നമ്മുടെ എഴുത്തുകാർ

എല്ലാം കാണുക

ലേഖനങ്ങൾ എഴുതിയത് Cindy Hess Kasper

ശബ്ദകോലാഹലങ്ങളിൽനിന്നുള്ള രക്ഷപ്പെടൽ

ചില വർഷങ്ങൾക്ക് മുമ്പ്, ഒരു കോളേജ് അധ്യക്ഷ തന്‍റെ വിദ്യാർത്ഥികളോട്, അവരുടെ പ്രവൃത്തികളെല്ലാം “മന്ദീഭവിപ്പിച്ച്”, ഒരു വൈകുന്നേരം അവളോടൊപ്പം ചേരുവാൻ നിർദ്ദേശിച്ചു. വിദ്യാർത്ഥികൾ സമ്മതിച്ചെങ്കിലും, വളരെ വിമുഖതയോടെയാണ്  അവർ തങ്ങളുടെ സെൽ ഫോണുകൾ മാറ്റിവെച്ച്, ചാപ്പലിൽ പ്രവേശിച്ചത്. അടുത്ത ഒരു മണിക്കൂർ അവർ സംഗീതം, പ്രാർത്ഥന എന്നിവ ഉൾപ്പെട്ട ആരാധനയിൽ ശാന്തമായി ഇരുന്നു. തഥനന്തരം, ഒരു സഹകാരി ആ അനുഭവത്തെ, "ശാന്തമാക്കുവാനുള്ള ഒരു അത്ഭുതകരമായ അവസരം....... ആവശ്യത്തിൽ കവിഞ്ഞ ആരവത്തെ മുഴുവൻ പുറത്താക്കുന്നതിനുള്ള ഒരു സ്ഥലം" എന്നാണ് വിശദീകരിച്ചത്.

ചിലപ്പോൾ, “അതിരുകടന്ന ബഹളത്തിൽ” നിന്ന് രക്ഷപ്പെടുക വളരെ ആയാസകരമാണ്. നമ്മുടെ ബാഹ്യ, ആന്തരിക ലോകങ്ങളുടെ ആരവം നമ്മുടെ ചെകിടടപ്പിക്കുന്നതായി മാറാം. എന്നാൽ, ദൈവത്തെ അറിയുവാൻ മൗനതയിൽ ആയിരിക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ചുള്ള സങ്കീർത്തനക്കാരന്‍റെ ഓർമ്മപ്പെടുത്തൽ നാം ഗ്രഹിക്കുവാനാരംഭിക്കുന്നത്, നമ്മുടെ പ്രവൃത്തികളെ “മന്ദീഭവിപ്പിക്കുവാൻ” തയ്യാറാകുമ്പോഴാണ് (സങ്കീ. 46:10). 1 രാജാക്കന്മാർ 19-ൽ, ഏലിയാവ്, കൊടുങ്കാറ്റിന്‍റെ ഒച്ചപ്പാടിലും, ഭൂകമ്പത്തിലും, തീയിലും കർത്താവിനെ അന്വേഷിച്ചു എങ്കിലും കണ്ടെത്തുവാൻ സാധിച്ചില്ല എന്ന് (വാക്യങ്ങൾ 9-13) നാം കാണുന്നു. പകരം, ദൈവത്തിന്‍റെ മൃദു മന്ത്രണമാണ് ഏലിയാവ് ശ്രവിച്ചത് (വാക്യം 12).

സാധാരണഗതിയിൽ, ആഘോഷങ്ങളിൽ അമിത ശബ്ദം ഉറപ്പാണ്. കുടുംബങ്ങളും സുഹൃത്തുക്കളും ഒന്നിച്ചു കൂടുന്നത്, സചേതന സംഭാഷണങ്ങളുടെയും അമിതമായ ഭക്ഷണത്തിന്‍റെയും, ശബ്ദമുഖരിതമായ ചിരിയുടെയും സ്നേഹത്തിന്‍റെ മാധുര്യപ്രകടനങ്ങളുടെയും ഒരു വേളയായിരിക്കും. എന്നാൽ നാം നമ്മുടെ ഹൃദയത്തെ ശാന്തമായി തുറക്കുമ്പോൾ, ദൈവവുമായി ചിലവഴിക്കുന്ന ആ സമയം അതീവ മാധുര്യമുള്ളതാണെന്ന് നാം മനസ്സിലാക്കുന്നു. ഏലീയാവിനെപ്പോലെ, നാമും ശാന്തതയിൽ ദൈവത്തെ കണ്ടുമുട്ടുവാനാണ് കൂടുതൽ സാദ്ധ്യത. ചിലപ്പോൾ, നാം ശ്രദ്ധിക്കുകയാണെങ്കിൽ, നമുക്കും ആ മൃദുസ്വരം കേൾക്കുവാനാകും.

അംഗീകാരം കൊടുക്കൽ

1960-കളുടെ ആരംഭത്തിൽ, ഭീമവും ശോചനീയവുമായ കണ്ണുകളുള്ള ഒരു വ്യക്തിയെയോ മൃഗത്തെയോ ദൃശ്യമാക്കുന്ന അസാധാരണമായ ഛായാചിത്രങ്ങൾ ജനപ്രീതിയാർജ്ജിച്ചു. ചിലർ ഇതിനെ "ഗുണശൂന്യം" എന്നു വിളിച്ചപ്പോൾ, മറ്റുള്ളവർ ഇത് ആസ്വദിച്ചു. കലാകാരിയുടെ ഭർത്താവ് തന്‍റെ ഭാര്യയുടെ സൃഷ്ടികളെ പ്രോത്സാഹിപ്പിക്കാൻ തുടങ്ങിയതോടെ, ഈ ദമ്പതികൾ അഭിവൃദ്ധി പ്രാപിച്ചു. എന്നാൽ കലാകാരിയുടെ ഒപ്പ് - മാർഗരറ്റ് കീൻ- അവളുടെ കലാസൃഷ്ടിയിൽ പ്രത്യക്ഷമായിരുന്നില്ല. പകരം, മാർഗരറ്റിന്‍റെ ഭർത്താവ്, തന്‍റെ ഭാര്യയുടെ കലാസൃഷ്ടിയെ സ്വന്തം സൃഷ്ടിയെന്നതുപോലെ അവതരിപ്പിച്ചു. എന്നാൽ, ഇരുപതുവർഷങ്ങൾ മാത്രമുണ്ടായിരുന്ന തങ്ങളുടെ വിവാഹജീവിതം അവസാനിക്കുന്നതു വരെ, മാർഗരറ്റ് ഈ വഞ്ചനയെക്കുറിച്ച്, ഭയാനകമാം വിധം മൌനിയായിരുന്നു. യഥാർത്ഥ കലാകാരന്‍റെ സ്വത്വം സ്ഥാപിച്ചെടുക്കുന്നതിനായി അവർ തമ്മിൽ ഒരു കോടതിമുറിയിൽ "ചായം പൂശേണ്ട" അവസ്ഥയുണ്ടായി.

 ആ പുരുഷന്‍റെ വഞ്ചന തെറ്റാണെന്നത് വ്യക്തമായിരുന്നു, എന്നാൽ യേശുവിന്‍റെ അനുഗാമികൾ ആയിരുന്നിട്ടുപോലും, നമ്മുടെ കഴിവുകളെക്കുറിച്ചും, നാം പ്രകടമാക്കുന്ന നേതൃത്വ പാടവത്തെക്കുറിച്ചും, അല്ലെങ്കിൽ മറ്റുള്ളവരോടുള്ള നമ്മുടെ കാരുണ്യപ്രവൃത്തികളെക്കുറിച്ചും അംഗീകാരം നേടിയെടുക്കുന്നത് വളരെ സരളമായാണ്. എന്നാൽ, ദൈവീക കൃപയാൽ മാത്രമേ, ആ ഗുണങ്ങൾ സാധ്യമാകൂ. യിരെമ്യാവ് 9 ൽ, താഴ്മയില്ലായ്മയെയും ജനങ്ങളുടെ അനുതാപമില്ലാത്ത ഹൃദയങ്ങളെയും കുറിച്ച് പ്രവാചകൻ വിലപിക്കുന്നതു കാണാം. നാം നമ്മുടെ ജ്ഞ്ഞാനത്തിലോ, ബലത്തിലോ, ധനത്തിലോ പ്രശംസിക്കരുതെന്നും, എന്നാൽ, യഹോവ തന്നെ കർത്താവ്, അവൻ ഭൂമിയിൽ ദയയും, ന്യായവും നീതിയും പ്രവർത്തിക്കുന്നുവെന്ന് നാം ഗ്രഹിച്ചറിയണം എന്നും ദൈവം അരുളിച്ചെയ്യുന്നതായി പ്രവാചകൻ രേഖപ്പെടുത്തുന്നു (വാക്യം 24).

 യഥാർത്ഥ കലാകാരന്‍റെ വ്യക്തിത്വം തിരിച്ചറിയുമ്പോൾ നമ്മുടെ ഹൃദയം കൃതജ്ഞതയാൽ നിറയുന്നു. "എല്ലാ നല്ല ദാനവും തികഞ്ഞ വരം ഒക്കെയും. … പിതാവിങ്കൽ നിന്നു ഇറങ്ങിവരുന്നു." (യാക്കോബ് 1:17). എല്ലാ അംഗീകാരവും, സകല നല്ല ദാനങ്ങളുടേയും ദാതാവിന്നുള്ളതാണ്.