“ഇംഗ്ലണ്ടിന്റെ സംരക്ഷകൻ” എന്നറിയപ്പെട്ട ഒലിവർ ക്രോംവെൽ, പതിനേഴാം നൂറ്റാണ്ടിലെ സൈനിക മേധാവിയായിരുന്നു.പ്രധാനപ്പെട്ട വ്യക്തികൾ തങ്ങളുടെ ഛായാചിത്രങ്ങൾ വരയ്പ്പിക്കുന്നത് അക്കാലത്ത് ഒരു പതിവായിരുന്നു. ഒരു വ്യക്തിയുടെ മുഖത്തിന്റെ ആകർഷകമല്ലാത്ത വശങ്ങൾ ചിത്രകാരൻ വരയ്ക്കാതെ ഒഴിവാക്കുന്നതും സാധാരണമായിരുന്നു. എന്നിരുന്നാലും ക്രോംവെൽ തന്റെ മുഖസ്തുതിക്കു വേണ്ടിഒരു ഛായാചിത്രത്തെആഗ്രഹിച്ചില്ല. അദേഹം ചിത്രകാരന് മുന്നറിയിപ്പ് നൽകി, “ഞാൻ ആയിരിക്കുന്ന പോലെ തന്നെ നിങ്ങൾ എന്നെ വരയ്ക്കണം – അരിമ്പാറയും എല്ലാം – അല്ലെങ്കിൽ ഞാൻ നിങ്ങൾക്ക് പണം നൽകില്ല.”

തീർച്ചയായും, ആ കലാകാരൻ അതിനു വഴങ്ങി. ഇന്നത്തെ കാലത്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റു ചെയ്യുന്നതിനു മുമ്പ് ഫിൽട്ടർ ചെയ്യുകയോ എയർബ്രഷ് ചെയ്യുകയോ ചെയ്തേക്കാവുന്ന മുഖത്തെ രണ്ട് വലിയ അരിമ്പാറകളുമായി ക്രോംവെല്ലിന്റെഛായാചിത്രം പൂർത്തിയായി.

“അരിമ്പാറയും എല്ലാം” എന്ന പ്രയോഗത്തിന്, മനുഷ്യരെ, അവർ ആയിരിക്കുന്നതു പോലെ തന്നെ- തങ്ങളുടെ എല്ലാ അലോസരപ്പെടുത്തുന്ന തെറ്റുകളും, മനോഭാവങ്ങളും, പ്രശ്നങ്ങളോടും കൂടെ തന്നെ അംഗീകരിക്കണം എന്ന അർത്ഥംഅങ്ങനെ കൈവന്നു.ചില സന്ദർഭങ്ങളിൽ, അത് വളരെ ബുദ്ധിമുട്ടുള്ള ഒരു കൃത്യമായിനമുക്ക് അനുഭവപ്പെടും. എന്നാൽവളരെസൂക്ഷ്മമായി ഉള്ളിലേക്ക് നോക്കിയാൽ, നമ്മുടെ സ്വന്തം സ്വഭാവത്തിന്റെ ആകർഷകമല്ലാത്ത ചില വശങ്ങൾ നാം കണ്ടെത്തിയേക്കാം.

ദൈവം നമ്മുടെ “അരിമ്പാറകൾ” ക്ഷമിച്ചതിൽ നാം നന്ദിയുള്ളവരാണ്. കൊലൊസ്സ്യർ 3-ൽ മറ്റുള്ളവർക്ക് കൃപ പകർന്നു നൽകാൻ നമ്മെ പഠിപ്പിക്കുന്നു. സ്നേഹിക്കുവാൻ എളുപ്പമല്ലാത്തവരോടു പോലും കൂടുതൽ ക്ഷമയും ദയയും അനുകമ്പയും ഉള്ളവരായിരിക്കുവാൻ അപ്പൊസ്തലനായ പൗലൊസ് നമ്മെ പ്രോത്സാഹിപ്പിക്കുന്നു. ദൈവം നമ്മോട് ക്ഷമിക്കുന്ന രീതി മൂലം, ക്ഷമിക്കുന്ന ആത്മാവ് ഉണ്ടായിരിക്കുവാൻഅദ്ദേഹം നമ്മെ ഉദ്ബോധിപ്പിക്കുന്നു (വാ.12-13). ദൈവം നമ്മെ സ്നേഹിക്കുന്നതു പോലെ, അവിടുത്തെ മാതൃകയിലൂടെ മറ്റുള്ളവരെ സ്നേഹിക്കുവാൻ നമ്മെ പഠിപ്പിക്കുന്നു – അരിമ്പാറയും എല്ലാം.