Month: ഫെബ്രുവരി 2024

കോപത്തെ മെരുക്കുക

വായിക്കുക: 1 ശമുവേൽ 24:1-22

ജ്ഞാനികളോ ക്രോധത്തെ ശമിപ്പിക്കുന്നു. (സദൃശവാക്യങ്ങൾ 29:8)

“നിങ്ങളുടെ ദേഷ്യം എനിക്ക് മനസ്സിലാകുന്നുണ്ട്. ഞാൻ നിസ്സഹായനാണ്. നിങ്ങളുടെ ആയുധം എടുക്കുക! നിങ്ങളുടെ എല്ലാ…

കോപനിയന്ത്രണം

വായിക്കുക: എഫെസ്യർ 4:17-29

നടുങ്ങുവിൻ; പാപം ചെയ്യാതിരിപ്പിൻ (സങ്കീർത്തനങ്ങൾ 4:4).

"റോഡിൽ ദേഷ്യപ്പെട്ട് ഒരാളെ ഉപദ്രവിച്ചതായി പാസ്റ്റർക്കെതിരെ ആരോപണം" എന്ന തലക്കെട്ട് വായിച്ചപ്പോൾ ഞാൻ ഉടനെ ചിന്തിച്ചു, "യേശുവിൽ…

കോപമെന്ന ആപത്ത്

വായിക്കുക: മത്തായി 18:21-35

ആ ദാസൻ പോകുമ്പോൾ തനിക്കു നൂറു വെള്ളിക്കാശു കടമ്പെട്ട ഒരു കൂട്ടുദാസനെ കണ്ടു തൊണ്ടെക്കു പിടിച്ചു ഞെക്കി: നിന്റെ കടം തീർക്കുക എന്നു പറഞ്ഞു…

കോപത്തെ അതിജീവിക്കുക

കോപം വച്ചുകൊണ്ടിരിക്കാതെ, ആ പ്രശ്നം ഉടനെ കൈകാര്യം ചെയ്യുവാൻ എഫെസ്യർ 4:26-27 വിശ്വാസികളെ പ്രബോധിപ്പിക്കുന്നു. "കോപിച്ചാൽ പാപം ചെയ്യാതിരിപ്പിൻ. സൂര്യൻ അസ്തമിക്കുവോളം നിങ്ങൾ കോപം വെച്ചുകൊണ്ടിരിക്കരുതു. പിശാചിന്നു ഇടം കൊടുക്കരുതു." കോപം മനസ്സിൽ വച്ചുകൊണ്ടിരിക്കാതെ, പിണക്കം പരിഹരിക്കേണ്ടതിന്റെ ആവശ്യകതയെ ഈ ഭാഗം ഊന്നിപ്പറയുന്നു. ഒരു മുറിവ് വേദനാജനകമായ വൃണമായിത്തീരുന്നതുപോലെ, ദൈവിക ജ്ഞാനം ഉപയോഗിച്ച് നമ്മുടെ കോപം പരിഹരിച്ചില്ലെങ്കിൽ അത് വളരെയധികം ദോഷത്തിലേക്ക് നയിക്കും. അത് സുഹൃദ്ബന്ധങ്ങൾ, വിവാഹം, രക്ഷിതാക്കളും മക്കളും തമ്മിലുള്ള ബന്ധങ്ങൾ, എന്നിങ്ങനെ പലതും തകരുന്നതിൽ കലാശിക്കും. അടുത്ത കുറച്ച് ദിവസങ്ങളിൽ നിങ്ങൾ ദൈവത്തോടൊപ്പം…

എന്റെ കോപത്തെ എനിക്കെങ്ങനെ കൈകാര്യം ചെയ്യാൻ കഴിയും?

 

കോപം സ്‌ഫോടനാത്മകവും ആക്രമണാത്മകവുമാണെന്ന് നാം പലപ്പോഴും ചിന്തിക്കാറുണ്ട്. കോപിക്കുമ്പോൾ ഉള്ളിൽ തീ ജ്വലിക്കുന്നതുപോലെ അനുഭവപ്പെടും. ഉള്ളു ചുട്ടുപഴുക്കുകയും നാം ചൂടാകുകയും ശരീരം വിയർക്കുകയും ചെയ്യും. നമ്മുടെ വയറ് കോച്ചിപ്പിടിക്കുകയും രക്തസമ്മർദ്ദം ഉയരുകയും നമ്മുടെ വേദനയ്ക്ക് ഉത്തരവാദികളായവർക്ക് കഠിനമായ നാശനഷ്ടങ്ങൾ വരുത്താൻ നാം തയ്യാറെടുക്കുകയും ചെയ്യും.

മറ്റു ചിലപ്പോൾ, നാം നമ്മുടെ കോപം ഉള്ളിൽ അടക്കുകയും മനസ്സിന്റെ ആഴത്തിൽ കുഴിച്ചിടുകയും അത് തനിയെ ശമിക്കുമെന്നു പ്രതീക്ഷിക്കുകയും ചെയ്യുന്നു. കോപത്തോടുള്ള അത്തരം പ്രതികരണം, നിശബ്ദരാകാനും നമുക്ക് ചുറ്റുമുള്ള ആളുകളിൽ നിന്ന് അകന്നുനില്ക്കാനും നമ്മെ പ്രേരിപ്പിക്കുന്നു.

കോപം ശരിയോ തെറ്റോ എന്ന് നമുക്ക് എങ്ങനെ…

യേശുവിനെപ്പോലെ സ്നേഹിക്കുക

അദ്ദേഹത്തെ എല്ലാവരും സ്നേഹിച്ചിരുന്നു—ഇറ്റലിയിലെ കാസ്നിഗോയിലെ ഡോൺ ഗ്യൂസെപ്പി ബെരാർഡെല്ലിയെ വിവരിക്കാൻ ഉപയോഗിച്ച വാക്കുകളായിരുന്നു അവ. ഒരു പഴയ മോട്ടോർബൈക്കിൽ പട്ടണത്തിൽ ചുറ്റിക്കറങ്ങുകയും എല്ലായ്പ്പോഴും "സമാധാനവും നന്മയും" എന്ന അഭിവാദ്യത്തോടെ നടക്കുകയും ചെയ്ത ഒരു പ്രിയപ്പെട്ട വ്യക്തിയായിരുന്നു ഡോൺ. മറ്റുള്ളവരുടെ നന്മയ്ക്കുവേണ്ടി അക്ഷീണം പ്രവർത്തിച്ചു. എന്നാൽ അദ്ദേഹത്തിന്റെ ജീവിതത്തിന്റെ അവസാന വർഷങ്ങളിൽ അദ്ദേഹത്തിനുണ്ടായിരുന്ന ആരോഗ്യപ്രശ്നങ്ങൾ, കൊറോണ ബാധിച്ചതോടെ വഷളായി; അപ്പോൾ, അദ്ദേഹത്തിന്റെ സ്നേഹിതർ അദ്ദേഹത്തിവേണ്ടി ഒരു ശ്വസനസഹായി വാങ്ങി. എന്നാൽ അദ്ദേഹത്തിന്റെ അവസ്ഥ വഷളായപ്പോൾ അദ്ദേഹം ശ്വസന ഉപകരണങ്ങൾ നിരാകരിക്കുകയും പകരം ആവശ്യമുള്ള ഒരു ചെറുപ്പക്കാരനായ രോഗിക്ക് അത് ലഭ്യമാക്കാൻ തീരുമാനിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ നിരാകരണം കേട്ടപ്പോൾ ആരും ആശ്ചര്യപ്പെട്ടില്ല, കാരണം അത് മറ്റുള്ളവരെ സ്നേഹിക്കുന്നതിൽ മുൻപിൽ നിന്ന ആ വക്തിയുടെ സ്വഭാവമായിരുന്നു.

സ്നേഹിച്ചതുമൂലം സ്നേഹിക്കപ്പെട്ടു, ഇതാണ് അപ്പോസ്തലനായ യോഹന്നാന്റെ സുവിശേഷത്തിലുടനീളം മുഴങ്ങുന്ന സന്ദേശം. സ്നേഹിക്കപ്പെടുന്നതും മറ്റുള്ളവരെ സ്നേഹിക്കുന്നതും ഒരു പള്ളിമണി പോലെയാണ്, അത് കാലാവസ്ഥാ ഭേദമെന്യേ രാപ്പകൽ മുഴങ്ങുന്നു.  യോഹന്നാൻ 15-ൽ ഇത്  വളരെ പാരമ്യത്തിലെത്തുന്നു. കാരണം എല്ലാവരാലും സ്നേഹിക്കപ്പെടുക എന്നതല്ല, എല്ലാവരെയും സ്നേഹിക്കുക എന്നതാണ് ഏറ്റവും വലിയ സ്നേഹമെന്ന് യോഹന്നാൻ വ്യക്തമാക്കുന്നു. "സ്നേഹിതന്മാർക്കുവേണ്ടി ജീവനെ കൊടുക്കുന്നതിലും അധികമുള്ള സ്നേഹം ആർക്കും ഇല്ല." (വാ. 13).

ത്യാഗപരമായ സ്നേഹത്തിന്റെ മാനുഷിക ഉദാഹരണങ്ങൾ എല്ലായ്പ്പോഴും നമ്മെ പ്രചോദിപ്പിക്കുന്നു. എന്നിട്ടും ദൈവത്തിന്റെ മഹത്തായ സ്നേഹവുമായി താരതമ്യപ്പെടുത്തുമ്പോൾ അവ നിറം മങ്ങിയതാകുന്നു. ദൈവസ്നേഹം നമ്മെ വെല്ലുവിളിക്കുന്നു, കാരണം യേശു കൽപിക്കുന്നു "ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ പരസ്പരം സ്നേഹിക്കുക" (വാ. 12). അതെ, എല്ലാവരേയും സ്നേഹിക്കുക.

താഴ്മയുടെ ഗുണം

പല അധ്യാപകരെയും പോലെ, ക്യാരി തന്റെ ജോലിക്കായി എണ്ണമറ്റ മണിക്കൂറുകൾ നീക്കിവയ്ക്കുന്നു, പലപ്പോഴും പേപ്പറുകൾക്ക് മാർക്കിടുകയും വൈകുന്നേരം വരെ വിദ്യാർത്ഥികളുമായും മാതാപിതാക്കളുമായും ആശയവിനിമയം നടത്തുകയും ചെയ്യുന്നു. ഇത് നിലനിർത്താൻ, സൌഹൃദത്തിനും പ്രായോഗിക സഹായത്തിനുമായി അവൾ തന്റെ സഹപ്രവർത്തകരെ ആശ്രയിക്കുന്നു; സഹകരണത്തിലൂടെ അവളുടെ വെല്ലുവിളി നിറഞ്ഞ ജോലി എളുപ്പമാകുന്നു. അധ്യാപകരുടെ അടുത്തിടെയുള്ള ഒരു പഠനത്തിൽ നമ്മോടൊപ്പം ജോലി ചെയ്യുന്നവർ വിനയം പ്രകടിപ്പിക്കുമ്പോൾ സഹകരണത്തിന്റെ പ്രയോജനം വർദ്ധിക്കുന്നതായി കണ്ടെത്തി. സഹപ്രവർത്തകർ തങ്ങളുടെ ബലഹീനതകൾ അംഗീകരിക്കാൻ തയ്യാറാകുമ്പോൾ, മറ്റുള്ളവർക്ക് അവരുടെ അറിവ് പരസ്പരം പങ്കിടാൻ തോന്നുകയും ഗ്രൂപ്പിലെ എല്ലാവരേയും ഫലപ്രദമായി സഹായിക്കാൻ കഴിയുകയും ചെയ്യുന്നു.

സഹകരണത്തെക്കാൾ പ്രാധാന്യമുള്ളതാണ് വിനയം എന്ന് ബൈബിൾ പഠിപ്പിക്കുന്നു. "യഹോവഭക്തി" (ദൈവത്തിന്റെ സൗന്ദര്യം, ശക്തി, മഹത്വം എന്നിവയുമായി താരതമ്യപ്പെടുത്തുമ്പോൾ നാം ആരാണെന്ന് ശരിയായി ഗ്രഹിക്കുന്നത്‌)  നമുക്ക് "സമ്പത്തും ബഹുമാനവും ജീവനും" നൽകുന്നു (സദൃശവാക്യങ്ങൾ 22:4). ലോകത്തിൽ മാത്രമല്ല, ദൈവസഭയിലും ഫലവത്തായ രീതിയിൽ ജീവിക്കാൻ വിനയം നമ്മെ സഹായിക്കുന്നു, കാരണം നമ്മുടെ സഹവിശ്വാസികൾക്ക് നന്മ ചെയ്യാൻ നാം ശ്രമിക്കുന്നു.

നമുക്ക് “ധനവും മാനവും ജീവനും” നേടാനുള്ള ഒരു മാർഗ്ഗമെന്ന നിലയിൽ നാം ദൈവത്തെ ഭയപ്പെടുന്നത് യഥാർത്ഥ വിനയമല്ല. പകരം, "തന്നെത്താൻ ഒഴിച്ചു വേഷത്തിൽ മനുഷ്യനായി വിളങ്ങിയ" യേശുവിനെ നാം അനുകരിക്കുന്നു (ഫിലിപ്പിയർ 2:7). അങ്ങനെ നമുക്ക് അവന്റെ വേലയിൽ വിനയപൂർവ്വം സഹകരിക്കുന്ന ഒരു കൂട്ടായ്മയുടെ ഭാഗമാകാം. അവനു ബഹുമാനം നൽകുകകയും, നമുക്ക് ചുറ്റുമുള്ളവർക്ക് ജീവിത സന്ദേശം നൽകുകയും ചെയ്യാം.