2013-ൽ, ബ്രിട്ടീഷ് അഭിനേതാവ് ഡേവിഡ് സുഷേ, ഒരു പ്രശസ്ത ടിവി പരമ്പരയുടെ അവസാന അദ്ധ്യായങ്ങൾ ചിത്രീകരിക്കുന്നതിനൊപ്പം, ഒരു നാടകത്തിലെ ഒരു പ്രധാന കഥാപാത്രവും ചെയ്തിരുന്നപ്പോഴാണ്, “തന്റെ ജീവിതത്തിലെ ഏറ്റവും വലിയ വേഷം” ഏറ്റെടുത്തത്.ആ പ്രോജക്ടുകൾക്ക് ഇടയിൽ,അദ്ദേഹം മുഴുവൻ ബൈബിളിന്റെയും ഒരു ഓഡിയോ പതിപ്പ് റെക്കോർഡ് ചെയ്തു, ഉൽപത്തി മുതൽ വെളിപാട് വരെ – 752,702 വാക്കുകൾ – ഇരുന്നൂറിലധികം മണിക്കൂറുകൾ.
ഒരു ഹോട്ടൽ മുറിയിൽ കണ്ടെത്തിയ ബൈബിളിലെ റോമർക്ക് എഴുതിയ പുസ്തകം വായിച്ച് യേശുവിൽ വിശ്വാസിയായി തീർന്ന ഡേവിഡ്, ഈ പദ്ധതിയെ 27 വർഷം നീണ്ട അഭിലാഷത്തിന്റെ പൂർത്തീകരണമായി വിശേഷിപ്പിച്ചു. “പൂർണ്ണമായും പ്രേരിപ്പിക്കപ്പെട്ടതു പോലെ എനിക്ക് അനുഭവപ്പെട്ടു. അതിന്റെ എല്ലാ വശങ്ങളും വളരെയധികം ഗവേഷണം നടത്തി, അത് പൂർത്തീകരിക്കുവാൻവളരെ അക്ഷമയോടെ ഞാൻ കാത്തിരുന്നു.” തുടർന്ന് അദ്ദേഹം തന്റെവേതനവുംസംഭാവന ചെയ്തു.
ഒരു ദൈവീകവരം പരിപാലിക്കുകയുംപങ്കുവയ്ക്കുകയും ചെയ്യുന്നതിലൂടെ ദൈവത്തെ എങ്ങനെ മഹത്വപ്പെടുത്താം എന്നതിനുള്ള പ്രചോദനാത്മകമായ ഒരു ഉദാഹരണമായി അദ്ദേഹത്തിന്റെ റെക്കോർഡിംഗ് അവശേഷിക്കുന്നു. ഒന്നാം നൂറ്റാണ്ടിലെ വിശ്വസികൾക്കുള്ള കത്തിൽ പത്രൊസ് അത്തരം കാര്യവിചാരകത്വത്തിനായി ഉദ്ബോധിപ്പിക്കുന്നുണ്ട്. സീസറിനു പകരം യേശുവിനെ ആരാധിച്ചതിന് പീഢനം നേരിട്ട അവർ, തങ്ങളുടെ ആത്മീയ വരങ്ങളെ പരിപോഷിപ്പിച്ച് ദൈവത്തിനു വേണ്ടി ജീവിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുവാൻ വെല്ലുവിളിക്കപ്പെട്ടു. “ഒരുത്തൻ പ്രസംഗിക്കുന്നു എങ്കിൽ ദൈവത്തിന്റെ അരുളപ്പാടു പ്രസ്താവിക്കുന്നു എന്ന പോലെ… ആകട്ടെ” (1 പത്രൊസ് 4:11).എല്ലാറ്റിലും “ദൈവം യേശുക്രിസ്തു മൂലം മഹത്ത്വപ്പെടുവാൻ ഇടവരേണ്ടതിനു” എല്ലാ വരങ്ങളും പോലെ നമുക്ക് അവയുംവികസിപ്പിച്ചെടുക്കാം.
ഈ നടൻ തന്റെ കഴിവുകളെ ദൈവത്തിനു സമർപ്പിച്ചതുപോലെ നമുക്കും ചെയ്യാം. ദൈവം നിങ്ങൾക്ക് നൽകിയതെല്ലാം അവന്റെ മഹത്വത്തിനായി നന്നായി കൈകാര്യം ചെയ്യുക.
ദൈവം നൽകിയ നിങ്ങളുടെ കഴിവുകളെയും ആത്മീയ വരങ്ങളെയും നിങ്ങൾ എങ്ങനെ വിവരിക്കും? ദൈവമഹത്വത്തിനായി അവയെ കൂടുതൽ നന്നായി കൈകാര്യം ചെയ്യാനോ പരിപാലിക്കാനോ നിങ്ങൾക്കു എന്ത് ചെയ്യാൻ കഴിയും?
സ്വർഗ്ഗീയ പിതാവേ, ചില സമയങ്ങിൽ ഞാൻ എന്റെ വരങ്ങളും കഴിവുകളും പാഴാക്കിയിട്ടുണ്ട്. ലോകം അങ്ങയെ സ്തുതിക്കാനായി അവിടുന്ന് എനിക്ക് നൽകിയിട്ടുള്ള വരങ്ങളെ പരിപാലിക്കാനുള്ള എന്റെ പ്രതിബദ്ധതയ്ക്ക് മൂർച്ച കൂട്ടണമേ.