ഒരു പൈലറ്റിന് തന്റെ ചായ കപ്പ്ഹോൾഡറിൽ വയ്ക്കാൻ കഴിഞ്ഞില്ല, അതിനാൽ അദ്ദേഹമത് സെന്റർകൺസോളിൽ വച്ചു. വിമാനം പ്രക്ഷുബ്ധമായപ്പോൾ, പാനീയം കൺട്രോൾ പാനലിലേക്ക് ഒഴുകി, ഒരു എഞ്ചിൻ ഓഫായി. ആഫ്ലൈറ്റ് വഴിതിരിച്ചുവിട്ട് സുരക്ഷിതമായി ലാൻഡ് ചെയ്തുവെങ്കിലും,രണ്ട് മാസങ്ങൾക്ക് ശേഷം മറ്റൊരു എയർലൈനിലെ ജീവനക്കാർക്ക് ഇത് വീണ്ടും സംഭവിച്ചപ്പോൾ, ഒരു പ്രശ്നമുണ്ടെന്ന് നിർമാതാവിന് മനസ്സിലായി. വിമാനത്തിന് 30 കോടി ചിലവാക്കി, പക്ഷേ അതിന്റെ കപ്പ്ഹോൾഡർ വളരെ ചെറുതായിരുന്നു. ഈ ചെറുതെന്ന് തോന്നിപ്പിക്കുന്ന പിശക് ചിലഭയാനകമായ നിമിഷങ്ങളിലേക്ക് നയിച്ചു.
ചെറിയ പ്രശ്നങ്ങൾക്ക് മഹത്തായ പദ്ധതികൾ തകർക്കുവാൻ കഴിയും, അതിനാൽ ഉത്തമഗീതത്തിലെ പ്രിയൻ തന്റെ പ്രിയയോട് തങ്ങളുടെ സ്നേഹത്തിന്റെ മുന്തിരിത്തോട്ടങ്ങളെ നശിപ്പിക്കുന്ന ചെറുകുറുക്കന്മാരെ പിടിച്ചു തരാൻ പ്രേരിപ്പിക്കുന്നു (2:15). മുന്തിരി തേടി കുറുക്കൻമാർ മതിലുകൾക്ക് മുകളിലൂടെ കയറുന്നതും വള്ളികൾ പുറത്തെടുക്കുന്നതും അവൻ കണ്ടിട്ടുണ്ട്. ശരം പോലെ മുന്തിരിത്തോട്ടത്തിലേക്ക് വരികയും രാത്രിയിൽ അപ്രത്യക്ഷമാവുകയും ചെയ്തിരുന്നതിനാൽ അവയെ പിടിക്കുവാൻ പ്രയാസമായിരുന്നു. എന്നാലും അവയെ അവഗണിക്കുവാൻ പാടില്ല.
നിങ്ങളുടെ ഏറ്റവും അടുത്ത ബന്ധങ്ങളെ ഭീഷണിപ്പെടുത്തുന്നത് എന്താണ്? അത് വലിയ കുറ്റകൃത്യങ്ങളല്ലായിരിക്കാം. നിങ്ങളുടെ സ്നേഹത്തിന്റെ വേരുകളെ കുഴിക്കുന്ന, ഇവിടെയും അവിടെയുമുള്ള നിസ്സാര അഭിപ്രായ പ്രകടനങ്ങൾ എന്ന ചെറുകുറുക്കൻമാർ ആയിരിക്കാം അവ! ചെറിയ കുറ്റങ്ങൾ കൂടിച്ചേർന്ന് ഒരിക്കൽ വിരിഞ്ഞ് വന്നിരുന്ന സൗഹൃദമോ തീക്ഷ്ണമായ വിവാഹജീവിതമോ അപകടത്തിലാക്കും.
ചെറുകുറുക്കൻമാരെ പിടിക്കുവാൻ ദൈവം നമ്മെ സഹായിക്കട്ടെ! നമുക്ക് ആവശ്യമായത് ദൈവം നൽകുന്നുണ്ട്. ക്ഷമാപണം ചോദിക്കുകയും നൽകുകയും ചെയ്തുകൊണ്ട്, ചിന്താപൂർണ്ണമായ പ്രവൃത്തികളാൽ നമുക്ക് നമ്മുടെ മുന്തിരിത്തോട്ടങ്ങളെ പരിപോഷിപ്പിച്ചെടുക്കാം.
നിങ്ങളുടെ അടുത്ത ബന്ധങ്ങളിലൊന്നിനെ നശിപ്പിച്ചു കൊണ്ടിരിക്കുന്ന ''ചെറുകുറുക്കൻമാർ" എന്തെല്ലാമാണ്? ക്രിസ്തുവിൽ പാപമോചനവും പുതിയൊരു തുടക്കവും തേടാൻ നിങ്ങൾക്ക് എന്ത് ചെയ്യാൻ കഴിയും?
പിതാവേ, അങ്ങയുടെ അസാധാരണമായ സ്നേഹം സാധാരണ പ്രവൃത്തികളാൽ എന്നിലൂടെ ഒഴുകട്ടെ.