വിവാഹ മോതിരങ്ങൾക്കായി ഞാൻ ഷോപ്പിംഗ് നടത്തുമ്പോൾ, കൃത്യമായ ഡയമണ്ട് ലഭിക്കുന്നതിനായി ഞാൻ മണിക്കൂറുകളോളം ചെലവഴിച്ചു. ഏറ്റവും മികച്ചത് നഷ്ടപ്പെട്ടാൽ എന്ത് ചെയ്യും എന്ന ചിന്ത എന്നെ അലട്ടി.
സാമ്പത്തിക മനശാസ്തജ്ഞൻ ബാരി ഷ്വാർട്സിന്റെ ഭാഷയിൽ പറഞ്ഞാൽ, എന്റെ വിട്ടുമാറാത്ത തീരുമാനമില്ലായ്മ സൂചിപ്പിക്കുന്നത്, ഒരു “തൃപ്തൻ” ആയിരിക്കേണ്ടതിന് പകരം ഞാനൊരു “അതൃപ്തൻ” ആണെന്നാണ്. തൃപ്തിയുള്ളവൻ തന്റെ തീരുമാനങ്ങൾ, ആവശ്യങ്ങൾക്ക് അനുസരണമായിട്ടാണ് എടുക്കുക. എന്നാൽ അതൃപ്തനോ? താൻ എപ്പോഴും ഏറ്റവും നല്ല തിരഞ്ഞെടുപ്പ് നടത്തേണ്ടതുണ്ട് എന്ന് ചീന്തിക്കുന്നു. തിരഞ്ഞെടുപ്പുക്കുവാൻ നിരവധി ഉള്ളപ്പോഴും തീരുമാനം എടുക്കുവാൻ ആവാത്തതിന്റെ ഫലം ഉത്കണ്ഠ, വിഷാദം, പിന്നെ അതൃപ്തി എന്നിവയായിരിക്കും. സാമൂഹ്യശാസ്ത്രജ്ഞർ ഈ പ്രതിഭാസത്തിന് ഒരു പേര് നൽകിയിട്ടുണ്ട്: നഷ്ടപ്പെടുമോ എന്ന ഭയം.
ദൈവവചനത്തിൽ “തൃപ്തൻ” എന്നോ “അതൃപ്തൻ” എന്നോ ഉള്ള വാക്കുകൾ നാം കാണുകയില്ലായിരിക്കാം. എന്നാൽ നാം ഇതിനു സമാനമായ ഒരു ആശയം കാണുന്നു. തിമൊഥെയൊസിനെഴുതിയ ഒന്നാം ലേഖനത്തിൽ, ഈ ലോകത്തിലെ വസ്തുക്കൾക്കുപരിയായി ദൈവത്തിൽ മൂല്യം കണ്ടെത്തുവാൻ പൗലോസ് തിമൊഥെയൊസിനോട് ആഹ്വാനം ചെയ്യുന്നു. ലോകത്തിന്റെ വാഗ്ദാനങ്ങൾ പൂർണ്ണമായും പൂർത്തീകരിക്കാറില്ല. പകരം ദൈവത്തിൽ തന്റെ അസ്തിത്വം കണ്ടെത്തുവാൻ പൗലോസ് തിമോഥെയോസിനോട് പറയുന്നു: “അലംഭാവത്തോടുകൂടിയ ദൈവഭക്തി വലുതായ ആദായം ആകുന്നുതാനും” (1 തിമൊഥെയൊസ് 6:6). “ഉണ്മാനും ഉടുപ്പാനും ഉണ്ടെങ്കിൽ മതി എന്നു നാം വിചാരിക്ക” (വാ.8) എന്ന വാക്യത്തിൽ പൗലോസ് ഒരു തൃപ്തനായ വ്യക്തിയെപ്പോലെ സംസാരിക്കുന്നു.
ഈ ലോകം വാഗ്ദാനം ചെയ്യുന്ന അസംഖ്യം വഴികളിൽ ഞാൻ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ, ഞാൻ വിശ്രമമില്ലാത്തവനും അതൃപ്തനുമായി മാറുന്നു. എന്നാൽ ദൈവത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും അതൃപ്തതിയുടെ അവസ്ഥയെ ഉപേക്ഷിക്കുകയും ചെയ്യുമ്പോൾ, എന്റെ ആത്മാവ് യഥാർത്ഥ തൃപ്തിയും വിശ്രമവും അറിയുന്നു.
നിങ്ങൾ ഒരു തൃപ്തനായ മനുഷ്യനായിത്തീരുമോ? എന്തുകൊണ്ട് ? എന്തുകൊണ്ടല്ല? ദൈവവുമായുള്ള ബന്ധം നിങ്ങളുടെ ജീവിതത്തിന്റെ ആകെ സംതൃപ്തിയെ എങ്ങനെയാണ് ബാധിക്കുന്നത് ?
പിതാവേ, ലോകത്തിന് ഒരിക്കലും നൽകുവാൻ കഴിയാത്ത സംതൃപ്തിയും സന്തുഷ്ടിയും അങ്ങുമായുള്ള ബന്ധത്തിൽ എനിക്ക് ലഭിക്കും എന്ന് ഓർമ്മിക്കുവാനും കണ്ടെത്തുവാനും എന്നെ സഹായിക്കേണമേ