റോമിലെ ആദ്യത്തെ ചക്രവർത്തിയായിരുന്ന അഗസ്റ്റസ് സീസർ (63 BC – AD 14), ക്രമസമാധാനത്തിന്റെ ഭരണകർത്താവായി അറിയപ്പെടാൻ ആഗ്രഹിച്ചു. അടിമപ്പണി, സൈനിക അധിനിവേശം, സാമ്പത്തിക കൈക്കൂലി എന്നിവയുടെ പിൻബലത്തിലാണ് അദ്ദേഹം തന്റെ സാമ്രാജ്യം കെട്ടിപ്പടുത്തതെങ്കിലും, നിയമവ്യവസ്ഥയുടെ ഒരുക്രമംഅദ്ദേഹം പുനഃസ്ഥാപിക്കുകയും തന്റെ പൗരൻമാർക്ക്, ഇന്നത്തെ നമ്മുടെ നീതിന്യായവ്യവസ്ഥ,“ലേഡി ജസ്റ്റിസ്” എന്ന് വിളിക്കുന്ന “ജസ്റ്റീഷ്യ” എന്നൊരു ദേവതയെ നൽകുകയും ചെയ്തു. ദീർഘനാളായി കാത്തിരുന്ന, ഭൂമിയുടെ അറ്റത്തോളം മഹാനാകേണ്ട അധിപന്റെജനനത്തിനായി, മറിയയെയും യോസേഫിനെയും ബേത്ത്ലേഹേമിലേക്ക്കൊണ്ടുവന്ന, ഒരു സെൻസസിനും അദ്ദേഹം ആഹ്വാനം ചെയ്തു (മീഖാ5:2-4).
യഥാർത്ഥ നീതി എന്താണെന്ന് കാണിച്ചു തരാൻ, തന്നിലും എത്രയോ വലിയ ഒരു രാജാവ് ജീവിക്കുകയും മരിക്കുകയും ചെയ്യും എന്ന് അഗസ്റ്റസിനോ ലോകത്തിലെ മറ്റുള്ളവർക്കോ മുൻകൂട്ടി കാണാൻ കഴിഞ്ഞിരുന്നില്ല. നൂറ്റാണ്ടുകൾക്ക് മുമ്പ്, മീഖാ പ്രവാചകന്റെ കാലത്ത്, ദൈവജനം വീണ്ടും വ്യാജത്തിന്റെയും അക്രമത്തിന്റെയും “അനധികൃത സമ്പത്തിന്റെയും” സംസ്കാരത്തിലേക്ക് വീണുപോയി (മീഖാ 6:10-12). ദൈവം വളരെയധികം സ്നേഹിക്കുന്നജനതയ്ക്ക് തങ്ങളുടെ കാഴ്ച്ച നഷ്ടപ്പെട്ടു. പരസ്പരം ന്യായം പ്രവർത്തിക്കുന്നതും, ദൈവത്തിന്റെ സന്നിധിയിൽ താഴ്മയോടുകൂടെ നടക്കുന്നതും എന്താണെന്ന് അവരിൽകൂടെ ലോകത്തിനു കാണിച്ചു കൊടുക്കുവാൻ അവിടുന്നു വാഞ്ചിച്ചു (വാ. 8).
വേദനിക്കുന്ന, വിസ്മരിക്കപ്പെട്ട, നിസ്സഹായരായ മനുഷ്യർ ആഗ്രഹിക്കുന്ന തരത്തിലുള്ള നീതിയെസാധൂകരിക്കുവാൻ ഒരു “ദാസരാജാവ്” വേണ്ടി വന്നു. ദൈവവും മനുഷ്യനും തമ്മിലും, വ്യക്തികൾ തമ്മിലും ഉള്ള ശരിയായ ബന്ധം സ്ഥാപിക്കുവാൻ യേശുവിലൂടെ, മീഖായുടെ പ്രവചനത്തിന്റെ പൂർത്തീകരണം ആവശ്യമായിരുന്നു. ഇത് സീസറിനെ പോലെ ക്രമസമാധാന പാലനത്തിന്റെ ബാഹ്യമായ നടപ്പാക്കലിലൂടെ അല്ല, മറിച്ച് നമ്മുടെ ദാസരാജാവായ യേശുവിന്റെ കരുണയുടെയും നന്മയുടെയും ആത്മാവിന്റെയും സ്വാതന്ത്ര്യത്താലാണ് അതുസംഭവിക്കുന്നത്.
ന്യായം പ്രവർത്തിക്കുന്നതും ദയാതല്പരനായിരിക്കുന്നതും ദൈവസന്നിധിയിൽ താഴ്മയോടെ നടക്കുന്നതും നിങ്ങളെ സംബന്ധിച്ച് എന്താണ്? യേശുവിന്റെ ജീവിതത്തിൽ ഇത് എങ്ങനെയാണ് പ്രാവർത്തികമായിരിക്കുന്നതായി നിങ്ങൾ കാണുന്നത്?
പിതാവേ, യേശുവിന്റെ നാമത്തിൽ, അവിടുന്ന് എന്റെ ജീവിതത്തിൽ കൊണ്ടുവരുന്ന എല്ലാവരോടും നീതിയോടെ പ്രവർത്തിക്കുവാൻ എന്നെ സഹായിക്കണമെ.