ആളുകളെ തിരിച്ചറിയാൻ വിരലടയാളങ്ങൾ വളരെക്കാലമായി ഉപയോഗിക്കുന്നുവെങ്കിലും അവയുടെ വ്യാജപ്പകർപ്പുകൾ എളുപ്പം സൃഷ്ടിക്കുവാൻ സാധിക്കും. അതുപോലെ, മനുഷ്യന്റെ കണ്ണിലെ കൃഷ്ണമണിയുടെ ബയോമെട്രിക്സ് പാറ്റേൺ ഒരാളെ തിരിച്ചറിയാൻ ഉപയോഗിക്കാവുന്ന കാര്യമാണ്. എങ്കിലും, പ്രത്യേക കോൺടാക്റ്റ് ലെൻസ് ഉപയോഗിച്ച് ആ പാറ്റേൺ മാറ്റിമറിക്കുവാൻ സാധിക്കും. എന്നാൽ. ഏറ്റവും വിശ്വസനീയമായ തിരിച്ചറിയൽ അടയാളമായി എന്താണ് ഉപയോഗിക്കുവാൻ കഴിയുന്നത്? മനുഷ്യന്റെ നാഡീവ്യവസ്ഥ! അത് ഓരോ വ്യക്തിയിലും വ്യത്യസ്തമാണെന്നും അത് വ്യാജമായി നിർമ്മിക്കുവാൻ അസാധ്യമാണെന്നും ഈയിടെ തെളിഞ്ഞു. നിങ്ങളുടെ സ്വന്തം “നാഡീവ്യവസ്ഥ,” ഈ ഗ്രഹത്തിലെ മറ്റെല്ലാവരിൽ നിന്നും നിങ്ങളെ വേർതിരിക്കുന്ന ഒരു തിരിച്ചറിയൽ അടയാളമാണ്!
മനുഷ്യരുടെ ഇത്തരം സങ്കീർണ്ണതകളെക്കുറിച്ച് ചിന്തിക്കുന്നത് നമ്മെ സൃഷ്ടിച്ച സ്രഷ്ടാവിനെക്കുറിച്ച് ഒരു ആരാധനയും അത്ഭുതവും നമ്മിൽ ഉളവാക്കും. നമ്മൾ “ഭയങ്കരവും അതിശയവുമായി സൃഷ്ടിക്കപ്പെട്ടവരാണ്” (സങ്കീ. 139: 14). അത് തീർച്ചയായും ആഘോഷിക്കപ്പടേണ്ടതാണെന്ന് ദാവീദ് ഓർമ്മിപ്പിച്ചു. വാസ്തവത്തിൽ, സങ്കീ. 111: 2 നമ്മെ ഓർമ്മിപ്പിക്കുന്നു, “യഹോവയുടെ പ്രവൃത്തികൾ വലിയവ; അവയിൽ ആനന്ദിക്കുന്നവരൊക്കെയും അവ ധ്യാനിക്കുന്നു”
എന്നിരിക്കിലും, നമ്മുടെ ശ്രദ്ധ ഏറ്റവും കൂടുതൽ അർഹിക്കുന്നത് ദൈവമായ സ്രഷ്ടാവിൽ തന്നെയാണ്. ദൈവത്തിന്റെ മഹത്തായ പ്രവൃത്തികൾ ആഘോഷിക്കുമ്പോൾ തന്നെ, നാം അവനെയും ആഘോഷിക്കണം! അവന്റെ പ്രവൃത്തികൾ മഹത്തരമാണ്, പക്ഷേ അവൻ അതിലും വലിയവനാണ്, അത് സങ്കീർത്തനക്കാരനെ പ്രാർത്ഥിക്കുവാൻ പ്രേരിപ്പിക്കുന്നു, “നീ വലിയവനും അത്ഭുതങ്ങളെ പ്രവർത്തിക്കുന്നവനുമല്ലോ; നീ മാത്രം ദൈവമാകുന്നു.”(86:10).
ഇന്ന്, അവന്റെ “വീര്യപ്രവൃത്തി”കളെപ്പറ്റി നാം ചിന്തിക്കുമ്പോൾ, അവന്റെ മഹിമാധിക്യത്തിൽ നമുക്കും അത്ഭുതപ്പെടാം.