അസ്വസ്ഥമായ ആത്മാവിന് സമ്പത്തിലും വിജയത്തിലും സംതൃപ്തി ഒരിക്കലും ലഭിക്കുകയില്ല. മരിച്ചുപോയ ഒരു കൺട്രി മ്യൂസിക് താരം ഈ സത്യത്തിന് സാക്ഷ്യം വഹിക്കുന്നു. അദ്ദേഹത്തിന്റെ നാൽപ്പതോളം ആൽബങ്ങൾ ആഴ്ചതോറും ഉള്ള മികച്ച പത്ത് പാട്ടുകളിൽ ഇടംനേടി. എന്നാൽ അദ്ദേഹം ഒന്നിലധികം വിവാഹം ചെയ്യുകയും, ജയിലിൽ കഴിയുകയും ചെയ്തു. ഇത്രയധികം നേട്ടങ്ങളുടെ മധ്യത്തിലും അദ്ദേഹം ഒരിക്കൽ വിലപിച്ചു: “ഞാൻ ഒരിക്കലും കീഴടക്കിയിട്ടില്ലാത്ത ഒരു അസ്വസ്ഥത എന്റെ ആത്മാവിലുണ്ട്, അത് ഇപ്പോഴും ഒരു പരിധിവരെ ഉണ്ട്, അത് സംഗീതമോ, വിവാഹമോ, അർത്ഥമോ അല്ല, . . . . അത് ഞാൻ മരിക്കുന്ന ദിവസം വരെ തുടരും. ” ഖേദകരമെന്നു പറയട്ടെ, തന്റെ ജീവിതം അവസാനിക്കുന്നതിനുമുമ്പ് അദ്ദേഹത്തിന് തന്റെ ആത്മാവിന് വിശ്രമം കണ്ടെത്താമായിരുന്നു.
ഈ സംഗീതജ്ഞനെപ്പോലെ, പാപത്തിലും അതിന്റെ അനന്തരഫലങ്ങളിലും വലഞ്ഞ എല്ലാവരെയും വ്യക്തിപരമായി തന്റെ അടുക്കൽ വരാൻ യേശു ക്ഷണിക്കുന്നു: “എന്റെ അടുക്കൽ വരുവിൻ;” അവൻ പറയുന്നു (മത്തായി 11:28). നാം യേശുവിൽ രക്ഷ പ്രാപിക്കുമ്പോൾ, അവൻ നമ്മിൽ നിന്ന് ഭാരങ്ങൾ എടുത്ത്, “[നമ്മെ] ആശ്വസിപ്പിക്കും.” അവനിൽ വിശ്വസിക്കുകയും അവനിൽ നിന്ന് പഠിക്കുകയും ചെയ്യുക എന്നതാണ് നാം ചെയ്യേണ്ടത് (യോഹന്നാൻ 10:10). ക്രിസ്തുവിന്റെ ശിഷ്യത്വത്തിന്റെ നുകം ഏറ്റെടുക്കുന്നത് “[നമ്മുടെ] ആത്മാക്കൾക്കു ആശ്വാസം” കണ്ടെത്തുവാൻ ഇടയാക്കുന്നു (മത്തായി 11:29).
നാം യേശുവിന്റെ അടുക്കൽ വരുമ്പോൾ, ദൈവത്തോടുള്ള നമ്മുടെ ഉത്തരവാദിത്തങ്ങൾ കുറയുന്നില്ല. അവനിൽ ജീവിക്കാൻ പുതിയതും, എളുപ്പമുള്ളതുമായ ഒരു മാർഗം നൽകിക്കൊണ്ട് അവൻ നമ്മുടെ അസ്വസ്ഥമായ ആത്മാക്കൾക്ക് സമാധാനം നൽകുന്നു. അവൻ നമുക്ക് യഥാർത്ഥ വിശ്രമം നൽകുന്നു.
ഏതെല്ലാം വിധത്തിലുള്ള വിഷമങ്ങളും ഭാരങ്ങളുമാണ് നിങ്ങൾ ഇപ്പോൾ അനുഭവിക്കുന്നത്? യേശു വാഗ്ദാനം ചെയ്ത "ആശ്വാസം" നിങ്ങൾക്ക് എങ്ങനെ അനുഭവിക്കാൻ സാധിക്കും?
പ്രിയ യേശുവേ, എന്റെ അസ്വസ്ഥമായ മനസ്സിന് അങ്ങയിൽ മാത്രം ശാന്തിയും വിശ്രമവും ലഭിക്കുവാൻ ഇടയാകട്ടെ.