Month: ജൂൺ 2023

ചെന്നായയെ ഊട്ടുന്നു

ചെന്നായയെ ഊട്ടുന്നു

വായിക്കുക: റോമർ 6:15-23
കർത്താവായ യേശുക്രിസ്തുവിനെത്തന്നെ ധരിച്ചുകൊൾവിൻ. മോഹങ്ങൾ ജനിക്കുമാറു ജഡത്തിനായി ചിന്തിക്കരുത്. —റോമർ 13:14

ഒരു പഴയ ചെറോക്കി തലവൻ തന്റെ കൊച്ചുമകനോടൊപ്പം കത്തുന്ന തീയുടെ മുമ്പിൽ ഇരിക്കുകയായിരുന്നു.…

സമയത്തിന്റെ സമ്മാനം

സമയത്തിന്റെ സമ്മാനം

വായിക്കുക: ലൂക്കോസ് 6:37-38
ഔദാര്യമാനസൻ പുഷ്‍ടി പ്രാപിക്കും; തണുപ്പിക്കുന്നവന് തണുപ്പു കിട്ടും. —സദൃശവാക്യങ്ങൾ 11:25

ഞാൻ വളരെ തിടുക്കത്തിൽ പോസ്റ്റോഫീസിലേക്ക് കയറി. ചെയ്തു തീർക്കണ്ടതായ ലിസ്റ്റിൽ എനിക്ക് നിരവധി കാര്യങ്ങൾ…

പണം

പണം

“രണ്ടു യജമാനന്മാരെ സേവിപ്പാൻ ആർക്കും കഴികയില്ല; അങ്ങനെ ചെയ്താൽ ഒരുത്തനെ പകച്ചു മറ്റവനെ സ്നേഹിക്കും; അല്ലെങ്കിൽ ഒരുത്തനോടു പറ്റിച്ചേർന്നു മറ്റവനെ നിരസിക്കും; നിങ്ങൾക്കു ദൈവത്തെയും മാമ്മോനെയും…

ഡാഡി, നിങ്ങൾ ശക്തനും ധീരനുമാണ്

ഡാഡി, നിങ്ങൾ ശക്തനും ധീരനുമാണ്!

“യഹോവ അബ്രാഹാമിനെക്കുറിച്ച് അരുളിച്ചെയ്തത് അവനു നിവൃത്തിച്ചു കൊടുപ്പാൻ തക്കവണ്ണം അബ്രാഹാം തന്റെ മക്കളോടും തനിക്കു പിമ്പുള്ള കുടുംബത്തോടും നീതിയും ന്യായവും പ്രവർത്തിച്ചുകൊണ്ടു യഹോവയുടെ വഴിയിൽ നടപ്പാൻ കല്പിക്കേണ്ടതിനു ഞാൻ അവനെ തിരഞ്ഞെടുത്തിരിക്കുന്നു” (ഉല്പത്തി 18:19).

അബ്രഹാം പല ജാതികളുടേയും പിതാവായി അറിയപ്പെടുന്നു. വിശ്വാസത്തിന്റെയും നീതിയുടെയും ഒരു മാതൃകയാണ് അബ്രഹാം. അവന്റെ മക്കളെയും കുടുംബത്തെയും നയിക്കാൻ ദൈവം അവനെ തിരഞ്ഞെടുത്തു. ആധുനിക കാലത്തെ പിതാക്കന്മാരുടെ കാര്യമോ?

പല പിതാക്കന്മാരും ദൈനംദിന അടിസ്ഥാനത്തിൽ വെല്ലുവിളികൾ നേരിടുന്നു. സാമ്പത്തികമായും വൈകാരികമായും ആത്മീയമായും ശാരീരികമായും എല്ലാ വിധത്തിലും കുടുംബത്തെ പരിപാലിക്കാൻ…

ഐക്യപ്പെടുന്ന രാഷ്ട്രങ്ങൾ

യുഎസും കാനഡയും പങ്കിടുന്നതാണ് രണ്ടുരാജ്യങ്ങൾക്കിടയിലുള്ള ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ അന്താരാഷ്ട്ര അതിർത്തി. വെള്ളത്തിലും കരയിലുമായി അവിശ്വസനീയമെന്നു തോന്നുന്ന 5,525 മൈൽ (8892 കി.മീ.) ദൈർഘ്യമാണിതിനുള്ളത്. അതിർത്തി രേഖ തെറ്റാതിരിക്കാൻ അതിർത്തിയുടെ ഇരുവശത്തും പത്തടി വീതിയിൽ മരങ്ങൾ തൊഴിലാളികൾ സ്ഥിരമായി മുറിച്ചുമാറ്റുന്നു. “സ്ലാഷ്” എന്ന് വിളിക്കപ്പെടുന്ന ഈ നീളമുള്ള അതിർത്തിയിൽ എണ്ണായിരത്തിലധികം അടയാളക്കല്ലുകൾ സ്ഥാപിച്ചിട്ടുണ്ട്. അതിനാൽ വിഭജന രേഖ എവിടെയാണെന്ന് സന്ദർശകർക്ക് എളുപ്പത്തിൽ തിരിച്ചറിയാം.

“സ്ലാഷിന്റെ” പേരിലുള്ള വനനശീകരണം സർക്കാരുകളുടെയും സംസ്‌കാരങ്ങളുടെയും വേർതിരിവിനെ പ്രതിനിധീകരിക്കുന്നു. യേശുവിൽ വിശ്വസിക്കുന്നവരെന്ന നിലയിൽ, നമുക്കിടയിലുള്ള അത്തരം വേർതിരിവുകളെ ദൈവം മാറ്റിമറിക്കുകയും ലോകമെമ്പാടുമുള്ള എല്ലാ ജനതകളെയും തന്റെ ഭരണത്തിൻ കീഴിൽ ഒന്നിപ്പിക്കുകയും ചെയ്യുന്ന ഒരു സമയത്തിനായി, നാം കാത്തിരിക്കുകയാണ്. യെശയ്യാ പ്രവാചകൻ തന്റെ ആലയം സുസ്ഥിരമായി സ്ഥാപിക്കപ്പെടുകയും ഉന്നതമാക്കപ്പെടുകയും ചെയ്യുന്ന ഒരു ഭാവിയെക്കുറിച്ച് സംസാരിച്ചു (യെശയ്യാവ് 2:2). ദൈവത്തിന്റെ വഴികൾ പഠിക്കാനും “അവന്റെ പാതകളിൽ നടക്കാനും” എല്ലാ ജനതകളിൽ നിന്നുമുള്ള ആളുകൾ അന്ന് ഒത്തുചേരും (വാ. 3). സമാധാനം നിലനിറുത്തുന്നതിൽ പരാജയപ്പെടുന്ന മനുഷ്യപ്രയത്‌നങ്ങളിൽ നാം ഇനിമേൽ ആശ്രയിക്കുകയില്ല. നമ്മുടെ യഥാർത്ഥ രാജാവെന്ന നിലയിൽ, ദൈവം രാജ്യങ്ങൾക്കിടയിൽ ന്യായംവിധിക്കുകയും എല്ലാ തർക്കങ്ങളും പരിഹരിക്കുകയും ചെയ്യും (വാ. 4).

ഭിന്നതയും സംഘട്ടനങ്ങളുമില്ലാത്ത ഒരു ലോകം നിങ്ങൾക്ക് സങ്കൽപ്പിക്കാനാകുമോ? അതാണ് ദൈവം കൊണ്ടുവരുമെന്ന് വാഗ്ദാനം ചെയ്യുന്നത്! നമുക്ക് ചുറ്റുമുള്ള അനൈക്യങ്ങൾ പരിഗണിക്കാതെ തന്നെ, നമുക്ക് “കർത്താവിന്റെ വെളിച്ചത്തിൽ നടക്കാം” (വാ. 5). ഇപ്പോൾ തന്നെ നമ്മുടെ കൂറ് അവനോടു പ്രഖ്യാപിക്കാം. കാരണം, ദൈവം എല്ലാറ്റിനും മേൽ ഭരിക്കുന്നുവെന്നും ഒരിക്കൽ അവൻ തന്റെ ജനത്തെ ഒരു കൊടിക്കീഴിൽ ഒന്നിപ്പിക്കുമെന്നും നമുക്കറിയാം.

ദൈവത്തിന്റെ കരങ്ങളിൽ

പതിനെട്ട് വയസ്സ് തികഞ്ഞത് എന്റെ മകളുടെ ജീവിതത്തിൽ ഒരു പുതിയ ഘട്ടത്തിന്റെ തുടക്കമായിരുന്നു. നിയമപരമായി പ്രായപൂർത്തിയായ അവൾക്ക് ഇനി ഭാവി തിരഞ്ഞെടുപ്പുകളിൽ വോട്ടുചെയ്യാനുള്ള അവകാശമുണ്ട്. ഹൈസ്‌കൂളിൽ നിന്ന് ബിരുദം നേടിയ ഉടൻ തന്നെ അവൾ ജീവിതത്തിൽ പുതിയ മേഖലകളിലേക്കു കടക്കും. ഈ മാറ്റം അടിയന്തിരമായി ചെയ്യേണ്ട ചില കാര്യങ്ങളെക്കുറിച്ചുള്ള ബോധം എന്നിൽ ഉളവാക്കി-അവൾ സ്വന്തമായി ലോകത്തെ അഭിമുഖീകരിക്കാൻ ഇറങ്ങിത്തിരിക്കും മുമ്പ് ഞങ്ങൾക്ക് ഒരുമിച്ചു ലഭിക്കുന്ന ഹ്രസ്വമായ സമയംകൊണ്ട് അവൾക്കാവശ്യമായ ജ്ഞാനം - സാമ്പത്തികം എങ്ങനെ കൈകാര്യം ചെയ്യണം, ലോകത്തിൽ നേരിടുന്ന പ്രശ്‌നങ്ങളിൽ എങ്ങനെ ജാഗ്രത പാലിക്കണം, നല്ല തീരുമാനങ്ങൾ എടുക്കേണ്ടതെങ്ങനെ തുടങ്ങിയവ - പകർന്നുനൽകേണ്ടതുണ്ട്.

എന്റെ മകളെ അവളുടെ ജീവിതം കൈകാര്യം ചെയ്യാൻ സജ്ജയാക്കാനുള്ള എന്റെ കർത്തവ്യബോധം മനസ്സിലാക്കാവുന്നതേയുള്ളൂ. എല്ലാറ്റിനുമുപരി, ഞാൻ അവളെ സ്‌നേഹിക്കുകയും അവൾ അഭിവൃദ്ധിപ്പെടാൻ ആഗ്രഹിക്കുകയും ചെയ്തു. പക്ഷേ, എനിക്ക് ഒരു പ്രധാന റോൾ ഉണ്ടെന്നതു ശരിയാണെങ്കിലും അത് എന്റെ മാത്രം ജോലി ആയിരുന്നില്ല-അല്ലെങ്കിൽ പ്രാഥമികമായി പോലും എന്റെ ജോലിയായിരുന്നില്ല. തെസ്സലൊനീക്യർക്കുള്ള പൗലൊസിന്റെ വാക്കുകളിൽ - വിശ്വാസത്തിൽ തന്റെ മക്കൾ എന്ന് അവൻ കരുതുകയും യേശുവിനെക്കുറിച്ച് പഠിപ്പിക്കുകയും ചെയ്ത ഒരു കൂട്ടം ആളുകൾ - പരസ്പരം സഹായിക്കാൻ അവൻ അവരെ പ്രേരിപ്പിച്ചു (1 തെസ്സലൊനീക്യർ 5:14-15), എങ്കിലും ആത്യന്തികമായി അവൻ അവരുടെ വളർച്ചയ്ക്കായി അവൻ ദൈവത്തെ വിശ്വസിച്ചു. ദൈവം തന്നേ അവരെ “മുഴുവനും ശുദ്ധീകരിക്കുമാറാകട്ടെ” (വാക്യം 23) എന്ന് അവൻ ഏല്പിച്ചുകൊടുത്തു.

അവരുടെ ആത്മാവിനെയും പ്രാണനെയും ദേഹത്തെയും യേശുവിന്റെ മടങ്ങിവരവിനായി ഒരുക്കുക എന്ന, തനിക്കു ചെയ്യാൻ കഴിയാത്ത കാര്യം ചെയ്യുന്നതിനായി പൗലൊസ് ദൈവത്തിലാശ്രയിച്ചു (വാക്യം 23). തെസ്സലൊനീക്യർക്കുള്ള അവന്റെ ലേഖനങ്ങളിൽ ധാരാളം നിർദ്ദേശങ്ങൾ അടങ്ങിയിട്ടുണ്ടെങ്കിലും, അവരുടെ ക്ഷേമത്തിനും ഒരുക്കത്തിനും വേണ്ടിയുള്ള ദൈവത്തിലുള്ള അവന്റെ ആശ്രയം നമ്മെ പഠിപ്പിക്കുന്നത്, നാം പരിപാലിക്കുന്നവരുടെ ജീവിതത്തിന്റെ വളർച്ച ആത്യന്തികമായി ദൈവത്തിന്റെ കരങ്ങളിലാണെന്നാണ് (1 കൊരിന്ത്യർ 3:6).