മേഘ്ന ചെറുപ്പമായിരുന്നപ്പോൾ അവളുടെ സൺഡേ സ്കൂൾ ടീച്ചർ സദുദ്ദേശ്യത്തോടു കൂടെ സുവിശേഷീകരണ പരീശീലനത്തെപ്പറ്റി അവരെ പഠിപ്പിച്ചിരുന്നു. അതിൽ വാക്യങ്ങൾ മനഃപാഠമാക്കുന്ന ഒരു ക്രമവും, സുവിശേഷം പങ്കിടുവാൻഒരു സൂത്രവാക്യവും ഉൾപ്പെട്ടിരുന്നു. ഒരുസുപ്രധാന വാക്യമോ,അതിന്റെ ക്രമമോമറക്കുമോ എന്ന് ഭയന്ന് അവളും ഒരു സുഹൃത്തും മറ്റൊരു സുഹൃത്തിന്റെ അടുക്കൽ ഇത് പരീക്ഷിച്ചു. ഒരു പരിവർത്തനത്തിൽഅത് കലാശിച്ചോ എന്ന് മേഘ്ന ഓർക്കുന്നില്ല (ഇല്ലെന്ന് ഊഹിക്കുന്നു). ആ സമീപനം,വാസ്തവത്തിൽ വ്യക്തിയെക്കാൾ ഉപരി സൂത്രവാക്യത്തിന്നാണ് പ്രാധാന്യം നല്കിയിരുന്നത്.
ഇപ്പോൾ വർഷങ്ങൾക്കു ശേഷം, മേഘ്നയും ഭർത്താവും സ്വന്തം കുട്ടികൾക്ക്,കൂടുതൽ ആകർഷകമായ രീതിയിൽ ദൈവത്തോടുള്ള സ്നേഹവും വിശ്വാസവും പങ്കിടുന്നതിന്റെ മാതൃക കാണിച്ചു കൊടുക്കുന്നു. ദൈവത്തെക്കുറിച്ചും ബൈബിളിനെക്കുറിച്ചും, യേശുവുമായുള്ള വ്യക്തിപരമായ ബന്ധത്തെക്കുറിച്ചും കുട്ടികളെ പഠിപ്പിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് അവർ മനസ്സിലാക്കുന്നു. ദൈവത്തോടും തിരുവെഴുത്തുകളോടുമുള്ള അവരുടെസ്നേഹത്തിന്റെജീവനുള്ള ദൈനംദിന മാതൃകയിലൂടെ അവർ അതു ചെയ്യുന്നു. “ലോകത്തിന്റെ വെളിച്ചം” (മത്തായി 5:14) ആകുന്നതിന്റെഅർത്ഥം എന്താണെന്നും, ദയയും ഔദാര്യവുമുള്ളവാക്കുകളിലൂടെ മറ്റുള്ളവരിലേക്ക് എത്തുന്നതിന്റെരീതിയും അവർ അവരെബോദ്ധ്യപ്പെടുത്തുന്നു.മേഘ്ന പറയുന്നു, “നമ്മുടെ സ്വന്തം ജീവിതത്തിൽഇല്ലെങ്കിൽ നമുക്ക് മറ്റുള്ളവർക്ക് ജീവന്റെ വാക്കുകൾ പകർന്നു നൽകാൻ കഴിയില്ല.” അവളും ഭർത്താവും സ്വന്തം ജീവിത ശൈലിയിൽ കനിവ് പ്രകടിപ്പിക്കുമ്പോൾ, അവർ തങ്ങളുടെ കുഞ്ഞുങ്ങളെയും,”മറ്റുള്ളവരെ തങ്ങളുടെ വിശ്വാസത്തിലേക്ക് ക്ഷണിക്കുവാൻ” തയ്യാറാക്കുകയാണ്.
മറ്റുള്ളവരെ യേശുവിലേക്ക് നയിക്കുവാൻ നമുക്ക് ഒരു സൂത്രവാക്യം ആവശ്യമില്ല – ഏറ്റവും പ്രധാനം ദൈവത്തോടുള്ള സ്നേഹം നമ്മെ നിർബ്ബന്ധിക്കുകയും നമ്മിലൂടെ പ്രകാശിക്കുകയും ചെയ്യുക എന്നുള്ളതാണ്. നാം അവിടുത്തെ സ്നേഹത്തിൽ ജീവിക്കുകയും അത് പങ്കിടുകയും ചെയ്യുമ്പോൾ, ദൈവം തന്നെ അറിയുവാൻ മറ്റുള്ളവരെയും ആകർഷിക്കുന്നു.
നിങ്ങൾ എങ്ങനെയാണ് മറ്റൊരാളുമായി സുവാർത്ത പങ്കുവച്ചത്? അതിന്റെ ഫലം എന്തായിരുന്നു? നിങ്ങൾക്ക് യേശുവിനെപറ്റി പങ്കുവയ്ക്കാൻ കഴിയുന്ന മറ്റു ചില വഴികൾ എന്താണ്?
പ്രിയ ദൈവമേ, എനിക്ക് അങ്ങയുമായുള്ള സ്നേഹബന്ധം മറ്റുള്ളവരും അനുഭവിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. മറ്റുള്ളവരെ അങ്ങയിലേക്ക് ആകർഷിക്കുവാൻ എന്റെ നടത്തത്തിലും സംസാരത്തിലും എന്നെ സഹായിക്കണമേ.