ഒരു മഴക്കാട്ടിലെ ഏറ്റവും ഉയർന്ന സ്ഥലത്ത് നിന്ന് ഒരു കേബിളിൽ തൂങ്ങി സഞ്ചരിക്കാൻ ഞാൻ തയ്യാറെടുക്കുമ്പോൾ എന്റെ ഉള്ളിൽ ഭയം നിഴലിച്ചു. ഞാൻ പ്ലാറ്റ്ഫോമിൽ നിന്ന് ചാടുന്നതിന് സെക്കൻഡുകൾക്ക് മുമ്പ്, തെറ്റിപ്പോയേക്കാവുന്ന എല്ലാറ്റിനെയും കുറിച്ചുള്ള ചിന്തകൾ എന്റെ മനസ്സിൽ നിറഞ്ഞു. എന്നാൽ എനിക്ക് സംഭരിക്കാൻ കഴിയുന്ന മുഴുവൻ ധൈര്യത്തോടെ ഞാൻ മുന്നോട്ടു കുതിച്ചു. കാടിന്റെ നെറുകയിൽ നിന്ന് താഴേക്ക് ഇറങ്ങി, പച്ചപ്പ് നിറഞ്ഞ മരങ്ങൾക്കിടയിലൂടെ ഞാൻ ചീറിപ്പാഞ്ഞു, മുടികളെ കാറ്റ് തഴുകിയപ്പോൾ എന്റെ ആശങ്കകൾ പതുക്കെ മാഞ്ഞുപോയി. ഗുരുത്വാകർഷണം എന്നെ വഹിക്കാൻ അനുവദിച്ചുകൊണ്ട് ഞാൻ വായുവിലൂടെ നീങ്ങുമ്പോൾ, അടുത്ത പ്ലാറ്റ്ഫോമിനെക്കുറിച്ചുള്ള എന്റെ കാഴ്ച കൂടുതൽ വ്യക്തമായി, ഞാൻ സുരക്ഷിതമായി എത്തിച്ചേരുമെന്ന് എനിക്കു മനസ്സിലായി.
സിപ്പ് ലൈനിലെ എന്റെ സമയം, പുതിയതും വെല്ലുവിളി നിറഞ്ഞതുമായ പ്രയത്നങ്ങൾ ഏറ്റെടുക്കാൻ ദൈവം നമ്മോട് ആവശ്യപ്പെടുന്ന സമയങ്ങളെ ചിത്രീകരിച്ചു. നമുക്ക് സംശയവും അനിശ്ചിതത്വവും അനുഭവപ്പെടുമ്പോൾ ദൈവത്തിൽ ആശ്രയിക്കാനും “[നമ്മുടെ] സ്വന്തവിവേകത്തിൽ ഊന്നാതിരിക്കാനും” (സദൃശവാക്യങ്ങൾ 3:5) തിരുവെഴുത്ത് നമ്മെ പഠിപ്പിക്കുന്നു. നമ്മുടെ മനസ്സിൽ ഭയവും സംശയവും നിറയുമ്പോൾ, നമ്മുടെ പാതകൾ അവ്യക്തവും വളഞ്ഞുപുളഞ്ഞതുമാകാം. എന്നാൽ നമ്മുടെ വഴി ദൈവത്തിനു സമർപ്പിച്ചുകൊണ്ട് വിശ്വാസത്തിൽ മുന്നോട്ടുപോകാനുള്ള തീരുമാനമെടുത്തുകഴിഞ്ഞാൽ, “അവൻ [നമ്മുടെ] പാതകളെ നേരെയാക്കും” (വാ. 6). പ്രാർത്ഥനയിലും തിരുവെഴുത്തുകളിലും സമയം ചിലവഴിക്കുന്നതിലൂടെ ദൈവം ആരാണെന്ന് മനസിലാക്കുന്നതിലൂടെ വിശ്വാസത്തിന്റെ കുതിച്ചുചാട്ടം നടത്തുന്നതിനായി നാം കൂടുതൽ ആത്മവിശ്വാസം നേടുന്നു.
ജീവിതത്തിന്റെ വെല്ലുവിളികളിൽപ്പോലും നമുക്ക് സ്വാതന്ത്ര്യവും സമാധാനവും കണ്ടെത്താനാകും, നാം ദൈവത്തിൽ പറ്റച്ചേർന്നിരിക്കുകയും നമ്മുടെ ജീവിതത്തിലെ മാറ്റങ്ങളിലൂടെ നമ്മെ നയിക്കാൻ അവനെ അനുവദിക്കുകയും ചെയ്യുന്നു.
നിങ്ങളുടെ ജീവിതത്തിലെ എന്ത് മാറ്റങ്ങളും വെല്ലുവിളികളും ആണ് ദൈവത്തിൽ പൂർണമായി ആശ്രയിക്കാൻ നിങ്ങളോട് ആവശ്യപ്പെടുന്നത്? വിശ്വാസത്തിന്റെ ആ കുതിപ്പിൽ നിന്ന് നിങ്ങളെ തടയുന്നതെന്താണ്?
പ്രിയ പിതാവേ, എന്റെ ജീവിതത്തിൽ അങ്ങയിലാശ്രയിക്കാൻ ആവശ്യമായ ജ്ഞാനവും ശക്തിയും ദയവായി എനിക്കു നൽകിയാലും.