1799-ൽ, പന്ത്രണ്ട് വയസ്സുള്ള കോൺറാഡ് റീഡ്, നോർത്ത് കരോലിനയിലെ തന്റെ കുടുംബത്തിന്റെ ചെറിയ കൃഷിയിടത്തിലൂടെ ഒഴുകുന്ന അരുവിയിൽ ഒരു വലിയ തിളങ്ങുന്ന പാറ കണ്ടെത്തി. ഒരു പാവപ്പെട്ട കുടിയേറ്റ കർഷകനായ തന്റെ പിതാവിനെ കാണിക്കുവാൻ അവൻ അത് വീട്ടിലേക്ക് കൊണ്ടുപോയി. അവന്റെ പിതാവിന് പാറയുടെ വില മനസ്സിലാക്കുവാൻ കഴിഞ്ഞില്ല, അത് അവർ ഒരു വാതിൽപ്പടിയായി ഉപയോഗിച്ചു. അവരുടെ കുടുംബം വർഷങ്ങളോളം അതിന്റെ മീതെ ചവിട്ടി നടന്നു.
ഒരിക്കൽ കോൺറാഡിന്റെ പാറ ഒരു പ്രാദേശിക രത്നവ്യാപാരിയുടെ കണ്ണിൽപ്പെട്ടു – യഥാർത്ഥത്തിൽ അത് പതിനേഴു പൗണ്ടിന്റെ ഒരു സ്വർണ്ണക്കട്ടയായിരുന്നു. താമസിയാതെ റീഡ് കുടുംബം സമ്പന്നരായി, അവരുടെ സ്ഥലം അമേരിക്കയിലെ ആദ്യത്തെ വലിയ സ്വർണഖനിയുടെ സ്ഥലമായി.
ചിലപ്പോൾ നാം നമ്മുടെ സ്വന്തം പദ്ധതികളും വഴികളും ചിന്തിച്ചു കൊണ്ട് അനുഗ്രഹത്തിന്റെ മുകളിൽക്കൂടെ നാം കടന്നുപോകും , ദൈവത്തോട് അനുസരണക്കേട് കാണിച്ചതിന് ഇസ്രായേലിനെ ബാബിലോണിലോൺ പ്രവാസത്തിലേക്ക് അയച്ചതിനു ശേഷം, അവൻ ഒരിക്കൽക്കൂടി അവർക്ക് സ്വാതന്ത്ര്യമേകി. അവർ മറന്ന കാര്യങ്ങളെക്കുറിച്ച് അവൻ അവരെ ഓർമ്മപ്പെടുത്തി: “ഞാൻ നിങ്ങളുടെ ദൈവമായ യഹോവയാണ്” എന്ന് അവൻ അവരോട് പറഞ്ഞു, “ശുഭകരമായി പ്രവർത്തിപ്പാൻ നിന്നെ അഭ്യസിപ്പിക്കയും നീ പോകേണ്ടുന്ന വഴിയിൽ നിന്നെ നടത്തുകയും ചെയ്യുന്ന നിന്റെ ദൈവമായ യഹോവ ഞാൻ തന്നെ. അയ്യോ, നീ എന്റെ കല്പനകളെ കേട്ടനുസരിച്ചെങ്കിൽ കൊള്ളായിരുന്നു! എന്നാൽ നിന്റെ സമാധാനം നദിപോലെയും നിന്റെ നീതി സമുദ്രത്തിലെ തിരപോലെയും ആകുമായിരുന്നു.”പഴയ വഴികളിൽ നിന്ന് പിന്മാറി, ഒരു പുതിയ ജീവിതത്തിൽ അവനെ പിന്തുടരുവാൻ ദൈവം അവരെ പ്രോത്സാഹിപ്പിച്ചു: “ബാബേലിൽനിന്ന് പുറപ്പെടുവിൻ; ഉല്ലാസഘോഷത്തോടെ കല്ദയരെ വിട്ട് ഓടിപ്പോകുവിൻ… ഭൂമിയുടെ അറ്റത്തോളം ഇതു പ്രസിദ്ധമാക്കുവിൻ” (യെശ. 48: 17-18, 20).
ബാബിലോൺ വിട്ടുപോകുക എന്നതുകൊണ്ട് അന്നും ഇന്നും ദൈവം ഉദ്ദേശിക്കുന്നത് നാം പാപവഴികൾ ഉപേക്ഷിച്ച്, അനുസരിക്കുകയും അവനെ പിന്തുടരുകയും ചെയ്യുന്നെങ്കിൽ നമുക്ക് നല്ലത് ചെയ്യുവാൻ ആഗ്രഹിക്കുന്ന ഒരു ദൈവത്തിലേക്ക് “തിരികെ വരിക” എന്നാണ് .
നിങ്ങൾ ഇന്ന് അവനോടൊപ്പം നടക്കുമ്പോൾ ദൈവകൃപയുടെ ഏത് വശമാണ് നിങ്ങൾ പ്രതീക്ഷിക്കുന്നത്? മറ്റുള്ളവരെ അവന്റെ സ്നേഹത്തിലേക്ക് സൗമ്യമായി നയിക്കുവാൻ നിങ്ങൾക്ക് എന്തുചെയ്യുവാൻ കഴിയും?
സ്നേഹവാനായ ദൈവമേ, നിന്നെപ്പോലെ മറ്റാരുമില്ല! നിന്നോടൊപ്പം നടക്കുവാനുള്ള അവസരം സ്വീകരിക്കുവാനും, നീ നൽകുന്ന അനുഗ്രഹങ്ങൾ കണ്ടെത്താനും എന്നെ സഹായിക്കണമേ.