2020 ൽ ഇന്ത്യയിലുള്ള മുതിർന്നവരുടെ ഇടയിൽ നടത്തിയ ഒരു പഠനത്തിൽ, ഇന്ത്യക്കാരുടെ സ്ക്രീൻ ടൈം ( ടി.വിയുടെയും ഫോണിന്റെയും മറ്റും സ്ക്രീനിന് മുൻപിൽ ചിലവഴിക്കുന്ന സമയം) 2 മണിക്കൂറിൽ നിന്ന് 4.5 മണിക്കൂറായി ഉയർന്നു എന്ന് കണ്ടെത്തി. സത്യസന്ധമായി പറയട്ടെ, ഈ കണക്കുകൾ തികച്ചും സത്യസന്ധമാണ്. കാരണം, ഓരോ ദിവസവും ഗൂഗിളിൽ തിരയുവാനും, സന്ദേശങ്ങൾ പരിശോധിക്കുവാനും മറുപടി നൽകുവാനും, കോളുകൾ വിളിക്കുവാനും നാം ഒരുപാട് സമയം ചിലവഴിക്കുന്നു. നമ്മിൽ പലരും നമ്മുടെ ഇത്തരം ഉപകരണങ്ങളിലേക്ക് തുടർമാനമായി നോക്കാറുണ്ട്. അവ നൽകുന്ന ദൃഢവിശ്വാസമാണ് നമ്മെ കാര്യങ്ങൾ ക്രമത്തിൽ, കാര്യജ്ഞാനത്തോടെ, സമയോചിതമായി ചെയ്യാൻ നമ്മെ സഹായിക്കുന്നത്.
യേശുവിലെ വിശ്വാസികൾ എന്ന നിലയിൽ നമുക്ക് ഒരു സ്മാർട്ഫോണിനെക്കാൾ മികച്ച പരിമിതിയില്ലാത്ത വിഭവങ്ങൾ ഉണ്ട്. ദൈവം നമ്മെ അഗാധമായി സ്നേഹിക്കുകയും കരുതുകയും ചെയ്യുന്നു, നാം നമ്മുടെ ആവശ്യങ്ങളുമായി തന്നിലേക്ക് ചെല്ലണമെന്ന് താൻ ആഗ്രഹിക്കുന്നു. ബൈബിൾ പറയുന്നു, “അവന്റെ ഇഷ്ടപ്രകാരം നാം എന്തെങ്കിലും അപേക്ഷിച്ചാൽ അവൻ നമ്മുടെ അപേക്ഷ കേൾക്കുന്നു എന്നുള്ളതു നമുക്കു അവനോടുള്ള ധൈര്യം ആകുന്നു” (1 യോഹന്നാൻ 5:14). നാം പ്രാർത്ഥിക്കുമ്പോൾ ദൃഢനിശ്ചയം നമുക്കുണ്ടാകും. ദൈവവചനം വായിക്കുകയും നമ്മുടെ ഹൃദയത്തിൽ സംഗ്രഹിക്കുകയും ചെയ്യുമ്പോൾ അവിടുന്ന് നമുക്ക് വേണ്ടി മുൻകരുതിയിരിക്കുന്ന സമാധാനം, ജ്ഞാനം, വിശ്വാസം (വാ.15) എന്നീ കാര്യങ്ങൾക്കായി നമുക്ക് ദൃഢവിശ്വാസത്തോടെ പ്രാർത്ഥിക്കുവാൻ കഴിയും.
ചിലപ്പോൾ നമ്മുടെ സാഹചര്യം മാറാതിരിക്കുമ്പോൾ ദൈവം നമ്മെ കേൾക്കുന്നില്ലെന്ന് തോന്നാം. എന്നാൽ നമ്മുടെ ഏതു സാഹചര്യങ്ങളിലും തുടർമാനമായി ദൈവത്തിൽ ആശ്രയിക്കുന്നതിലൂടെ നാം ആത്മവിശ്വാസം കെട്ടിപ്പടുക്കുന്നു (സങ്കീർത്തനം 116:2). നാം ആഗ്രഹിക്കുന്നതെല്ലാം അങ്ങനെതന്നെ നമുക്ക് ലഭിച്ചേക്കില്ലെങ്കിലും, അവൻ തക്കസമയത്ത് നമുക്ക് ആവശ്യമുള്ളത് നൽകുമെന്ന് വാഗ്ദാനം ചെയ്തിരിക്കുന്നു. ഇത് വിശ്വാസത്തിൽ വളരാൻ നമ്മെ സഹായിക്കുന്നു,
ദൈവസന്നിധിയിൽ പ്രാർത്ഥനക്കായി വരുമ്പോൾ എപ്പോഴാണ് നിങ്ങൾക്ക് ധൈര്യം നഷ്ടപ്പെട്ടത്? നിങ്ങളുടെ പ്രാർത്ഥനയിൽ എങ്ങനെയാണ് നിങ്ങൾക്ക് ദൃഢവിശ്വാസവും, ദൃഢനിശ്ചയവും ഉണ്ടാക്കുവാൻ കഴിയുക?
പ്രീയ സ്വർഗ്ഗീയ പിതാവേ, അവിടുത്തെ ഇഷ്ടപ്രകാരം എന്റെ ആവശ്യങ്ങൾ നിറവേറ്റുവാൻ അവിടുന്ന് ശക്തനാണെന്ന വിശ്വാസത്തിൽ, പ്രാർത്ഥനയിൽ ആത്മവിശ്വാസത്തോടെ അങ്ങിലേക്കടുത്തുവരാൻ സാധിക്കുന്നതിനാൽ നന്ദി.