“ഇല്ല! ഞാൻ അത് ചെയ്തില്ല! ” വിങ്ങുന്ന ഹൃദയത്തോടെ ജെയ്ൻ തന്റെ കൗമാരക്കാരനായ മകന്റെ നിഷേധം കേട്ടു, അവൻ സത്യം പറയുന്നില്ലെന്ന് അവൾക്കറിയാമായിരുന്നു. എന്താണ് സംഭവിച്ചതെന്ന് സൈമണിനോട് വീണ്ടും ചോദിക്കുന്നതിനുമുമ്പ് അവൾ ദൈവത്തോട് സഹായം ചോദിച്ചുകൊണ്ട് മനസ്സിൽ പ്രാർത്ഥിച്ചു. അവൻ നുണ പറയുകയാണെന്നുള്ളതു അവൻ നിരസിച്ചുകൊണ്ടിരുന്നു, അവസാനം അവൾ അസ്വസ്ഥതയോടെ കൈകൾ ഉയർത്തി. അവൾക്ക് ഒരു സമയം ആവശ്യമാണെന്നു പറഞ്ഞ് അവൾ പുറത്തേക്ക് നടക്കുവാൻ തുടങ്ങി. അപ്പോൾ അവളുടെ തോളിൽ ഒരു കൈ അനുഭവപ്പെടുകയും അവന്റെ ക്ഷമാപണം കേൾക്കുകയും ചെയ്തപ്പോൾ, അവൾക്ക് മനസ്സിലായി പരിശുദ്ധാത്മാവിന്റെ കുറ്റപ്പെടുത്തലിനോട് അവൻ പ്രതികരിച്ചു; അവൻ പശ്ചാത്തപിച്ചു എന്ന്.
പഴയനിയമത്തിൽ യോവേലിന്റെപുസ്തകത്തിൽ, ദൈവം തന്റെ ജനത്തെ അവരുടെ പാപങ്ങളിൽ നിന്ന് യഥാർത്ഥ മാനസാന്തരത്തിലേക്ക് ക്ഷണിച്ചു, ഇപ്പോഴെങ്കിലും അവർ പൂർണ്ണഹൃദയത്തോടെ അവനിലേക്ക് മടങ്ങാൻ അവൻ ആഹ്വാനം ചെയ്തു (2:12). അനുതാപത്തിന്റെ ബാഹ്യപ്രവൃത്തികളല്ല, മറിച്ച് അവരുടെ കഠിനമായ മനോഭാവത്തെ മയപ്പെടുത്തുവാൻ അവൻ അരുളിച്ചെയ്തു: “നിങ്ങളുടെ വസ്ത്രങ്ങളെയല്ല ഹൃദയങ്ങളെത്തന്നെ കീറുക,” ദൈവം “കൃപയും കരുണയും ദീർഘക്ഷമയും മഹാദയയുമുള്ളവനല്ലോ” എന്ന് യോവേൽ ഇസ്രായേല്യരെ ഓർമ്മിപ്പിച്ചു (വാ. 13).
തെറ്റ് ഏറ്റുപറയുന്നത് അത്ര എളുപ്പമല്ല. കാരണം നമ്മുടെ പാപങ്ങൾ സമ്മതിക്കുവാൻ നമ്മുടെ അഹങ്കാരം നമ്മെ അനുവദിക്കുന്നില്ല. ഒരുപക്ഷേ നമ്മൾ സത്യം മറച്ചുവെച്ച്, അത് “ഒരു ചെറിയ വെളുത്ത നുണ” മാത്രമാണെന്ന് പറഞ്ഞ് നമ്മൾ നമ്മുടെ പ്രവർത്തികളെ ന്യായീകരിക്കുന്നു. എന്നാൽ, മാനസാന്തരപ്പെടാൻ പ്രേരിപ്പിക്കുന്ന ദൈവത്തിന്റെ സൗമ്യവും ഉറച്ചതും ആയ സ്വരം നാം ചെവിക്കൊണ്ടാൽ, അവൻ നമ്മുടെ പാപങ്ങളെ ക്ഷമിച്ചു സകല അനീതിയും പോക്കി നമ്മെ ശുദ്ധീകരിക്കും . (1 യോഹ. 1: 9). നമുടെ പാപം ക്ഷമിക്കപ്പെട്ടിരിക്കുന്നു എന്നതിന്നാൽ നമുക്ക് ഇപ്പോൾ കുറ്റബോധത്തിന്റെയും ലജ്ജയുടെയും ആവശ്യമില്ല.
നിങ്ങൾ ഒരു "ചെറിയ വെളുത്ത നുണ " പറഞ്ഞപ്പോൾ നിങ്ങൾക്ക് എന്തു തോന്നി? നിങ്ങൾ ചെയ്ത തെറ്റിനെക്കുറിച്ചുള്ള തിരിച്ചറിവ്, നിങ്ങൾക്കെങ്ങനെ ആത്യന്തികമായി അനുതാപം കൈവരുത്തി?
കർത്താവായ യേശുക്രിസ്തുവേ, നീ കുരിശിൽ മരിച്ചതിനാൽ എനിക്ക് അങ്ങയോടും പിതാവിനോടും ചേർന്ന് ജീവിക്കുവാൻ കഴിയുന്നതിനാൽ നന്ദി. ഞാൻ സത്യത്തിനു വേണ്ടി നിലനിന്നുകൊണ്ട് നിന്റെ സ്നേഹത്തിന്റെ ദാനം സ്വീകരിക്കട്ടെ.