2011 ൽ ഒരു പ്രമോഷണൽ പരിപാടിക്കിടെ എഴുപത്തിമൂന്നു വയസ്സുള്ള കനേഡിയൻ ഫുട്ബോൾ ലീഗിലെ രണ്ട് മുൻ കളിക്കാർ തമ്മിൽ കയ്യാങ്കളി ഉണ്ടായി. അവർക്ക് 1963ൽ കളിക്കുന്ന കാലത്തെ ഒരു കണക്ക് തീർക്കാൻ ഉണ്ടായിരുന്നു. ഒരാൾ മറ്റൊരാളെ ഇടിച്ചു താഴെയിട്ടപ്പോൾ ജനക്കൂട്ടം “വിട്ട് കളയാൻ” വിളിച്ചു പറഞ്ഞു. അവർ അയാളോട് പക വെക്കരുത് എന്ന് പറയുകയായിരുന്നു.
ബൈബിളിൽ ആളുകൾ പക വെച്ചുകൊണ്ടിരുന്നതിന്റെ അനേകം ഉദാഹരണങ്ങളുണ്ട്. ദൈവം തന്റെ യാഗത്തേക്കാൾ ഹാബേലിന്റെ യാഗത്തിൽ പ്രസാധിച്ചപ്പോൾ കയീൻ തന്റെ സഹോദരനെതിരെ പക വെച്ചുകൊണ്ടിരിന്നു (ഉല്പത്തി 4:5). അവസാനം അത് കൊലപാതകത്തിലേക്ക് നയിക്കത്തക്കവണ്ണം ഈ പക വളരെ കഠിനമായിരുന്നു:—“കയീൻ തന്റെ അനുജനായ ഹാബെലിനോടു കയർത്ത് അവനെ കൊന്നു”(വാ. 8). ന്യായമായും തനിക്ക് ലഭിക്കേണ്ടിയിരുന്ന ജന്മാവകാശം യാക്കോബ് തട്ടിയെടുത്തതുകൊണ്ട് “ഏശാവ് അവനെ ദ്വേഷിച്ചു“ (27:41). ഈ പക വളരെ തീവ്രമായിരുന്നതു കാരണം യാക്കോബിനു മരണഭയത്താൽ ഓടിപ്പോകേണ്ടി വന്നു.
ബൈബിളിൽ അനേകം പക വച്ചിരുന്നവരുടെ ഉദാഹരണങ്ങൾ മാത്രമല്ല ഇതുപോലുള്ള പകയെ അമര്ച്ചചെയ്യാനുള്ള നിർദ്ദേശവും തരുന്നു—എങ്ങനെ ക്ഷമ ചോദിക്കാമെന്നും നിരപ്പു പ്രാപിക്കാമെന്നും. ദൈവം മറ്റുള്ളവരെ സ്നേഹിക്കാനായി നമ്മെ വിളിച്ചിരിക്കുന്നു (ലേവ്യാപുസ്തകം19:18), നമ്മെ ഉപദ്രവിക്കുന്നവർക്കും നിന്ദിക്കുന്നവർക്കും വേണ്ടി പ്രാർത്ഥിക്കുകയും ക്ഷമിക്കുകയും ചെയ്യുവിൻ (മത്തായി 5:43–47), സകല മനുഷ്യരോടും സമാധാനമായിരിപ്പിൻ, പ്രതികാരം ദൈവത്തിനു വിടുവിൻ, നന്മയാൽ തിന്മയെ ജയിക്കുക (റോമർ 12:18–21). അവിടുത്തെ ശക്തിയാൽ ഇന്നു നാം പകയെ അമർച്ച ചെയ്യുമാറാകട്ടെ.
നാം പക വെക്കാതിരിക്കേണ്ടത് അത്യന്താപേക്ഷിതമായിരിക്കുന്നത് എന്തുകൊണ്ടാണ്? തകർന്ന ഒരു ബന്ധത്തെ പരിഹരിക്കാൻ ഈയാഴ്ച എങ്ങനെയാണ് പരിശ്രമിക്കുക?
യേശുവേ, അങ്ങ് എന്നോട് ക്ഷമിച്ചതിലൂടെ എനിക്ക് മറ്റുള്ളവരോട് ക്ഷമിക്കാൻ കഴിയുന്നതിനായി നന്ദി.