ഡെബി തങ്ങളുടെ പുതിയ വീട്ടിലേക്കു താമസം മാറിയപ്പോൾ അവിടെ, ഉപേക്ഷിക്കപ്പെട്ട…
വളരാനുള്ള സമയം
വളരാനുള്ള സമയം
മേഗന്റെ ഹൃദയം
മേഗന്റെ ഹൃദയം
മേഗൻ മൂന്നാം ക്ലാസിൽ പഠിക്കുമ്പോൾ, തണുപ്പുകാലത്തു ഉപയോഗിക്കുന്ന അവളുടെ…
ശ്രദ്ധ പതറാതെ സേവനം ചെയ്യുക
ശ്രദ്ധ പതറാതെ സേവനം ചെയ്യുക
മാതൃദിനാശംസകൾ!
അമ്മേ, നീ തനിച്ചല്ല
ലോകത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ ജോലി ഏതാണ്? അത് ഒരു "ജോലി" ആയി കണക്കാക്കിയാൽ ഒരു 'അമ്മ ആയിരിക്കുക' എന്നതാണ് എന്ന് പലരും പറഞ്ഞിട്ടുണ്ട്. എന്നാൽ ആ വാക്കിന്റെ ആഴമായ അർത്ഥത്തിൽ ഇത് ഒരു ജോലിയല്ലെങ്കിലും, അത് കഠിനമായ ഒരു ശ്രമമാണ്. മാതൃത്വം ഒരു അനുഗ്രഹമാണ്, പക്ഷേ ചിലപ്പോൾ അത് ഏകാന്തത സൃഷ്ടിച്ചേക്കാം.
ജോലിഭാരം കാരണം തളർന്നു പോകുന്നതിനാൽ ദൈവത്തോടൊപ്പം ഏകാന്തമായി ചെലവഴിക്കാൻ സമയം നീക്കിവെക്കാൻ കഴിയാതെ മാതൃത്വം തങ്ങളുടെ ആത്മീയതയെ വരണ്ടതാക്കുന്നുവെന്ന് ചില സ്ത്രീകൾ കണ്ടെത്തുന്നു. എന്നിരുന്നാലും, പ്രശ്‌നങ്ങൾ വളരെ വലുതും…
പ്രാർത്ഥനയോടെ പ്രവർത്തിക്കുക
എന്റെ മകന് ഓർത്തോപീഡിക് ശസ്ത്രക്രിയ ആവശ്യമായി വന്നപ്പോൾ, ഓപ്പറേഷൻ നടത്തിയ ഡോക്ടറോട് ഞാൻ നന്ദിയുള്ളവനായിരുന്നു. വിരമിക്കാറായ ഡോക്ടർ, ഇതേ പ്രശ്‌നമുള്ള ആയിരക്കണക്കിന് ആളുകളെ താൻ സഹായിച്ചിട്ടുണ്ടെന്ന് ഞങ്ങൾക്ക് ഉറപ്പുനൽകി. എന്നിരുന്നാലും, നടപടിക്രമത്തിന് മുമ്പ്, അദ്ദേഹം പ്രാർത്ഥിക്കുകയും ഒരു നല്ല ഫലം നൽകണമെന്ന് ദൈവത്തോട് ആവശ്യപ്പെടുകയും ചെയ്തു. അദ്ദേഹ ചെയ്തതിൽ ഞാൻ വളരെ നന്ദിയുള്ളവളാണ്.
അനുഭവപരിചയമുള്ള ഒരു ദേശീയ നേതാവായ യെഹോശാഫാത്തും ഒരു പ്രതിസന്ധി ഘട്ടത്തിൽ പ്രാർത്ഥിച്ചു. മൂന്നു ജാതികൾ അവനെതിരെ ഒന്നിച്ചുകൂടി അവന്റെ ജനത്തെ ആക്രമിക്കാൻ വരികയായിരുന്നു. രണ്ട് പതിറ്റാണ്ടിലേറെ അനുഭവപരിചയമുണ്ടെങ്കിലും എന്ത് ചെയ്യണമെന്ന് ദൈവത്തോട് ചോദിക്കാൻ അവൻ തീരുമാനിച്ചു. അവൻ പ്രാർത്ഥിച്ചു, 'ഞങ്ങളുടെ സങ്കടത്തിൽ നിന്നോടു നിലവിളിക്കയും നീ കേട്ടു രക്ഷവരുത്തുകയും ചെയ്യും' (2 ദിനവൃത്താന്തം 20:8). 'എന്തു ചെയ്യേണ്ടു എന്നു അറിയുന്നതുമില്ല; എങ്കിലും ഞങ്ങളുടെ കണ്ണുകൾ നിങ്കലേക്കു തിരിഞ്ഞിരിക്കുന്നു' (വാ. 12) എന്നു പറഞ്ഞുകൊണ്ട് അവൻ മാർഗ്ഗനിർദേശവും ആവശ്യപ്പെട്ടു.
വെല്ലുവിളിയോടുള്ള യെഹോശാഫാത്തിന്റെ എളിയ സമീപനം, പ്രോത്സാഹനത്തിന്റെയും ദൈവികപ്രവൃത്തിയുടെയും രൂപത്തിൽ വന്ന ദൈവത്തിന്റെ ഇടപെടലിലേക്ക് അവന്റെ ഹൃദയം തുറന്നു (വാ. 15-17, 22). ചില മേഖലകളിൽ നമുക്ക് എത്രമാത്രം അനുഭവപരിചയം ഉണ്ടെങ്കിലും, സഹായത്തിനായി പ്രാർത്ഥിക്കുന്നത് ദൈവത്തിലുള്ള ഒരു വിശുദ്ധ ആശ്രയം വളർത്തിയെടുക്കുന്നു. നമ്മളെക്കാൾ കൂടുതൽ അവനറിയാമെന്നും ആത്യന്തികമായി അവനാണ് നിയന്ത്രിക്കുന്നതെന്നും ഇത് നമ്മെ ഓർമ്മിപ്പിക്കുന്നു. അത് നമ്മെ ഒരു താഴ്മയുടെ സ്ഥാനത്ത് നിർത്തുന്നു - ഫലം എന്തുതന്നെയായാലും, പ്രതികരിക്കാനും പിന്തുണയ്ക്കാനും അവൻ ഇഷ്ടപ്പെടുന്ന ഒരിടത്ത്.
ക്ഷീണിച്ച കൂടാരങ്ങൾ
“കൂടാരം ക്ഷീണിച്ചിരിക്കുന്നു!” കെനിയയിലെ നെയ്‌റോബിയിൽ ഒരു സഭയിൽ പാസ്റ്ററായിരിക്കുന്ന എന്റെ സുഹൃത്ത് പോളിന്റെ വാക്കുകളായിരുന്നു അത്. 2015 മുതൽ, കൂടാരം പോലുള്ള ഷെഡിലാണ് സഭ ആരാധിക്കുന്നത്. ഇപ്പോൾ, പോൾഎഴുതി, ''ഞങ്ങളുടെ കൂടാരം ജീർണിച്ചിരിക്കുന്നു, മഴ പെയ്യുമ്പോൾ അത് ചോർന്നൊലിക്കുന്നു.''
അവരുടെ കൂടാരത്തിന്റെ ഘടനാപരമായ ബലഹീനതകളെക്കുറിച്ചുള്ള എന്റെ സുഹൃത്തിന്റെ വാക്കുകൾ, നമ്മുടെ മാനുഷിക നിലനിൽപ്പിന്റെ ദുർബ്ബലതയെക്കുറിച്ചുള്ള അപ്പൊസ്തലനായ പൗലൊസിന്റെ വാക്കുകളെ ഓർമ്മിപ്പിക്കുന്നു. ''ഞങ്ങളുടെ പുറമെയുള്ള മനുഷ്യൻ ക്ഷയിച്ചുപോകുന്നു... ഞങ്ങൾ ഈ കൂടാരത്തിൽ ഇരിക്കുന്നേടത്തോളം ഭാരപ്പെട്ടു ഞരങ്ങുന്നു' (2 കൊരിന്ത്യർ 4:16; 5:4).
നമ്മുടെ ദുർബലമായ മനുഷ്യ അസ്തിത്വത്തെക്കുറിച്ചുള്ള അവബോധം താരതമ്യേന ജീവിതത്തിന്റെ തുടക്കത്തിൽ തന്നെ സംഭവിക്കുന്നുണ്ടെങ്കിലും, പ്രായമാകുന്തോറും നാം അതിനെക്കുറിച്ച് കൂടുതൽ ബോധവാന്മാരാകുന്നു. തീർച്ചയായും, സമയം നമ്മുടെ പോക്കറ്റടിക്കുന്നു. യുവത്വത്തിന്റെ ചൈതന്യം വാർദ്ധക്യത്തിന്റെ യാഥാർത്ഥ്യത്തിലേക്ക് മനസ്സില്ലാമനസ്സോടെ കീഴടങ്ങുന്നു (സഭാപ്രസംഗി 12:1-7 കാണുക). നമ്മുടെ ശരീരം-നമ്മുടെ കൂടാരങ്ങൾ-ക്ഷീണിച്ചുപോകുന്നു.
എന്നാൽ ക്ഷീണിച്ച കൂടാരങ്ങൾ ക്ഷീണിച്ച വിശ്വാസത്തിന് തുല്യമാകേണ്ടതില്ല. പ്രായമാകുമ്പോൾ പ്രതീക്ഷയും ഹൃദയവും മങ്ങേണ്ടതില്ല. “അതുകൊണ്ടു ഞങ്ങൾ അധൈര്യപ്പെടുന്നില്ല,” അപ്പോസ്തലൻ പറയുന്നു (2 കൊരിന്ത്യർ 4:16). നമ്മുടെ ശരീരങ്ങളെ ഉണ്ടാക്കിയവൻ തന്റെ ആത്മാവിലൂടെ നമ്മിൽ വസിക്കുന്നു. ഈ ശരീരത്തിന് മേലാൽ നമ്മെ സേവിക്കാൻ കഴിയാതെ വരുമ്പോൾ, ഒടിവുകൾക്കും വേദനകൾക്കും വിധേയമല്ലാത്ത ഒരു വാസസ്ഥലം നമുക്കുണ്ടാകും - നമുക്ക് 'കൈപ്പണിയല്ലാത്ത നിത്യഭവനമായി ദൈവത്തിന്റെ ദാനമായോരു കെട്ടിടം ഞങ്ങൾക്കു സ്വർഗ്ഗത്തിൽ ഉണ്ടെന്നു അറിയുന്നു' (5:1).
നിത്യമായ ജീവിതം
''മരണത്തെ ഭയപ്പെടരുത്, വിന്നി,'' ആംഗസ് ടക്ക് പറഞ്ഞു, ''ജീവിക്കാത്ത ജീവിതത്തെ ഭയപ്പെടുക.'' പിന്നീട് സിനിമയാക്കിയ ടക്ക് എവർലാസ്റ്റിംഗ് എന്ന പുസ്തകത്തിലെ ആ ഉദ്ധരണി, മരിക്കാൻ കഴിയാത്ത ഒരു കഥാപാത്രത്തിൽ നിന്നാണ് വരുന്നതെന്ന വസ്തുത കൂടുതൽ രസകരമാക്കുന്നു. കഥയിൽ, ടക്ക് കുടുംബം അനശ്വരമായി. വിന്നിയുമായി പ്രണയത്തിലാകുന്ന ചെറുപ്പക്കാരനായ ജെയിംസ് ടക്ക് അവളോടും അമർത്യത തേടാൻ അപേക്ഷിക്കുന്നു, അങ്ങനെ അവർക്ക് എന്നേക്കും ഒരുമിച്ചായിരിക്കാൻ കഴിയും. എന്നാൽ, കേവലം എന്നേക്കും ജീവിക്കുന്നത് പൂർത്തീകരണം നൽകുന്നില്ല എന്ന് ജ്ഞാനിയായ ആംഗസ് മനസ്സിലാക്കുന്നു.
ആരോഗ്യമുള്ളവരും ചെറുപ്പക്കാരും ഊർജ്ജസ്വലരുമായി എന്നേക്കും ജീവിക്കാൻ കഴിയുമെങ്കിൽ നമ്മൾ യഥാർത്ഥത്തിൽ സന്തോഷമുള്ളവരായിരിക്കുമെന്ന് നമ്മുടെ സംസ്‌കാരം പറയുന്നു. എന്നാൽ അവിടെയല്ല നമ്മുടെ സാക്ഷാത്ക്കാരം. ക്രൂശിലേക്ക് പോകുന്നതിനുമുമ്പ്, യേശു തന്റെ ശിഷ്യന്മാർക്കും ഭാവി വിശ്വാസികൾക്കും വേണ്ടി പ്രാർത്ഥിച്ചു. അവൻ പറഞ്ഞു, 'ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു' (യോഹന്നാൻ 17:3). യേശുവിലുള്ള വിശ്വാസത്തിലൂടെ ലഭ്യമാകുന്ന ദൈവവുമായുള്ള ബന്ധത്തിൽ നിന്നാണ് നമ്മുടെ ജീവിത സാക്ഷാത്ക്കാരം ഉണ്ടാകുന്നത്. അവൻ നമ്മുടെ ഭാവിയിലേക്കുള്ള പ്രതീക്ഷയും ഈ വർത്തമാനകാലത്തെ സന്തോഷവുമാണ്.
തന്റെ ശിഷ്യന്മാർ പുതിയ ജീവിതത്തിന്റെ മാതൃകകൾ സ്വീകരിക്കണമെന്ന് യേശു പ്രാർത്ഥിച്ചു: അവർ ദൈവത്തെ അനുസരിക്കും (വാ. 6), യേശുവിനെ പിതാവായ ദൈവം അയച്ചതാണെന്ന് വിശ്വസിക്കും (വാ. 8), ഒന്നായി ഐക്യപ്പെടും (വാ. 11). ക്രിസ്തുവിൽ വിശ്വസിക്കുന്നവരെന്ന നിലയിൽ, അവനോടൊപ്പമുള്ള ഒരു ഭാവി നിത്യജീവിതത്തിനായി നാം കാത്തിരിക്കുന്നു. എന്നാൽ നാം ഭൂമിയിൽ ജീവിക്കുന്ന ഈ ദിവസങ്ങളിൽ, അവൻ വാഗ്ദാനം ചെയ്ത ''സമ്പന്നവും സംതൃപ്തിദായകവുമായ ജീവിതം'' (10:10 NLT) നമുക്ക് ജീവിക്കാൻ കഴിയും - ഇവിടെ, ഇപ്പോൾത്തന്നെ.