Month: ജൂൺ 2023

ദയയുടെ പ്രവൃത്തികൾ

 

[ തബീഥ ] വളരെ സത്പ്രവൃത്തികളും ധർമ്മങ്ങളും ചെയ്തുപോന്നവളായിരുന്നു. അപ്പ.പ്രവൃ. 9:36

" എസ്തേറാ, നമ്മുടെ കൂട്ടുകാരി ഹെലൻ നിനക്ക് ഒരു സമ്മാനം നല്കിയിട്ടുണ്ട് !" ജോലി…

ആളറിയാത്ത ദയ

 

നീയോ ഭിക്ഷ കൊടുക്കുമ്പോൾ നിന്റെ ഭിക്ഷ രഹസ്യത്തിൽ ആയിരിക്കേണ്ടതിന് വലങ്കൈ ചെയ്യുന്നത് എന്ത് എന്ന് ഇടങ്കൈ അറിയരുത്. മത്തായി 6:3

ഞാൻ കോളേജിൽ ഗ്രാജ്വേഷൻ ചെയ്യുന്ന കാലത്ത്…

സ്ഥിരമായ ദയ

 

നിങ്ങൾ തമ്മിൽ ദയയും മനസ്സലിവുമുള്ളവരായി ... എഫെസ്യർ 4:32

എന്റെ ചെറുപ്പത്തിൽ എൽ. ഫ്രാങ്ക് ബോമിന്റെ ലാന്റ് ഓഫ് ഓസ് പുസ്തകങ്ങളുടെ ഒരു ആരാധകനായ വായനക്കാരനായിരുന്നു ഞാൻ.…

മനപ്പൂർവ്വം കാണിക്കുന്ന ദയ

 

ഞാൻ ദൈവത്തിന്റെ ദയ കാണിക്കേണ്ടതിന് ... ആരെങ്കിലുമുണ്ടോ? 2 ശമുവേൽ 9:3

ഒരു ചെറുപ്പക്കാരി ഒറ്റക്ക് തന്റെ ചെറിയ മക്കളുമായി വിമാനത്തിലിരിക്കുകയാണ്. അവളുടെ മൂന്ന് വയസ്സുകാരി മകൾ…

അപ്രതീക്ഷിതമായ ദയ

നാം അവന്റെ കൈപ്പണിയായി സത്പ്രവൃത്തികൾക്കായിട്ട് ക്രിസ്തുയേശുവിൽ സൃഷ്ടിക്കപ്പെട്ടവരാകുന്നു. എഫെസ്യർ 2:10

എന്റെ സൃഹൃത്ത് അവൾ വാങ്ങിയ പലവ്യഞ്ജന സാധനങ്ങളുടെ ബില്ലടക്കാൻ വരിയിൽ നില്ക്കുകയായിരുന്നു. പെട്ടെന്ന് അവളുടെ മുമ്പിൽ നിന്ന…

ദൈവത്തിന്റെ സർവ്വ ശക്തി

വടക്കേ അമേരിക്കയിലെ ശക്തമായ മിസ്സിസിപ്പി നദിയുടെ ഒഴുക്കിനെ ചുഴലിക്കാറ്റ് ഗതിമാറ്റിയപ്പോൾ അസാധ്യമെന്നു തോന്നുന്ന കാര്യം സംഭവിച്ചു. 2021 ഓഗസ്റ്റിൽ, ഐഡ ചുഴലിക്കാറ്റ് ലൂസിയാന തീരത്ത് എത്തി, അതിശയിപ്പിക്കുന്ന ഫലം 'നെഗറ്റീവ് ഫ്‌ളോ' ആയിരുന്നു, അതായത് വെള്ളം യഥാർത്ഥത്തിൽ മണിക്കൂറുകളോളം മുകളിലേക്ക് ഒഴുകി.

ഒരു ചുഴലിക്കാറ്റിന് അതിന്റെ ജീവിതചക്രത്തിൽ പതിനായിരം ന്യൂക്ലിയർബോംബുകൾക്ക് തുല്യമായ ഊർജ്ജം ചെലവഴിക്കാൻ കഴിയുമെന്ന് വിദഗ്ധർ കണക്കാക്കുന്നു! ഒഴുകുന്ന വെള്ളത്തിന്റെ ഗതി മാറ്റുന്നതിനുള്ള അത്തരം അവിശ്വസനീയമായ ശക്തി, പുറപ്പാടിൽ രേഖപ്പെടുത്തിയിരിക്കുന്ന കൂടുതൽ പ്രാധാന്യമുള്ള “നെഗറ്റീവ് ഫ്‌ളോ” യോടുള്ള യിസ്രായേല്യരുടെ പ്രതികരണം മനസ്സിലാക്കാൻ എന്നെ സഹായിക്കുന്നു.

നൂറ്റാണ്ടുകളായി തങ്ങളെ അടിമകളാക്കിയ ഈജിപ്തുകാരിൽ നിന്ന് പലായനം ചെയ്യുമ്പോൾ, യിസ്രായേല്യർ ചെങ്കടലിന്റെ അരികിലെത്തി. അവരുടെ മുന്നിൽ വിശാലമായ ജലാശയവും പിന്നിൽ ആയുധധാരികളായ ഈജിപ്ഷ്യൻ സൈന്യവും ഉണ്ടായിരുന്നു. അസാധ്യമെന്നു തോന്നുന്ന ആ സാഹചര്യത്തിൽ, 'യഹോവ അന്നു രാത്രി മുഴുവനും മഹാശക്തിയുള്ള ഒരു കിഴക്കൻ കാറ്റുകൊണ്ടു കടലിനെ പിൻവാങ്ങിച്ചു ഉണങ്ങിയ നിലം ആക്കി; ...യിസ്രായേൽമക്കൾ കടലിന്റെ നടുവിൽ ഉണങ്ങിയ നിലത്തുകൂടി നടന്നുപോയി'' (പുറപ്പാട് 14:21-22). അവിശ്വസനീയമായ ശക്തിപ്രകടനത്തിലൂടെ രക്ഷനേടിയ, “ജനം ഹോവയെ ഭയപ്പെട്ടു” (വാ. 31).

ദൈവത്തിന്റെ ശക്തിയുടെ അപാരത അനുഭവിച്ചറിയുമ്പോൾ ഭയത്തോടെ പ്രതികരിക്കുന്നത് സ്വാഭാവികമാണ്. പക്ഷേ അത് അവിടെ അവസാനിച്ചില്ല; യിസ്രായേല്യർ അവനിൽ “വിശ്വസിച്ചു” (വാ. 31).

സൃഷ്ടിയിൽ ദൈവത്തിന്റെ ശക്തി അനുഭവിക്കുമ്പോൾ, നമുക്കും അവന്റെ ശക്തിയുടെ മുമ്പിൽ ഭയഭക്തിയോടെ നിൽക്കാനും അവനിൽ ആശ്രയിക്കാനും കഴിയും.

വിശ്വാസം കേൾവിയാൽ വരുന്നു

പാസ്റ്റർ ബോബിനുണ്ടായ ഒരു പരിക്ക് തന്റെ ശബ്ദത്തെ ബാധിച്ചപ്പോൾ അദ്ദേഹത്തിന് പതിനഞ്ച് വർഷത്തോളം നീണ്ടുനിന്ന പ്രതിസന്ധികളും വിഷാദവും നേരിടേണ്ടിവന്നു. സംസാരിക്കാൻ കഴിയാത്ത ഒരു പാസ്റ്റർ എന്താണ് ചെയ്യുന്നത് എന്ന് അദ്ദേഹം ആശ്ചര്യപ്പെട്ടു. തന്റെ സങ്കടവും ആശയക്കുഴപ്പവും ദൈവത്തോട് പകർന്നുകൊണ്ട് അവൻ ഈ ചോദ്യത്തോട് പോരാട്ടം നടത്തി. “എനിക്ക് ഒരു കാര്യം മാത്രമേ ചെയ്യാനറിയൂ-ദൈവവചനത്തെ പിന്തുടരുക” അദ്ദേഹം ഓർമ്മിച്ചു. അദ്ദേഹം ബൈബിൾ വായിക്കാൻ സമയം ചിലവഴിച്ചപ്പോൾ, ദൈവത്തോടുള്ള തന്റെ സ്‌നേഹം വർദ്ധിച്ചു: ''ഞാൻ എന്റെ ജീവിതം തിരുവെഴുത്തുകളിൽ മുഴുകുന്നതിനും അതിനെ ആഗിരണം ചെയ്യുന്നതിനും വേണ്ടി സമർപ്പിച്ചിരിക്കുന്നു, എന്തുകൊണ്ടെന്നാൽ വിശ്വാസം കേൾവിയാലും കേൾവി ക്രിസ്തുവിന്റെ വചനത്താലും വരുന്നു.''

അപ്പൊസ്തലനായ പൗലൊസ് റോമാക്കാർക്ക് എഴുതിയ ലേഖനത്തിൽ ''വിശ്വാസം കേൾവിയാൽ വരുന്നു'' എന്ന പ്രയോഗം നാം കാണുന്നു. തന്റെ എല്ലാ സഹയെഹൂദന്മാരും ക്രിസ്തുവിൽ വിശ്വസിക്കാനും രക്ഷിക്കപ്പെടാനും പൗലൊസ് ആഗ്രഹിച്ചു (റോമർ 10:9). അവർ എങ്ങനെ വിശ്വസിക്കും? വിശ്വാസത്താൽ ''ക്രിസ്തുവിന്റെ വചനത്തിന്റെ കേൾവിയിലൂടെ'' (വാ. 17).

പാസ്റ്റർ ബോബ് ക്രിസ്തുവിന്റെ സന്ദേശം സ്വീകരിക്കാനും വിശ്വസിക്കാനും ശ്രമിക്കുന്നു, പ്രത്യേകിച്ചും അദ്ദേഹം ബൈബിൾ വായിക്കുമ്പോൾ. അദ്ദേഹത്തിന് ഒരു ദിവസം ഒരു മണിക്കൂർ മാത്രമേ സംസാരിക്കാൻ കഴിയൂ, അങ്ങനെ ചെയ്യുമ്പോൾ പോലും അദ്ദേഹത്തിന് നിരന്തരം വേദന അനുഭവപ്പെടുന്നു. എന്നാൽ തിരുവെഴുത്തുകളിൽ മുഴുകുന്നതിലൂടെ ദൈവത്തിൽ നിന്ന് സമാധാനവും സംതൃപ്തിയും അദ്ദേഹം കണ്ടെത്തുന്നു. അതുപോലെ നമ്മുടെ പോരാട്ടങ്ങളിൽ യേശു തന്നെത്തന്നെ വെളിപ്പെടുത്തുമെന്ന് നമുക്ക് വിശ്വസിക്കാം. നാം നേരിടുന്ന വെല്ലുവിളികൾ എന്തുതന്നെയായാലും അവന്റെ സന്ദേശം കേൾക്കുന്നതിലൂടെ അവൻ നമ്മുടെ വിശ്വാസം വർദ്ധിപ്പിക്കും.

ദയ

ബൈബിൾ പ്രതിപാദിക്കുന്ന ദയയുടെ ശക്തി: ഈ തകർന്ന
ലോകത്തിൽ മനസ്സലിവിനെ പരിലാളിക്കാം.

ബൈബിളിൽ സ്നേഹത്തിന്റെ അഭേദ്യഗുണങ്ങളിൽ ഒന്നായി പറയുന്ന കാര്യമാണ് ദയ. സ്നേഹം ദീർഘമായി ക്ഷമിക്കുകയും ദയ കാണിക്കുകയും ചെയ്യുന്നു എന്നാണ് 1 കൊരി.13:4 പറയുന്നത്. വിഭാഗീയതയും സ്വാർത്ഥതയും മുഖമുദ്രയായിരിക്കുന്ന ഒരു ലോകത്തിൽ തിരികെയൊന്നും പ്രതീക്ഷിക്കാതെ പ്രകടിപ്പിക്കുന്ന ദയക്ക് ജീവിതങ്ങളെ രൂപാന്തരപ്പെടുത്താനും, മുറിവുകളെ ഉണക്കാനും , തകർച്ചകളെ പരിഹരിക്കാനും കഴിയും. ഈ വ്രണിത ലോകത്തിൽ അനുരഞ്ജനവും സമാധാനവും സാധ്യമാക്കുന്ന ഒരു പാലം തന്നെയാണ് ദയ.

ഉൾക്കാഴ്ച്ചയേകുന്ന, ചിന്തോദ്ദീപകമായ ഈ ലേഖനങ്ങൾ, ആശയങ്ങൾക്കപ്പുറമായി അനുദിന ജീവിതത്തിൽ ദയയുടെ ദർശനം…