Month: മെയ് 2024

പിസ്സയിലൂടെ കരുണ

എന്റെ സഭാ നേതാവായ ഹാരോൾഡിന്റെയും ഭാര്യ പാമിന്റെയും അത്താഴത്തിനുള്ള ക്ഷണം എന്റെ ഹൃദയത്തെ കുളിരണിയിച്ചു, ഒപ്പം അതെന്നെ അസ്വസ്ഥനുമാക്കി. ബൈബിളിലെ ചില പഠിപ്പിക്കലുകൾക്ക് വിരുദ്ധമായ ആശയങ്ങൾ പഠിപ്പിക്കുന്ന ഒരു കോളേജ് ബൈബിൾ പഠന ഗ്രൂപ്പിൽ ഞാൻ ചേർന്നിരുന്നു. അതിനെക്കുറിച്ച് അവർ എന്നോട് ചോദിച്ചാലോ?

പിസ്സ കഴിച്ചുകൊണ്ടിരിക്കുമ്പോൾ, അവർ തങ്ങളുടെ കുടുംബത്തെക്കുറിച്ച് പങ്കുവെക്കുകയും എന്റെ കുടുംബത്തെക്കുറിച്ച് ചോദിക്കുകയും ചെയ്തു. ഞാൻ ഹോംവർക്കിനെക്കുറിച്ചും എന്റെ നായയെക്കുറിച്ചും എനിക്ക് ഇഷ്ടപ്പെട്ട ആളെക്കുറിച്ചും സംസാരിക്കുമ്പോൾ അവർ ശ്രദ്ധയോടെ കേട്ടു. പിന്നീട് മാത്രമാണ് ഞാൻ പങ്കെടുക്കുന്ന ഗ്രൂപ്പിനെക്കുറിച്ച് അവർ എന്നോട് സൗമ്യമായി മുന്നറിയിപ്പ് നൽകുകയും അതിന്റെ പഠിപ്പിക്കലുകളിൽ എന്താണ് തെറ്റ് എന്ന് വിശദീകരിക്കുകയും ചെയ്തത്.

അവരുടെ മുന്നറിയിപ്പ്, ബൈബിൾ പഠനത്തിലൂടെ അവതരിപ്പിച്ച നുണകളിൽ നിന്ന് എന്നെ അകറ്റുകയും തിരുവെഴുത്തുകളുടെ സത്യങ്ങളോട് അടുപ്പിക്കുകയും ചെയ്തു. തന്റെ ലേഖനത്തിൽ, യൂദാ വ്യാജ ഉപദേശകരെക്കുറിച്ച് ശക്തമായ ഭാഷ ഉപയോഗിക്കുകയും, “വിശ്വാസത്തിനായി പോരാടാൻ’’ വിശ്വാസികളെ പ്രേരിപ്പിക്കുകയും ചെയ്യുന്നു (യൂദാ 1:3). അന്ത്യകാലത്ത് പരിഹാസികളുണ്ടാകുമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു: “അവർ ഭിന്നത ഉണ്ടാക്കുന്നവർ ... പ്രാകൃതന്മാർ, ആത്മാവില്ലാത്തവർ’’ ആണ് (വാ. 18-19). എന്നിരുന്നാലും, “സംശയിക്കുന്നവരായ ചിലരോടു കരുണ ചെയ്വിൻ’’ (വാക്യം 22) എന്നു യൂദാ വിശ്വാസികളെ ആഹ്വാനം ചെയ്യുന്നു - അവരോടൊപ്പം ചേർന്നുകൊണ്ടും സത്യത്തിൽ വിട്ടുവീഴ്ച ചെയ്യാതെയും അനുകമ്പ കാണിക്കണം.

എന്റെ വിശ്വാസത്തിൽ ഞാൻ ഉറച്ചുനിൽക്കുന്നില്ലെന്ന് ഹരോൾഡിനും പാമിനും അറിയാമായിരുന്നു, പക്ഷേ എന്നെ വിധിക്കുന്നതിനുപകരം അവർ ആദ്യം അവരുടെ സൗഹൃദവും പിന്നീട് അവരുടെ ജ്ഞാനവും വാഗ്ദാനം ചെയ്തു. സംശയമുള്ളവരോട് ഇടപഴകുമ്പോൾ ജ്ഞാനവും അനുകമ്പയും ഉപയോഗിക്കുന്നതിനായി ഇതേ സ്‌നേഹവും ക്ഷമയും ദൈവം നമുക്ക് നൽകട്ടെ.

 

നഷ്ടപ്പെട്ട പറുദീസ

ആമുഖം

നുഷ്യൻ്റെ ലൈംഗികതയുടെ ശക്തി വളരെ വലുതാണ്. ഉൽപ്പന്നങ്ങൾ വിൽക്കുവാൻ ലൈംഗികത ഉപയോഗപ്പെടുത്തുന്നു. വസ്ത്രങ്ങൾ, സൗന്ദര്യവർദ്ധക വസ്തുക്കൾ, കാറുകൾ, സുഖവാസസ്ഥലങ്ങൾ, തുടങ്ങിയ എല്ലാറ്റിലേക്കും ആളുകളെ ആകർഷിക്കുക്കുവാൻ ലൈംഗികത ഉപയോഗിക്കുന്നു. മാഗസിനുകളിലും, സിനിമകളിലും, ടെലിവിഷനിലും, സംഗീതത്തിലും, പരസ്യ ബോർഡുകളിലും, എല്ലാറ്റിലും ഉപരിയായി ഇൻ്റർനെറ്റിലും ലൈംഗീക ചിത്രങ്ങൾ നിറഞ്ഞിരിക്കുന്നു. ചുരുക്കിപ്പറഞ്ഞാൽ, ലൈംഗികയും സ്വാർത്ഥതയും നിറഞ്ഞ ഒരു സമൂഹത്തിലാണ് നാം ജീവിക്കുന്നത്.

തുടർന്നുള്ള പേജുകളിൽ, ദൈവത്തിൻ്റെ നല്ല ദാനമായ ലൈംഗികതയെക്കുറിച്ചുള്ള നമ്മുടെ ധാരണ വേദപുസ്തകത്തിന്റെ അടിസ്ഥാനത്തിൽ വിലയിരുത്താൻ ഞങ്ങൾ ആഗ്രഹിക്കുന്നു. അതിലൂടെ, ലൈംഗികതയെക്കുറിച്ചുള്ള ദൈവത്തിൻ്റെ യഥാർത്ഥ ഉദ്ദേശ്യവും, പാപം മൂലം…

വാക്കുകൾ നമ്മുടെ ഹൃദയത്തെ പ്രതിഫലിപ്പിക്കുന്നു

മോശം ഭാഷ എങ്ങനെ ഇല്ലാതാക്കാം? ഒരു ഹൈസ്‌കൂൾ “മോശം ഭാഷ പാടില്ല’’ എന്ന വാഗ്ദാനം നടപ്പാക്കാൻ തീരുമാനിച്ചു. വിദ്യാർത്ഥികൾ പ്രതിജ്ഞയെടുത്തു: “[ഞങ്ങളുടെ സ്‌കൂളിന്റെ] കോമ്പൗണ്ടിനുള്ളിൽ ഒരു തരത്തിലുമുള്ള അശ്ലീല ഭാഷകൾ ഉപയോഗിക്കില്ലെന്ന് ഞാൻ ആത്മാർത്ഥമായി പ്രതിജ്ഞ ചെയ്യുന്നു.’’ ഇതൊരു മഹത്തായ ശ്രമമായിരുന്നു, പക്ഷേ, യേശുവിന്റെ അഭിപ്രായത്തിൽ, ബാഹ്യമായ ഒരു നിയമത്തിനും പ്രതിജ്ഞയ്ക്കും ഒരിക്കലും മോശമായ സംസാരത്തിന്റെ ഗന്ധം മറയ്ക്കാൻ കഴികയില്ല.

നല്ല ഫലം കായ്ക്കുന്ന വൃക്ഷത്തെ ആളുകൾ തിരിച്ചറിയുന്നതുപോലെ, നമ്മുടെ വായിൽ നിന്ന് വരുന്ന വാക്കുകളുടെ ദുർഗന്ധം അകറ്റുന്നത് നമ്മുടെ ഹൃദയത്തെ നവീകരിക്കുന്നതിലൂടെയാണ് ആരംഭിക്കുന്നത് (ലൂക്കൊസ് 6:43-44), നമ്മുടെ ഹൃദയം അവനോടും അവന്റെ വഴികളോടും യോജിക്കുന്നുണ്ടോ ഇല്ലയോ എന്നതിന്റെ ബോധ്യപ്പെടുത്തുന്ന സൂചകമാണ് നമ്മുടെ സംസാരം എന്ന് യേശു പറഞ്ഞു. അധരഫലം ഒരു വ്യക്തിയുടെ സംസാരത്തെ സൂചിപ്പിക്കുന്നു, “ഹൃദയത്തിൽ നിറഞ്ഞു കവിയുന്നതല്ലോ വായി പ്രസ്താവിക്കുന്നത്’’ (വാക്യം 45). നമ്മുടെ വായിൽ നിന്ന് വരുന്ന കാര്യങ്ങൾ മാറ്റണമെങ്കിൽ, അവൻ നമ്മെ സഹായിക്കുന്നതുപോലെ, നമ്മുടെ ഹൃദയങ്ങളെ മാറ്റുന്നതിലാണ് ആദ്യം നാം ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്ന് ക്രിസ്തു ചൂണ്ടിക്കാണിച്ചു.

രൂപാന്തരപ്പെടാത്ത ഹൃദയത്തിൽ നിന്ന് പുറപ്പെടുന്ന അസഭ്യമായ ഭാഷയെ നിയന്ത്രിക്കാൻ ബാഹ്യ പ്രതിജ്ഞകൾ ഉപയോഗശൂന്യമാണ്. ആദ്യം യേശുവിൽ വിശ്വസിക്കുകയും (1 കൊരിന്ത്യർ 12:3) എന്നിട്ട് നമ്മെ നിറയ്ക്കാൻ പരിശുദ്ധാത്മാവിനെ ക്ഷണിക്കുകയും ചെയ്യുന്നതിലൂടെ മാത്രമേ നമുക്ക് അസഭ്യമായ സംസാരം ഇല്ലാതാക്കാൻ കഴിയൂ (എഫെസ്യർ 5:18). ദൈവത്തിന് തുടർച്ചയായി നന്ദി അർപ്പിക്കാൻ നമ്മെ പ്രചോദിപ്പിക്കാനും സഹായിക്കാനും അവൻ നമ്മുടെ ഉള്ളിൽ പ്രവർത്തിക്കുന്നു (വാക്യം 20). അപ്പോൾ നാം മറ്റുള്ളവരോട് പ്രോത്സാഹജനകവും ഉത്സാഹിപ്പിക്കുന്നതുമായ വാക്കുകൾ സംസാരിക്കാൻ തുടങ്ങും (4:15, 29; കൊലൊസ്യർ 4:6).

 

ഒരു മുതിർന്നയാളിൽ നിന്നുള്ള ഉപദേശം

“ഞാൻ ഖേദിക്കുന്ന കാര്യങ്ങൾ?’’ ന്യൂയോർക്ക് ടൈംസിന്റെ ബെസ്റ്റ് സെല്ലിംഗ് എഴുത്തുകാരനായ ജോർജ്ജ് സോണ്ടേഴ്‌സ് 2013-ൽ സിറാക്കൂസ് യൂണിവേഴ്‌സിറ്റിയിലെ തന്റെ ബിരുദാന പ്രസംഗത്തിൽ ഉത്തരം നൽകിയ ചോദ്യമാണിത്. തന്റെ ഉദാഹരണങ്ങളിൽ നിന്ന് എന്തെങ്കിലും പഠിക്കാൻ ചെറുപ്പക്കാർക്കു (ബിരുദധാരികൾ) കഴിയേണ്ടതിന് ജീവിതത്തിൽ തനിക്ക് ഉണ്ടായ ഒന്നോ രണ്ടോ പശ്ചാത്താപങ്ങൾ പങ്കുവെക്കുന്ന പ്രായമായ ഒരാളുടെ (സോണ്ടേഴ്‌സ്) സമീപനമായിരുന്നു അദ്ദേഹം സ്വീകരിച്ചത്. ദരിദ്രനായതും അതികഠിനമായ ജോലി ചെയ്യുന്നതും പോലെയുള്ള കാര്യങ്ങളിലായിരിക്കും താൻ ഖേദിക്കുന്നതെന്നായിരിക്കും ആളുകൾ കരുതുന്നത്, അദ്ദേഹം പറഞ്ഞു. എന്നാൽ അതിൽ താൻ ഖേദിക്കുന്നില്ലെന്നും താൻ ഖേദിക്കുന്നത് ദയ കാണിക്കാൻ പരാജയപ്പെട്ടതിനെക്കുറിച്ചായിരുന്നു - ആരോടെങ്കിലും ദയ കാണിക്കേണ്ട അവസരങ്ങളിൽ താൻ അവരെ കടന്നുപോയതിനെക്കുറിച്ച് - എന്നും അദ്ദേഹം പറഞ്ഞു.

ഈ ചോദ്യത്തിന് ഉത്തരം നൽകിക്കൊണ്ട് അപ്പൊസ്തലനായ പൗലൊസ് എഫെസൊസിലെ വിശ്വാസികൾക്ക് എഴുതി: ക്രിസ്തീയ ജീവിതം എങ്ങനെയിരിക്കും? ഒരു പ്രത്യേക രാഷ്ട്രീയ വീക്ഷണം, ചില പുസ്തകങ്ങളോ സിനിമകളോ ഒഴിവാക്കുക, ഒരു പ്രത്യേക രീതിയിൽ ആരാധിക്കുക എന്നിങ്ങനെയുള്ളതായിരിക്കും നമ്മുടെ ഉത്തരങ്ങൾ. എന്നാൽ പൗലൊസിന്റെ സമീപനം അദ്ദേഹത്തെ സമകാലിക വിഷയങ്ങളിൽ പരിമിതപ്പെടുത്തിയില്ല. “മോശം സംസാരത്തിൽ’’ നിന്നു (എഫെസ്യർ 4:29) വിട്ടുനിൽക്കുന്നതിനെക്കുറിച്ചും കൈപ്പും കോപവും പോലുള്ള കാര്യങ്ങളിൽ നിന്ന് നമ്മെത്തന്നെ ഒഴിവാക്കുന്നതിനെക്കുറിച്ചും അവൻ പരാമർശിക്കുന്നു (വാ. 31). എന്നിട്ട് തന്റെ ''പ്രസംഗം'' ഉപസംഹരിച്ചുകൊണ്ട് അവൻ എഫെസ്യരോടും നമ്മോടും പറയുന്നു, ''നിങ്ങൾ തമ്മിൽ ദയയും മനസ്സലിവുമുള്ളവരായിരിക്കുക'' (വാക്യം 32). അതിനു പിന്നിലെ കാരണം ക്രിസ്തുവിൽ ദൈവം നിങ്ങളോട് ക്ഷമിച്ചു എന്നതാണ്.

യേശുവിലുള്ള ജീവിതത്തിന്റെ സവിശേഷത എന്ന് നാം വിശ്വസിക്കുന്ന എല്ലാ കാര്യങ്ങളിലും, തീർച്ചയായും അവയിലൊന്ന് ദയ ആയിരിക്കണം.

 

ഏതു സഹാചര്യത്തിലും സ്തുതിക്കുക

எத்தியோப்பியாவிற்கு ஓர் குறுகிய கால மிஷன் பயணத்தின்போது, எங்கள் குழு ஓர் உள்ளூர் அமைச்சகத்தின் மற்றொரு குழுவுடன் சேர்ந்து, குப்பைக் கிடங்கில் குடிசைகளில் வாழ்ந்து கொண்டிருந்த இளைஞர்கள் கூட்டத்தினைச் சந்திக்கச் சென்றது. அவர்கள் எங்களை சந்தித்ததில் மிகவும் மகிழ்ச்சியடைந்தனர். நாங்கள் சாட்சிகள், ஊக்கமளிக்கும் வார்த்தைகள் மற்றும் ஜெபங்களை ஒன்றாகப் பகிர்ந்துகொண்டோம். அந்த மாலையில் எனக்கு மிகவும் பிடித்த தருணங்களில் ஒன்று, உள்ளூர் குழு உறுப்பினர் ஒருவர் தனது கிதார் இசைக்கருவியினை வாசிக்க, நாங்கள் நிலவின் ஒளியில் நின்று தேவனை ஆராதித்தோம். என்ன ஓர் புனிதமான தருணம்! அவர்களின் இக்கட்டான தருணத்திலும், இயேசுவில் மட்டுமே கிடைக்கும் நம்பிக்கையையும் மகிழ்ச்சியையும் அவர்கள் முழுமையாய் அனுபவித்தனர். 

அப்போஸ்தலர் 16ல், மற்றொரு எதிர்பாராத துதிவேளையைப் பற்றி வாசிக்கிறோம். இது பிலிப்பு பட்டணத்தில் உள்ள சிறைச்சாலையில் நடந்தது. பவுலும் சீலாவும் இயேசுவைச் சேவித்தபோது கைது செய்யப்பட்டு, அடிக்கப்பட்டு, கசையடி பெற்று, சிறையில் அடைக்கப்பட்டனர். விரக்திக்கு ஆளாகாமல், தங்கள் சிறை அறையில் “ஜெபம்பண்ணி, தேவனைத் துதித்துப்பாடினார்கள்.” “சடிதியிலே சிறைச்சாலையின் அஸ்திபாரங்கள் அசையும்படியாகப் பூமி மிகவும் அதிர்ந்தது; உடனே கதவுகளெல்லாம் திறவுண்டது; எல்லாருடைய கட்டுகளும் கழன்றுபோயிற்று” (வச. 25-26). 

மயக்கத்திலிருந்து எழுந்த சிறைச்சாலைக்காரன் தற்கொலை செய்துகொள்ள விரைந்தான். ஆனால் கைதிகள் தப்பியோடவில்லை என்பதை உணர்ந்தபோது, அவன் கர்த்தருக்கு பயந்து, குடும்பத்தோடு இரட்சிப்பைப் பெற்றுக்கொண்டான் (வச. 27-34).

தேவன் நம் துதிகளில் பிரியப்படுகிறார். வாழ்க்கையின் உயர்வான மற்றும் தாழ்வான எல்லா தருணங்களிலும் நாம் தேவனை துதிக்கப் பிரயாசப்படுவோம்.