Month: ഏപ്രിൽ 2023

യേശുവിൽ മുന്നോട്ടായുന്നു

കാട്ടിലൂടെയുള്ള ഒരു ഓട്ടത്തിനിടയിൽ, ഞാൻ ഒരു കുറുക്കുവഴി കണ്ടെത്താൻ ശ്രമിച്ച്, അപരിചിതമായ വഴിയിലൂടെ പോയി. എനിക്കു വഴിതെറ്റിയോ എന്ന് സംശയിച്ച്, ഞാൻ ശരിയായ പാതയിലാണോ എന്ന് എതിരെ വന്ന ഒരു ഓട്ടക്കാരനോട് ചോദിച്ചു.

'അതേ,' അവൻ ആത്മവിശ്വാസത്തോടെ മറുപടി പറഞ്ഞു. എന്റെ സംശയത്തോടെയുള്ള നോട്ടം കണ്ട് അയാൾ പെട്ടെന്ന് കൂട്ടിച്ചേർത്തു: ''വിഷമിക്കേണ്ട, ഞാൻ എല്ലാ തെറ്റായ വഴികളും പരീക്ഷിച്ചു! പക്ഷേ കുഴപ്പമില്ല, ഇതെല്ലാം ഓട്ടത്തിന്റെ ഭാഗമാണ്.''

എന്റെ ആത്മീയ യാത്രയുടെ എത്ര ഉചിതമായ വിവരണം! എത്ര പ്രാവശ്യം ഞാൻ ദൈവത്തിൽ നിന്ന് അകന്നുപോയിട്ടുണ്ട്, പ്രലോഭനങ്ങളിൽ അകപ്പെട്ടിട്ടുണ്ട്, ജീവിതത്തിലെ കാര്യങ്ങളിൽ നിന്ന് വ്യതിചലിച്ചിരിക്കുന്നു? എന്നിട്ടും ദൈവം ഓരോ തവണയും എന്നോട് ക്ഷമിക്കുകയും മുന്നോട്ട് പോകാൻ എന്നെ സഹായിക്കുകയും ചെയ്തു-ഞാൻ തീർച്ചയായും വീണ്ടും ഇടറിപ്പോകുമെന്ന് അറിയുന്നു. തെറ്റായ വഴിയിലൂടെ സഞ്ചരിക്കാനുള്ള നമ്മുടെ പ്രവണത ദൈവത്തിനറിയാം. എന്നാൽ നാം നമ്മുടെ പാപങ്ങൾ ഏറ്റുപറയുകയും അവന്റെ ആത്മാവിനെ നമ്മെ രൂപാന്തരപ്പെടുത്താൻ അനുവദിക്കുകയും ചെയ്താൽ, വീണ്ടും വീണ്ടും ക്ഷമിക്കാൻ അവൻ എപ്പോഴും തയ്യാറാണ്.

ഇതെല്ലാം വിശ്വാസയാത്രയുടെ ഭാഗമാണെന്ന് പൗലൊസിനും അറിയാമായിരുന്നു. തന്റെ പാപപൂർണ്ണമായ ഭൂതകാലത്തെയും നിലവിലെ ബലഹീനതകളെയും കുറിച്ച് പൂർണ്ണമായി ബോധവാനായ അദ്ദേഹം, താൻ ആഗ്രഹിച്ച ക്രിസ്തുവിനെപ്പോലെ പൂർണ്ണത കൈവരിക്കാൻ ഇനിയും കഴിഞ്ഞിട്ടില്ലെന്ന് അവനറിയാമായിരുന്നു (ഫിലിപ്പിയർ 3:12). "ഒന്നു ഞാൻ ചെയ്യുന്നു," അവൻ കൂട്ടിച്ചേർത്തു, "പിമ്പിലുള്ളതു മറന്നും മുമ്പിലുള്ളതിന്നു ആഞ്ഞും കൊണ്ടു ക്രിസ്തുയേശുവിൽ ദൈവത്തിന്റെ പരമവിളിയുടെ വിരുതിന്നായി ലാക്കിലേക്കു ഓടുന്നു" (വാ. 13-14). ഇടർച്ച ദൈവവുമായുള്ള നമ്മുടെ നടത്തത്തിന്റെ ഭാഗമാണ്: നമ്മുടെ തെറ്റുകളിലൂടെയാണ് അവൻ നമ്മെ ശുദ്ധീകരിക്കുന്നത്. ക്ഷമിക്കപ്പെട്ട മക്കളായി മുന്നേറാൻ അവന്റെ കൃപ നമ്മെ പ്രാപ്തരാക്കുന്നു.

ഒരു സുഹൃത്തിനെ വാടകയ്‌ക്കെടുക്കണോ?

ലോകമെമ്പാടുമുള്ള അനേകർക്ക് ജീവിതം കൂടുതൽ ഏകാന്തമായിക്കൊണ്ടിരിക്കുകയാണ്. സുഹൃത്തുക്കളില്ലാത്ത അമേരിക്കക്കാരുടെ എണ്ണം 1990 മുതൽ നാലിരട്ടിയായി. ചില യൂറോപ്യൻ രാജ്യങ്ങളിൽ അവരുടെ ജനസംഖ്യയുടെ 20 ശതമാനം വരെ ഏകാന്തത അനുഭവിക്കുന്നുണ്ട്, അതേസമയം ജപ്പാനിൽ, ചില പ്രായമായ ആളുകൾ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നു, അങ്ങനെ അവർക്ക് ജയിലിൽ എത്തി സഹതടവുകാരുമായി കൂട്ടുകൂടാൻ കഴിയും.

ഈ ഏകാന്തതാ പകർച്ചവ്യാധിക്ക് ഒരു 'പരിഹാരം' സംരംഭകർ കൊണ്ടുവന്നിരിക്കുന്നു: റെന്റ്-എ-ഫ്രണ്ട്. മണിക്കൂറുകൾക്കനുസരിച്ച് വാടകയ്‌ക്കെടുക്കുന്ന ഈ ആളുകൾ, ഒരു കഫേയിൽ വച്ച് നിങ്ങളോടു സംസാരിക്കുന്നതിനോ പാർട്ടിയിൽ നിങ്ങളെ അനുഗമിക്കുന്നതിനോ ലഭ്യമാണ്. അത്തരമൊരു 'സുഹൃത്തിനോട്' അവളുടെ ഇടപാടുകാർ ആരാണെന്ന് ചോദിച്ചു. 'ഏകാന്തതയനുഭവിക്കുന്ന, 30-നും 40-നും ഇടയിൽ പ്രായമുള്ള പ്രൊഫഷണലുകൾ,' അവർ പറഞ്ഞു, ' ദീർഘനേരം ജോലി ചെയ്യുന്നവരും ധാരാളം സുഹൃത്തുക്കളെ ഉണ്ടാക്കാൻ സമയമില്ലാത്തവരും. '

"മകനില്ല, സഹോദരനും ഇല്ലാതെ'' ഒറ്റയ്ക്കിരിക്കുന്ന ഒരു വ്യക്തിയെ സഭാപ്രസംഗി 4 വിവരിക്കുന്നു. ഈ തൊഴിലാളിയുടെ അധ്വാനത്തിന് 'അവസാനമില്ല,' എന്നിട്ടും അവന്റെ വിജയം പൂർണ്ണത കൈവരിക്കുന്നില്ല (വാ. 8). 'ഞാൻ ആർക്കുവേണ്ടിയാണ് അദ്ധ്വാനിക്കുന്നത് . . . ?' തന്റെ ദുരവസ്ഥയിൽ ഉണർന്നുകൊണ്ട് അവൻ ചോദിക്കുന്നു. ബന്ധങ്ങളിൽ നിക്ഷേപിക്കുന്നതാണ് കൂടുതൽ നല്ലത്, അത് അവന്റെ ജോലിഭാരം ലഘൂകരിക്കുകയും പ്രശ്‌നങ്ങളിൽ സഹായം നൽകുകയും ചെയ്യും (വാ. 9-12). കാരണം, ആത്യന്തികമായി, സൗഹൃദമില്ലാത്ത വിജയം 'അർത്ഥരഹിതമാണ്' (വാ. 8).

മൂന്ന് ഇഴകളുള്ള ഒരു ചരട് പെട്ടെന്ന് പൊട്ടിപ്പോകില്ലെന്ന് സഭാപ്രസംഗി പറയുന്നു (വാ. 12). എന്നാൽ അത് പെട്ടെന്ന് നെയ്‌തെടുക്കുന്നതല്ല. യഥാർത്ഥ സുഹൃത്തുക്കളെ വാടകയ്‌ക്കെടുക്കാൻ കഴിയാത്തതിനാൽ, അവരെ രൂപപ്പെടുത്തുന്നതിന് ആവശ്യമായ സമയം ചെലവഴിക്കാം. ദൈവത്തെ നമ്മുടെ മൂന്നാമത്തെ ഇഴയായി, നമ്മെ അവനുമായി ചേർത്ത് നെയ്‌തെടുക്കുക.

ഭാവി വിശ്വസ്തത

സാറയ്ക്ക് പതിനാലു വയസ്സുള്ളപ്പോൾ അമ്മയെ നഷ്ടപ്പെട്ടു. താമസിയാതെ അവൾക്കും അവളുടെ സഹോദരങ്ങൾക്കും അവരുടെ വീട് നഷ്ടപ്പെടുകയും ഭവനരഹിതരാകുകയും ചെയ്തു. വർഷങ്ങൾക്ക് ശേഷം, സാറ തന്റെ ഭാവി മക്കൾക്ക് തലമുറകളിലേക്ക് കൈമാറാൻ കഴിയുന്ന ഒരു അനന്തരാവകാശം നൽകാൻ ആഗ്രഹിച്ചു. ഒരു വീട് വാങ്ങാൻ അവൾ കഠിനാധ്വാനം ചെയ്തു, അങ്ങനെ അവൾക്ക് ഒരിക്കലും ലഭിക്കാതിരുന്ന സ്ഥിരതയുള്ള ഒരു വീട് അവളുടെ കുടുംബത്തിന് നൽകി.

ഭാവി തലമുറകൾക്കായി ഒരു ഭവനത്തിനുവേണ്ടി നിക്ഷേപിക്കുന്നത് നിങ്ങൾ ഇതുവരെ കാണാത്ത ഭാവിയിലേക്കുള്ള വിശ്വാസത്തിന്റെ പ്രവർത്തനമാണ്. ബാബിലോന്യർ യെരൂശലേമിനെ ആക്രമിച്ച് ഉപരോധിക്കുന്നതിന് തൊട്ടുമുമ്പ് ഭൂമി വാങ്ങാൻ ദൈവം യിരെമ്യാ പ്രവാചകനോട് പറഞ്ഞു (യിരെമ്യാവ് 32:6-12). പ്രവാചകനെ സംബന്ധിച്ചിടത്തോളം, ദൈവത്തിന്റെ നിർദ്ദേശങ്ങൾ അർത്ഥവത്തായി തോന്നിയില്ല. കാരണം താമസിയാതെ അവരുടെ എല്ലാ സ്വത്തും വസ്തുവകകളും ശത്രു അപഹരിക്കുമായിരുന്നു.

എന്നാൽ ദൈവം യിരെമ്യാവിന് ഈ വാഗ്ദത്തം നൽകി: "ഞാൻ ഈ ജനത്തിന്നു ഈ വലിയ അനർത്ഥമൊക്കെയും വരുത്തിയതുപോലെ തന്നേ ഞാൻ അവർക്കു വാഗ്ദത്തം ചെയ്തിരിക്കുന്ന എല്ലാനന്മയും അവർക്കു വരുത്തും" (വാ. 42). യിസ്രായേൽ ജനത്തെ ഒരുനാൾ അവരുടെ മാതൃരാജ്യത്തേക്ക് പുനഃസ്ഥാപിക്കുന്നതിനുള്ള ദൈവത്തിന്റെ വിശ്വസ്തതയുടെ ഭൗതിക അടയാളമായിരുന്നു പ്രവാചകൻ വസ്തുവിൽ നിക്ഷേപിച്ചത്. ഭയാനകമായ ആക്രമണത്തിനിടയിലും, സമാധാനം വീണ്ടും വരുമെന്ന് ദൈവം തന്റെ ജനത്തിന് വാഗ്ദത്തം ചെയ്തു-വീടുകളും വസ്തുവകകളും വീണ്ടും വാങ്ങുകയും വിൽക്കുകയും ചെയ്യും (വാ. 43-44).

ഇന്ന് നമുക്ക് ദൈവത്തിന്റെ വിശ്വസ്തതയിൽ ആശ്രയിക്കാനും വിശ്വാസത്താൽ ''നിക്ഷേപം'' നടത്തുന്നതു തിരഞ്ഞെയുക്കാനും കഴിയും. എല്ലാ സാഹചര്യങ്ങളുടെയും പുനഃസ്ഥാപനം നമുക്ക് കാണാൻ കഴിയില്ലെങ്കിലും, അവൻ ഒരിക്ല്# എല്ലാം ശരിയാക്കുമെന്ന് നമുക്ക് ഉറപ്പുണ്ട്.

അനുഗ്രഹിക്കപ്പെട്ട മാനസാന്തരം-ദിവസം 10

ഹോശേയ 14:2
സകല അകൃത്യത്തെയും ക്ഷമിച്ചു,
ഞങ്ങളെ കൃപയോടെ കൈക്കൊള്ളേണമ

അനുഗ്രഹിക്കപ്പെട്ട മാനസാന്തരം

ബ്രോ ക്ക് (പാപ്പർ) എന്ന അപരനാമത്തിലാണ് ഗ്രേഡി അറിയപ്പെട്ടത്. ആ അഞ്ചക്ഷരങ്ങൾ അഭിമാനത്തോടെ തന്റെ ലൈസൻസ് പ്ലേറ്റിൽ പ്രദർശിപ്പിച്ചിരുന്നു.…

ഉപസംഹാരം

ഉപസംഹാരം | ജെയിംസ് ബാങ്ക്സ്, നമ്മുടെ പ്രതിദിന ആഹാരം എഴുത്തുകാരൻ

സ്നേഹത്തിന്റെയും ക്ഷമയുടെയും ദൈവിക വാഗ്ദത്തം

“ദൈവത്തിന്റെ സ്നേഹം എത്ര ശക്തമാണെന്ന് നിനക്കറിയാമോ” എന്ന് എന്റെ സുഹൃത്ത് മാർക്ക് എന്നോടൊരുദിവസം…

ഉത്തമ ബലി-ദിവസം 9

1 പത്രോസ് 1:18–19
നിങ്ങളെ വീണ്ടെടുത്തിരിക്കുന്നതു…
ക്രിസ്തു എന്ന നിർദോഷവും നിഷ്കളങ്കവുമായ
കുഞ്ഞാടിന്റെ വിലയേറിയ രക്തം കൊണ്ടത്രേ.

ഉത്തമ ബലി

1.5 ബില്യൺ ഡോളറിന്റെ ഹബ്ബിൾ ടെലിസ്കോപ്പ് 1990 ഏപ്രിൽ 24നാണ്…

കൃപ പകരുന്നവർ-ദിവസം 8

കൊലോസ്യർ 4:6
വാക്ക് എപ്പോഴും കൃപയോടുകൂടിയതും
ഉപ്പിനാൽ രുചിവരുത്തിയതും ആയിരിക്കട്ടെ.

കൃപ പകരുന്നവർ

ക്ലെ യർ എക്സിക്യൂട്ടീവ് എഡിറ്ററായി ജോലി നോക്കിയ ആദ്യ നാളുകളിൽ ഒരു ഗുരുതരമായ അക്ഷരത്തെറ്റ് വിട്ടു പോകുയും അത്…