Month: ഒക്ടോബർ 2022

തിളങ്ങാനുള്ള അവസരങ്ങൾ

ഡൽഹിയിൽ താമസിച്ചിരുന്ന അമ്മയും ഭാര്യയുമായ ശീതൾ, മഹാമാരിയുടെ സമയത്ത് വരുമാനവും ഭക്ഷണവുമില്ലാതെ റോഡുകളിൽ കഴിയുന്ന കുടിയേറ്റ തൊഴിലാളികളെക്കുറിച്ച് ആശങ്കാകുലയായി. അവരുടെ ദയനീയാവസ്ഥ കണ്ടറിഞ്ഞ ശീതൾ 10 പേർക്കുള്ള ഭക്ഷണം തയ്യാറാക്കി വിതരണം ചെയ്തു. വാർത്ത പരന്നു, ഏതാനും എൻജിഒകൾ ശീതളിനെ സഹായിക്കാൻ മുന്നോട്ടുവന്നു, ഇത് “പ്രോജക്റ്റ് അന്നപൂർണ്ണ”യുടെ പിറവിയിലേക്കു നയിച്ചു. ഒരു ദിവസം 10 പേർക്കു ഭക്ഷണം വിളമ്പുകയെന്ന ഒരു സ്ത്രീയുടെ ലക്ഷ്യം, പ്രതിദിനം 60,000ത്തിലധികം പ്രതിദിന വേതനക്കാരെ സേവിക്കുന്ന 50 സന്നദ്ധപ്രവർത്തകർ ഉള്ള ഒരു പ്രസ്ഥാനംഎന്ന നിലയിലേക്കു വളർന്നു.

കൊറോണ വൈറസ് മഹാമാരിയുടെ ഫലമായുണ്ടായ ഭീമാകാരമായ ആവശ്യങ്ങൾക്ക് പ്രതികരണമായി, സേവനത്തിനു യാതൊരു സാധ്യതയുമില്ലാത്ത പങ്കാളികളെ ഒരുമിച്ചു കൊണ്ടുവരികയും, യേശുവിൽ വിശ്വസിക്കുന്നവർക്ക് ക്രിസ്തുവിന്റെ വെളിച്ചം മറ്റുള്ളവരുമായി പങ്കിടാൻ പുതിയ അവസരങ്ങൾ നൽകുകയും ചെയ്തു. തന്റെ ഗിരിപ്രഭാഷണത്തിൽ യേശു തന്റെ ശിഷ്യന്മാരെ പഠിപ്പിച്ചത് “മനുഷ്യർ നിങ്ങളുടെ നല്ല പ്രവൃത്തികളെ കണ്ടു, സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവിനെ മഹത്വപ്പെടുത്തേണ്ടതിന്നു നിങ്ങളുടെ വെളിച്ചം അവരുടെ മുമ്പിൽ പ്രകാശിക്കട്ടെ” (മത്തായി 5:16) എന്നാണ്. സ്‌നേഹത്തിലും ദയയിലും നല്ല വാക്കുകളിലും പ്രവൃത്തികളിലും നമ്മെ നയിക്കാൻ ആത്മാവിനെ അനുവദിച്ചുകൊണ്ട് നാം ക്രിസ്തുവിന്റെ വെളിച്ചം പ്രകാശിപ്പിക്കുന്നു (ഗലാത്യർ 5:22-23 കാണുക). യേശുവിൽ നിന്ന് നമുക്ക് ലഭിച്ച വെളിച്ചം നമ്മുടെ ദൈനംദിന ജീവിതത്തിൽ വ്യക്തമായി പ്രകാശിക്കാൻ അനുവദിക്കുമ്പോൾ, നാം '[നമ്മുടെ] സ്വർഗ്ഗസ്ഥനായ പിതാവിനെ മഹത്വപ്പെടുത്തുകയാണു' ചെയ്യുന്നത് (മത്തായി 5:16).

ക്രിസ്തുവിനെ പരിതാപകരമായ നിയയിൽ ആവശ്യമുള്ള ഒരു ലോകത്ത് ഉപ്പും വെളിച്ചവുമാകാൻ അവൻ നമ്മെ സഹായിക്കുമ്പോൾ, ഈ ദിവസവും എല്ലാ ദിവസവും നമുക്ക് ക്രിസ്തുവിനുവേണ്ടി പ്രകാശിക്കാം.

ദൈവത്തിൽ പ്രത്യാശിക്കുക

അവധിക്കാലം അടുത്തപ്പോൾ, ഓൺലൈൻ ഓർഡറുകളുടെ അഭൂതപൂർവമായ കുത്തൊഴുക്കു കാരണം പാക്കേജുകൾ എത്താൻ വൈകി. മെയിൽ ഡെലിവറിയുടെ വേഗതയിലുള്ള നിയന്ത്രണം ഞങ്ങൾക്കില്ലാത്തതിനാൽ എന്റെ കുടുംബം കടയിൽ പോയി സാധനങ്ങൾ വാങ്ങാൻ താല്പര്യപ്പെട്ട ഒരു സമയം ഞാനോർക്കുന്നു. എന്നിരുന്നാലും, അതിവേഗ ഷിപ്പിംഗ് ഉൾപ്പെടുന്ന ഒരു അക്കൗണ്ടിനായി എന്റെ അമ്മ സൈൻ അപ്പ് ചെയ്തപ്പോൾ, ഈ പ്രതീക്ഷ മാറി. ഇപ്പോൾ രണ്ട് ദിവസത്തെ ഗ്യാരന്റി ഡെലിവറി ഉള്ളതിനാൽ, കാര്യങ്ങൾ വേഗത്തിൽ സ്വീകരിക്കാൻ ഞങ്ങൾ ശീലിച്ചിരിക്കുന്നു, കാലതാമസത്തിൽ ഞങ്ങൾ നിരാശരാകുന്നു.

തൽക്ഷണ സംതൃപ്തിക്ക് പരിചിതമായ ഒരു ലോകത്താണ് നാം ജീവിക്കുന്നത്, കാത്തിരിപ്പ് ബുദ്ധിമുട്ടായിരിക്കും. എന്നാൽ ആത്മീയ മണ്ഡലത്തിൽ, ക്ഷമയ്ക്ക് ഇപ്പോഴും പ്രതിഫലമുണ്ട്. വിലാപങ്ങളുടെ പുസ്തകം എഴുതപ്പെട്ടപ്പോൾ, ബാബിലോണിയൻ സൈന്യം യെരൂശലേമിനെ നശിപ്പിച്ചതിൽ യിസ്രായേല്യർ വിലപിക്കുകയൈയിരുന്നു. അവർക്കു നിരവധി വെല്ലുവിളികൾ നേരിടേണ്ടിവന്നു. എന്നിരുന്നാലും, അരാജകത്വത്തിനിടയിൽ, ദൈവം തന്റെ ആവശ്യങ്ങൾ നിറവേറ്റുമെന്ന് തനിക്ക് ഉറപ്പുണ്ടായിരുന്നതിനാൽ, താൻ അവനെ കാത്തിരിക്കുമെന്ന് എഴുത്തുകാരൻ ധൈര്യത്തോടെ ഉറപ്പിച്ചു (വിലാപങ്ങൾ 3:24). നമ്മുടെ പ്രാർത്ഥനകൾക്കുള്ള ഉത്തരം വൈകുമ്പോൾ നാം ഉത്കണ്ഠാകുലരായിത്തീരുമെന്ന് ദൈവത്തിന് അറിയാം. ദൈവത്തിനായി കാത്തിരിക്കാൻ നമ്മെ ഓർമ്മിപ്പിച്ചുകൊണ്ട് തിരുവെഴുത്ത് നമ്മെ പ്രോത്സാഹിപ്പിക്കുന്നു. “അവന്റെ കരുണ തീർന്നു പോയിട്ടില്ല” (വാ. 22) എന്നതിനാൽ നാം ക്ഷയിച്ചുപോകുകയോ ഉത്ക്കണ്ഠാകുലരാകുകയോ ചെയ്യേണ്ടതില്ല. പകരം, ദൈവത്തിന്റെ സഹായത്താൽ നമുക്ക് “യഹോവയുടെ മുമ്പാകെ മിണ്ടാതെയിരുന്നു അവന്നായി പ്രത്യാശിക്കുവാൻ” (സങ്കീർത്തനം 37:7) കഴിയും. വാഞ്ഛകളോടും ഉത്തരം കിട്ടാത്ത പ്രാർത്ഥനകളോടും മല്ലിടുമ്പോഴും അവന്റെ സ്‌നേഹത്തിലും വിശ്വസ്തതയിലും ആശ്രയിച്ചുകൊണ്ട് നമുക്ക് ദൈവത്തിനായി കാത്തിരിക്കാം.

ബലഹീനത ശക്തിയാകുമ്പോൾ

യേശുവിനെ സേവിച്ചതിന്റെ പേരിൽ ഡ്രൂ രണ്ടു വർഷം തടവിലായിരുന്നു. ജയിൽവാസത്തിലുടനീളം നിരന്തരമായ സന്തോഷം അനുഭവിച്ച മിഷനറിമാരുടെ കഥകൾ അദ്ദേഹം വായിക്കുമായിരുന്നു, എന്നാൽ ഇതായിരുന്നില്ല തന്റെ അനുഭവമെന്ന് അദ്ദേഹം സമ്മതിച്ചു. തനിക്കു വേണ്ടി കഷ്ടപ്പെടാൻ ദൈവം തെറ്റായ മനുഷ്യനെയാണ് തിരഞ്ഞെടുത്തതെന്ന് ഡ്രൂ ഭാര്യയോട് പറഞ്ഞു. അവൾ മറുപടി പറഞ്ഞു, “ഇല്ല. അവൻ ശരിയായ ആളെത്തന്നെയാണ് തിരഞ്ഞെടുത്തതെന്നു ഞാൻ കരുതുന്നു. ഇതു യാദൃച്ഛികമായിരുന്നില്ല. ”

യെഹൂദയുടെ പാപങ്ങൾക്ക് ദൈവം അവരെ ശിക്ഷിക്കുമെന്ന് മുന്നറിയിപ്പ് നൽകി വിശ്വസ്തതയോടെ ദൈവത്തെ സേവിച്ച പ്രവാചകനായ യിരെമ്യാവുമായി ഡ്രൂവിന് തന്നെ ബന്ധിപ്പിക്കാനാകും. എന്നാൽ ദൈവത്തിന്റെ ന്യായവിധി ഇതുവരെ വന്നില്ല, യെഹൂദയുടെ നേതാക്കന്മാർ യിരെമ്യാവിനെ അടിക്കുകയും ആമത്തിൽ ഇടുകയും ചെയ്തു. യിരെമ്യാവ് ദൈവത്തെ കുറ്റപ്പെടുത്തി: “യഹോവേ, നീ എന്നെ വഞ്ചിച്ചു” (വാ. 7). തന്നെ വിടുവിക്കുന്നതിൽ ദൈവം പരാജയപ്പെട്ടുവെന്ന് പ്രവാചകൻ വിശ്വസിച്ചു. “യഹോവയുടെ വചനം എനിക്കു ഇടവിടാതെ നിന്ദെക്കും പരിഹാസത്തിന്നും ഹേതുവായിരിക്കുന്നു” (വാ. 8). “ഞാൻ ജനിച്ചദിവസം ശപിക്കപ്പെട്ടിരിക്കട്ടെ” യിരെമ്യാവു പറഞ്ഞു, “കഷ്ടവും സങ്കടവും അനുഭവിച്ചു ജീവകാലം ലജ്ജയിൽ കഴിച്ചുകൂട്ടേണ്ടതിന്നു ഞാൻ ഉദരത്തൽനിന്നു പുറത്തുവന്നതു എന്തിനു?” (വാ. 14, 18).

ഡ്രൂ പിന്നീട് മോചിതനായി, എന്നാൽ ഈ കാലയളവിൽ, താൻ ബലഹീനനായിരുന്നതുകൊണ്ട് ദൈവം തന്നെ തെരഞ്ഞെടുത്തതായിരിക്കാമെന്ന് - യിരെമ്യാവിനെ തിരഞ്ഞെടുത്തുപോലെ - അവനു ബോധ്യമായി. അവനും യിരെമ്യാവും സ്വാഭാവികമായി ശക്തരായിരുന്നുവെങ്കിൽ, അവരുടെ വിജയത്തിന് അവർക്ക് കുറച്ച് പ്രശംസ ലഭിക്കുമായിരുന്നു. എന്നാൽ അവർ സ്വാഭാവികമായും ദുർബലരാണെങ്കിൽ, അവരുടെ നിലനില്പിന്റെ മഹത്വമെല്ലാം ദൈവത്തിനായിരിക്കും (1 കൊരിന്ത്യർ 1:26-31). അവന്റെ ബലഹീനത അവനെ യേശുവിന് ഉപയോഗിക്കാൻ പറ്റിയ വ്യക്തിയാക്കി മാറ്റി.

ആത്മാവിന്റെ ഫലത്തിലേക്ക് ഒരു നവീന നോട്ടം

വിളവെടുപ്പു കാലം പ്രതിഫലത്തിന്റെ സമയമാണ്. നമ്മുടെ പൂന്തോട്ടങ്ങളും കൃഷിത്തോട്ടങ്ങളും മുന്തിരിത്തോപ്പുകളും അവയുടെ ഫലങ്ങൾ ഉൽപ്പാദിപ്പിക്കുമ്പോൾ, നമ്മുടെ എണ്ണമറ്റ മണിക്കൂറുകളിലെ അധ്വാനം, വിയർപ്പ്, നിരന്തരമായ നനയ്ക്കൽ, ഭീഷണികൾക്കെതിരെ ജാഗ്രതയോടെയുള്ള കാവൽ, നഖങ്ങൾക്കടിയിലെ അഴുക്ക് എന്നിവയ്‌ക്കെല്ലാമുള്ള പ്രതിഫലമാണു നമുക്കു ലഭിക്കുന്നത്.

നമ്മുടെ തോട്ടങ്ങളിലെ സസ്യങ്ങളുടെ ജീവിതചക്രം, തൃപ്തികരവും രുചികരവുമായ ഫലങ്ങൾ ഉറപ്പാക്കുന്നു. എന്നാൽ നമ്മുടെ ക്രിസ്തീയ ജീവിതത്തിന്റെ വളർച്ച നമ്മുടെ വൃക്ഷങ്ങളുടെ ഫലങ്ങളെപ്പോലെയോ നമ്മുടെ തോട്ടങ്ങളിലെ പച്ചക്കറികളെപ്പോലെയോ ആശ്രയിക്കാവുന്നതോ പ്രവചിക്കാൻ കഴിയുന്നതോ അല്ല. പക്വത വളർത്തിയെടുക്കാൻ കഠിനമായി അധ്വാനിക്കുകയും അനേക മണിക്കൂറുകൾ ചെലവഴിക്കുകയും ചെയ്തിട്ടും, പലപ്പോഴും നിസ്സാര ഫലങ്ങൾ…

സുവിശേഷത്തിനുവേണ്ടി

1916 ൽ, അമേരിക്കയിലെ മെഡിക്കൽ സ്‌കൂളിൽ നിന്ന് ബിരുദം നേടിയശേഷം ആ വർഷത്തിന്റെ അവസാനം, നെൽസണും വിവാഹതരായിട്ട് ആറുമാസം മാത്രം കഴിഞ്ഞ വധുവും ചൈനയിൽ എത്തി. ഇരുപത്തിരണ്ടാം വയസ്സിൽ അദ്ദേഹം ഒരു ചൈനീസ് ഹോസ്പിറ്റലിൽ സർജനായി - 20 ലക്ഷം ചൈനക്കാർ താമസിക്കുന്ന പ്രദേശത്തെ ഏക ആശുപത്രിയായിരുന്നു അത്. നെൽസൺ തന്റെ കുടുംബത്തോടൊപ്പം ഇരുപത്തിനാല് വർഷം ആ പ്രദേശത്ത് താമസിച്ചു, ആശുപത്രി നടത്തുകയും ശസ്ത്രക്രിയകൾ നടത്തുകയും ആയിരക്കണക്കിന് ആളുകളുമായി സുവിശേഷം പങ്കുവെക്കുകയും ചെയ്തു. വിദേശികളെ അവിശ്വസിക്കുന്നവർ ഒരിക്കൽ “വിദേശി പിശാച് ”എന്ന് വിളിച്ചിരുന്ന നെൽസൺ ബെൽ പിന്നീട് “ചൈനീസ് ജനതയെ സ്‌നേഹിക്കുന്ന ബെൽ” എന്നറിയപ്പെട്ടു. അദ്ദേഹത്തിന്റെ മകൾ രൂത്ത് പിന്നീട് സുവിശേഷകനായ ബില്ലി ഗ്രഹാമിനെ വിവാഹം കഴിച്ചു.

നെൽസൺ ഒരു മികച്ച ശസ്ത്രക്രിയാ വിദഗ്ദ്ധനും ബൈബിൾ അദ്ധ്യാപകനുമായിരുന്നുവെങ്കിലും, അനേകരെ യേശുവിലേക്ക് ആകർഷിച്ചത് അദ്ദേഹത്തിന്റെ കഴിവുകളല്ല, അദ്ദേഹത്തിന്റെ സ്വഭാവവും സുവിശേഷത്തിനനുസരിച്ച ജീവിച്ച രീതിയുമായിരുന്നു. ക്രേത്തയിലെ സഭയെ പരിപാലിക്കുന്ന യുവ വിജാതീയ നേതാവായിരുന്ന തീത്തൊസിനുള്ള പൗലൊസിന്റെ കത്തിൽ, ക്രിസ്തുവിനെപ്പോലെ ജീവിക്കുന്നത് നിർണ്ണായകമാണെന്ന് അപ്പൊസ്തലൻ പറഞ്ഞു, കാരണം അത് സുവിശേഷത്തെ ആകർഷകമാക്കും (തീത്തൊസ് 2:910). എങ്കിലും നാം ഇത് സ്വന്തം ശക്തിയിലല്ല ചെയ്യുന്നത്. നമ്മുടെ വിശ്വാസത്തിന്റെ സത്യങ്ങളെ പ്രതിഫലിപ്പിക്കുന്ന (വാ. 1) നിലയിൽ “സുബോധത്തോടും നീതിയോടും ദൈവഭക്തിയോടുംകൂടെ” (വാ. 12) ജീവിക്കാൻ ദൈവകൃപ നമ്മെ സഹായിക്കുന്നു.

നമുക്കു ചുറ്റുമുള്ള പലർക്കും ഇപ്പോഴും ക്രിസ്തുവിന്റെ സുവിശേഷം അറിയില്ല, പക്ഷേ അവർക്ക് നമ്മെ അറിയാം. അവന്റെ സന്ദേശം ആകർഷകമായ രീതിയിൽ പ്രതിഫലിപ്പിക്കാനും വെളിപ്പെടുത്താനും അവൻ നമ്മെ സഹായിക്കട്ടെ.