രണ്ടാം ലോകമഹായുദ്ധത്തിൽ ബ്രിട്ടനിലെ ഹൗസ് ഓഫ് കോമൺസ് ബോംബാക്രമണത്തിൽ തകർന്നപ്പോൾ, അത് മുമ്പ് ഉണ്ടായിരുന്നതുപോലെ തന്നെ വീണ്ടും പണിയണമെന്ന് പ്രധാനമന്ത്രി വിൻസ്റ്റൺ ചർച്ചിൽ പാർലമെന്റിൽ പറഞ്ഞു. അംഗങ്ങൾക്ക് മുഖാമുഖം നോക്കി ചർച്ചകൾ നടത്തുവാൻ വേണ്ടി അത് ചെറുതായി തന്നെ പണിയണം. രാഷ്ട്രീയക്കാർക്ക് അതിന്റെ “മധ്യത്തിന് ചുറ്റും നടക്കാൻ” വേണ്ടി അത് അർദ്ധവൃത്താകൃതിക്ക് പകരം, ദീർഘചതുരത്തിലായിരിക്കണം. ഇത് ബ്രിട്ടന്റെ പാർട്ടി സമ്പ്രദായത്തെ സംരക്ഷിച്ചു. അവിടെ ഇടതുപക്ഷക്കാരും വലതുപക്ഷക്കാരും പരസ്പരം, മുഖാമുഖം നോക്കി ഇരുന്നു. കൂറ് മാറുന്നതിന് മുമ്പ് ശ്രദ്ധാപൂർവ്വം ചിന്തിക്കേണ്ടതായിട്ട് വന്നു. വിൻസ്റ്റൺ ചർച്ചിൽ ഉപസംഹരിച്ചു: “നാം നമ്മുടെ കെട്ടിടങ്ങൾ രൂപപ്പെടുത്തുന്നു, അതിനുശേഷം നമ്മുടെ കെട്ടിടങ്ങൾ നമ്മെ രൂപപ്പെടുത്തുന്നു.”

ദൈവം ഇതിനോട് യോജിക്കുന്നതായി തോന്നുന്നു. പുറപ്പാടിലെ എട്ട് അധ്യായങ്ങൾ (അധ്യായങ്ങൾ 24-31) കൂടാരം പണിയുന്നതിനുള്ള നിർദ്ദേശങ്ങൾ നൽകുന്നു, കൂടാതെ ആറ് (അധ്യായങ്ങൾ. 35-40) ഇസ്രായേൽ അത് എങ്ങനെ ചെയ്തുവെന്ന് വിവരിക്കുന്നു. ദൈവം അവരുടെ ആരാധനയിൽ ശ്രദ്ധിച്ചു. ആളുകൾ പ്രാകാരത്തിൽ പ്രവേശിച്ചപ്പോൾ, തിളങ്ങുന്ന സ്വർണ്ണവും കൂടാരത്തിന്റെ വർണ്ണാഭമായ തിരശ്ശീലകളും (26:1, 31-37) അവരെ അമ്പരപ്പിച്ചു. ഹോമയാഗത്തിന്റെ ബലിപീഠവും (27:1-8) താമ്രത്തൊട്ടിയും (30:17-21) അവരുടെ പാപമോചനത്തിന്റെ വിലയെ ഓർമ്മിപ്പിച്ചു. സമാഗമനകൂടാരത്തിൽ ഒരു നിലവിളക്ക് (25:31-40), അപ്പമേശ (25:23-30), ധൂപപീഠം (30:1-6), വാഗ്ദത്തപെട്ടകം (25:10-22) എന്നിവ ഉണ്ടായിരുന്നു. ഓരോ സാധനത്തിനും വലിയ പ്രാധാന്യം ഉണ്ടായിരുന്നു.

ഇസ്രായേലിന് നല്കിയതുപോലെ, നമ്മുടെ ആരാധനാ സ്ഥലത്തിന് വിശദമായ നിർദ്ദേശങ്ങൾ ദൈവം നൽകുന്നില്ല, എങ്കിലും നമ്മുടെ ആരാധന പ്രാധാന്യം കുറഞ്ഞതല്ല. ദൈവത്തിന് വസിക്കാൻ വേർതിരിച്ചിരിക്കുന്ന കൂടാരമായിരിക്കണം നാം ഓരോരുത്തരും. അവൻ ആരാണെന്നും, അവൻ എന്തുചെയ്യുന്നുവെന്നും, നമ്മുടെ പ്രവൃത്തികൾ നമ്മെ ഓർമ്മിപ്പിക്കട്ടെ.