ഇപ്പോൾ പ്രായപൂർത്തിയായ എന്റെ മകൻ സേവ്യർ കിന്റർഗാർട്ടനിൽ ആയിരിക്കുമ്പോൾ, അവൻ തന്റെ കൈകൾ വിടർത്തിപ്പിടിച്ചുകൊണ്ട് പറഞ്ഞു, “ഞാൻ മമ്മിയെ ഇത്രമാത്രം സ്‌നേഹിക്കുന്നു.’’ ഞാൻ എന്റെ നീണ്ട കൈകൾ വിടർത്തി പറഞ്ഞു, “ഞാൻ നിന്നെ ഇത്രമാത്രം സ്‌നേഹിക്കുന്നു.’’ അരക്കെട്ടിൽ മുഷ്ടി ചുരുട്ടിവെച്ച് അവൻ പറഞ്ഞു, “ഞാനാണ് ആദ്യം സ്‌നേഹിച്ചത്.’’ ഞാൻ തലയാട്ടി. “ദൈവം നിന്നെ ആദ്യമായി എന്റെ വയറ്റിൽ വെച്ചപ്പോൾ ഞാൻ നിന്നെ സ്‌നേഹിച്ചു.’’ സേവ്യറിന്റെ കണ്ണുകൾ വിടർന്നു. “മമ്മി ജയിച്ചു.’’ “നമ്മൾ രണ്ടുപേരും വിജയിക്കുന്നു,’’ ഞാൻ പറഞ്ഞു, ”കാരണം യേശുവാണ് നമ്മെ രണ്ടുപേരെയും ആദ്യം സ്‌നേഹിച്ചത്.”
സേവ്യർ തന്റെ ആദ്യ കുഞ്ഞിന്റെ ജനനത്തിനായി തയ്യാറെടുക്കുമ്പോൾ, അവർ മധുരമുള്ള ഓർമ്മകൾ സൃഷ്ടിക്കുമ്പോൾ അവനെ അധികം സ്‌നേഹിക്കാൻ ശ്രമിക്കുന്നത് അവൻ ആസ്വദിക്കട്ടെ എന്ന് ഞാൻ പ്രാർത്ഥിച്ചു. എന്നാൽ ഞാൻ ഒരു മുത്തശ്ശിയാകാൻ തയ്യാറെടുക്കുമ്പോൾ, സേവ്യറും ഭാര്യയും ഒരു കുഞ്ഞിനെ പ്രതീക്ഷിക്കുന്നുവെന്ന് ഞങ്ങളോട് പറഞ്ഞ നിമിഷം മുതൽ എന്റെ ചെറുമകനെ ഞാൻ എത്രമാത്രം സ്‌നേഹിച്ചുവെന്നത് എന്നെ അത്ഭുതപ്പെടുത്തുന്നു.
യേശുവിന് നമ്മോടുള്ള സ്‌നേഹം അവനെയും മറ്റുള്ളവരെയും സ്‌നേഹിക്കാനുള്ള കഴിവ് നൽകുന്നുവെന്ന് അപ്പൊസ്തലനായ യോഹന്നാൻ സ്ഥിരീകരിച്ചു (1 യോഹന്നാൻ 4:19). അവൻ നമ്മെ സ്‌നേഹിക്കുന്നുവെന്ന് അറിയുന്നത് അവനുമായുള്ള നമ്മുടെ വ്യക്തിപരമായ ബന്ധത്തെ ആഴത്തിലാക്കുന്ന ഒരു സുരക്ഷിതത്വബോധം നമുക്ക് നൽകുന്നു (വാ. 15-17). നമ്മോടുള്ള അവന്റെ സ്‌നേഹത്തിന്റെ ആഴം നാം തിരിച്ചറിയുമ്പോൾ (വാക്യം 19), നമുക്ക് അവനോടുള്ള നമ്മുടെ സ്‌നേഹത്തിൽ വളരാനും മറ്റ് ബന്ധങ്ങളിൽ സ്‌നേഹം പ്രകടിപ്പിക്കാനും കഴിയും (വാ. 20). സ്‌നേഹിക്കാൻ യേശു നമ്മെ ശക്തീകരിക്കുന്നതോടൊപ്പം, സ്‌നേഹിക്കാൻ അവൻ നമ്മോട് കൽപ്പിക്കുകയും ചെയ്യുന്നു: “ദൈവത്തെ സ്‌നേഹിക്കുന്നവൻ സഹോദരനെയും സ്‌നേഹിക്കേണം എന്നീ കല്പന നമുക്കു അവങ്കൽനിന്നു ലഭിച്ചിരിക്കുന്നു’’ (വാക്യം 21). നന്നായി സ്‌നേഹിക്കുന്ന കാര്യം വരുമ്പോൾ, ദൈവം എപ്പോഴും വിജയിക്കും. എത്ര ശ്രമിച്ചാലും സ്‌നേഹത്തിൽ ദൈവത്തെ തോല്പിക്കാൻ നമുക്ക് കഴികയില്ല!
ദൈവം നിങ്ങളെ സ്‌നേഹിക്കുന്നുവെന്ന് അറിയുന്നത് മറ്റുള്ളവരെ സ്‌നേഹിക്കാൻ നിങ്ങളെ എങ്ങനെയാണ് സഹായിച്ചത്? ഈ ആഴ്ച നിങ്ങൾക്ക് എങ്ങനെ മറ്റുള്ളവരോട് സ്‌നേഹം കാണിക്കാനാകും?
സ്നേഹമുള്ള രക്ഷകനേ, എനിക്ക് മറ്റുള്ളവരെ സ്‌നേഹിക്കാൻ കഴിയേണ്ടതിന് ആദ്യം എന്നെ സ്നേഹിച്ചതിന് നന്ദി പറയുന്നു.