“എന്റെ പ്രിയ സുഹൃത്തേ, ചിലപ്പോൾ നിങ്ങൾ യഥാർത്ഥത്തിൽ ഉള്ളതിനേക്കാൾ വിശുദ്ധനായി തോന്നുന്നു.”

നേരുള്ള നോട്ടവും സൗമ്യമായ പുഞ്ചിരിയും നിറഞ്ഞതായിരുന്നു ആ വാക്കുകൾ. തന്റെ വിവേചനബുദ്ധിക്ക് ഞാൻ വളരെയധികം മൂല്യം കൽപ്പിക്കുന്ന എന്റെ അടുത്ത സുഹൃത്തും ഉപദേഷ്ടാവും അല്ലാതെ മറ്റാരിൽ നിന്നെങ്കിലും ആയിരുന്നു വാക്കുകൾ വന്നിരുന്നെതെങ്കിൽ അത് എന്റെ മനസ്സിനെ വല്ലാതെ മുറിപ്പെടുത്തിയേനെ. അതിനു പകരം, തന്റെ വാക്കുകൾ എന്നെ പ്രകോപിപ്പിക്കുമ്പോൾ തന്നെ, അത് സത്യമാണെന്നറിഞ്ഞുകൊണ്ട് ഞാൻ ഒരേ സമയം ചിരിക്കുകയും ചൂളിപ്പോകുകയും ചെയ്തു. ചിലപ്പോൾ എന്റെ വിശ്വാസത്തെപ്പറ്റി സംസാരിച്ചപ്പോൾ, ഞാൻ സത്യസന്ധനല്ല എന്ന ധാരണ തരുന്ന സ്വാഭാവികമല്ലാത്ത വാക്കുകളെ ഞാൻ ഉപയോഗിച്ചിരുന്നു. എന്റെ സുഹൃത്ത് എന്നെ സ്നേഹിക്കുന്നതിനാൽ ഞാൻ സത്യസന്ധമായി വിശ്വസിക്കുന്ന കാര്യങ്ങളെ ഫലപ്രദമായി മറ്റുള്ളവരുമായി പങ്കുവെയ്ക്കാൻ എന്നെ സഹായിക്കുകയായിരുന്നു. പിന്നോട്ട് നോക്കിയാൽ എന്റെ ജീവിതത്തിൽ എനിക്ക് ലഭിച്ചിട്ടുള്ള ഏറ്റവും നല്ല ഉപദേശങ്ങളിൽ ഒന്നാണിതെന്ന് കാണാം.

“സ്നേഹിതൻ വരുത്തുന്ന മുറിവുകൾ വിശ്വസ്തതയുടെ ഫലം;” ശലോമോൻ ജനത്തോടെ പറയുന്നു “ശത്രുവിന്റെ ചുംബനങ്ങളോ കണക്കിലധികം” (സദൃശ്യവാക്യം 27:6). എന്റെ സുഹൃത്തിന്റെ ഉൾകാഴ്ച ആ ഉപദേശത്തിലെ സത്യത്തെ വെളിവാക്കുന്നു. അത് കേൾക്കുന്നവർക്ക് അംഗീകരിക്കുവാൻ പ്രയാസമാണെങ്കിലും ഞാൻ കേൾക്കണ്ടിയിരുന്ന കാര്യം പറയുവാൻ അദ്ദേഹം എന്നെ കരുതി എന്നതിൽ ഞാൻ കൃതാർത്ഥനാണ്. ചിലപ്പോൾ നിങ്ങൾ കേൾക്കാൻ ആഗ്രഹിക്കുന്നുവെന്ന് കരുതുന്ന കാര്യങ്ങൾ മാത്രം ആരെങ്കിലും നിങ്ങളോട് പറയുമ്പോൾ, അത് സഹായകരമല്ല, കാരണം അത് സുപ്രധാന വഴികളിൽ വളരുന്നതിൽ നിന്നും വികസിക്കുന്നതിൽ നിന്നും നിങ്ങളെ തടയും.

ആത്മാർത്ഥവും എളിമയുള്ളതുമായ സ്നേഹത്തോടെ അളക്കുമ്പോൾ ആത്മാർത്ഥത ദയയായിരിക്കാം. അതിനെ പ്രാപിക്കുവാനും പകർന്നുനൽകുവാനുമുള്ള ജ്ഞാനം ദൈവം നമുക്ക് നൽകട്ടെ, അങ്ങനെ അവിടുത്തെ ഹൃദയത്തെ നമുക്ക് പ്രതിഫലിപ്പിക്കാം.