ഞാൻ എപ്പോലും ആകുലപ്പെടുന്നവനാണ്. ഏറ്റവും മോശം പ്രഭാതമാണ്. കാരണം അപ്പോഴാണ് ഞാൻ തനിച്ചിരുന്നു ചിന്തിക്കുന്നത്. അതിനാൽ ഹഡ്‌സൺ ടെയ്‌ലറുടെ (ചൈനയിലെ ബ്രിട്ടീഷ് മിഷനറി) ഈ ഉദ്ധരണി ഞാൻ എന്റെ കുളിമുറിയിലെ കണ്ണാടിയിൽ ഒട്ടിച്ചുവെച്ചു. ഞാൻ ദുർബലനാണെന്ന് തോന്നുമ്പോൾ എനിക്ക് അത് കാണാൻ കഴിയും: ”ജീവനുള്ള ഒരു ദൈവമുണ്ട്. അവൻ ബൈബിളിൽ സംസാരിച്ചിട്ടുണ്ട്. അവൻ പറയുന്നത് അവൻ അർത്ഥമാക്കുന്നു, അവൻ വാഗ്ദാനം ചെയ്തതെല്ലാം നിവർത്തിക്കും.”

ടെയ്‌ലറുടെ വാക്കുകൾ വർഷങ്ങളോളം ദൈവത്തോടൊപ്പമുള്ള നടത്തത്തിൽ നിന്നാണ് വന്നത്, അവൻ ആരാണെന്നും നമ്മുടെ രോഗം, ദാരിദ്ര്യം, ഏകാന്തത, ദുഃഖം എന്നിവയുടെ നടുവിലും അവന് എന്തെല്ലാം ചെയ്യാൻ കഴിയുമെന്നും നമ്മെ ഓർമ്മിപ്പിക്കുന്നു. ദൈവം വിശ്വസ്തനാണെന്ന് അദ്ദേഹം കോവലം അറിയുക മാത്രല്ലായിരുന്നു, അവന്റെ വിശ്വാസ്യത അനുഭവിക്കുകയും ചെയ്തു. അദ്ദേഹം ദൈവത്തിന്റെ വാഗ്ദാനങ്ങളിൽ വിശ്വസിക്കുകയും അവനെ അനുസരിക്കുകയും ചെയ്തതിനാൽ, ആയിരക്കണക്കിന് ചൈനക്കാർ തങ്ങളുടെ ജീവൻ യേശുവിന് സമർപ്പിച്ചു.

ദൈവത്തെയും അവന്റെ വഴികളെയും അനുഭവിച്ചറിഞ്ഞത് അവൻ വിശ്വസ്തനാണെന്ന് അറിയാൻ ദാവീദിനെ സഹായിച്ചു. ദൈവം നല്ലവനും മനസ്സലിവുള്ളവനും തന്റെ എല്ലാ വാഗ്ദാനങ്ങളോടും വിശ്വസ്തനുമാണെന്ന് അനുഭവിച്ചറിഞ്ഞ ദൈവത്തെ സ്തുതിച്ചുകൊണ്ട് അവൻ സങ്കീർത്തനം 145 എഴുതി. നാം ദൈവത്തെ വിശ്വസിക്കുകയും അനുഗമിക്കുകയും ചെയ്യുമ്പോൾ, തന്നെക്കുറിച്ച് അവൻ പറയുന്നതു സത്യമാണെന്നും അവൻ തന്റെ വചനത്തോട് വിശ്വസ്തനാണെന്നും (വാ. 13). നാം തിരിച്ചറിയുന്നു (അല്ലെങ്കിൽ നന്നായി മനസ്സിലാക്കുന്നു). കൂടാതെ, ദാവീദിനെപ്പോലെ, നാം അവനെ സ്തുതിച്ചുകൊണ്ടും അവനെക്കുറിച്ച് മറ്റുള്ളവരോട് പറഞ്ഞുകൊണ്ടും പ്രതികരിക്കുന്നു (വാ. 10-12).

നാം ആശങ്കാജനകമായ സമയങ്ങളെ അഭിമുഖീകരിക്കുമ്പോൾ, ദൈവത്തോടൊപ്പമുള്ള നമ്മുടെ നടത്തത്തിൽ വീഴ്ച വരുത്താതിരിക്കാൻ ദൈവം നമ്മെ സഹായിക്കും, കാരണം അവൻ വിശ്വസ്തനാണ് (എബ്രായർ 10:23).