനോട് യോജിക്കും. കാരണം നാം നിത്യതക്കായി നിർമ്മിക്കപ്പെട്ടവരാകയാൽ (3:11) ഭൗമിക സുഖങ്ങൾക്കും നേട്ടങ്ങൾക്കും നമ്മെ തൃപ്തിപ്പെടുത്താനാവില്ല. പക്ഷേ അവൻ നമ്മോടു കൂടെയുണ്ടെങ്കിൽ കഴിക്കുന്നതിലും ജോലിയിലും ജീവിക്കുന്നതിലും യഥാർത്ഥ സന്തോഷം സാധ്യമാണ്.
ആനന്ദം കണ്ടെത്താൻ എന്തിലേക്കാണ് അധികവും നിങ്ങൾ തിരിയാറ്? ദൈവത്തോടൊന്നിച്ച് നിങ്ങൾക്ക് ഇന്നു എങ്ങനെയൊക്കെ കഴിക്കുവാനും ജോലി ചെയ്യുവാനും നന്മ ചെയുവാനും കഴിയും?
പിതാവാം ദൈവമേ, ഞാൻ അങ്ങയോട് കൂടെ ഇന്നു എല്ലാ കാര്യങ്ങളും ചെയ്യും.