2005 ലെ കത്രീന ചുഴലിക്കാറ്റിന്റെ നാശത്തിനുശേഷം, ന്യൂ ഓർലിയൻസ് സാവധാനം പുനർനിർമ്മാണം ആരംഭിച്ചു. കത്രീനയ്ക്ക് ശേഷം വർഷങ്ങളോളം താമസക്കാർക്ക് അടിസ്ഥാന വിഭവങ്ങൾ ലഭ്യമല്ലാത്ത ലോവർ നയൻത്ത്‌ വാർഡാണ് ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായ പ്രദേശങ്ങളിലൊന്ന്. ആ അവസ്ഥ മാറ്റാൻ ബേണൽ കോട്ട്‌ലൺ എന്നയാൾ പ്രവർത്തിച്ചു. 2014 നവംബറിൽ, കത്രീനയ്ക്ക് ശേഷം ലോവർ നയൻത്ത്‌ വാർഡിൽ അദ്ദേഹം ആദ്യത്തെ പലചരക്ക് കട ആരംഭിച്ചു. കോട്ട്ലൺ അനുസ്മരിച്ചു, “ഞാൻ കെട്ടിടം വാങ്ങിയപ്പോൾ, എല്ലാവരും കരുതിയത് എനിക്ക് ഭ്രാന്താണെന്നാണ്, പക്ഷേ, എന്റെ “ആദ്യത്തെ ഉപഭോക്താവ് കരഞ്ഞു, കാരണം അടിസ്ഥാന സൗകര്യങ്ങൾ തിരിച്ചുവരുമെന്ന് അവൾ ഒരിക്കലും കരുതിയിരുന്നില്ല.” അവന്റെ അമ്മ പറഞ്ഞു, തന്റെ മകൻ “ഞാൻ കാണാത്ത ഒന്ന് കണ്ടു. എനിക്ക് സന്തോഷമുണ്ട് അവൻ. . . ആ അവസരം ഉപയോഗിച്ചു.”

നാശത്തിന്റെ മുഖത്ത് പ്രത്യാശയുടെ ഒരു അപ്രതീക്ഷിത ഭാവി കാണാൻ ദൈവം യെശയ്യാ പ്രവാചകനെ പ്രാപ്തനാക്കി. “എളിയവരും ദരിദ്രന്മാരുമായവർ വെള്ളം തിരഞ്ഞുനടക്കുന്നു; ഒട്ടും കിട്ടുന്നില്ല …” (യെശയ്യാവ് 41:17), ദൈവം “മരുഭൂമിയെ ഞാൻ നീർപൊയ്കയും വരണ്ട നിലത്തെ നീരുറവുകളും ആക്കും.” (വാക്യം 18) എന്ന് വാഗ്ദാനം ചെയ്തു. വിശപ്പിനും ദാഹത്തിനും പകരം, അവന്റെ ജനം ഒരിക്കൽ കൂടി തഴച്ചുവളരുമ്പോൾ, “യഹോവയുടെ കൈ അതു ചെയ്തു” (വാക്യം 20) എന്ന് അവർ അറിയും.

അവൻ ഇപ്പോഴും പുനരുദ്ധാരണത്തിന്റെ ദൈവമാണ്. അവൻ ഒരു നല്ല ഭാവി കൊണ്ടുവരുന്നതിനുള്ള പ്രവർത്തനത്തിലാണ്. “സൃഷ്ടി ദ്രവത്വത്തിന്റെ ദാസ്യത്തിൽനിന്നു വിടുതലും…പ്രാപിക്കും” (റോമർ 8:20). നാം അവന്റെ നന്മയിൽ ആശ്രയിക്കുമ്പോൾ, പ്രത്യാശയുള്ള ഒരു ഭാവിയിലേക്ക് അവൻ നമ്മെ നയിക്കുന്നു.