“അച്ഛാ, എന്റെ സുഹൃത്തിനൊപ്പം എനിക്ക് ഇന്നു രാത്രി ചെലവഴിക്കാമോ?” പരിശീലനം കഴിഞ്ഞു കാറിൽ കയറവേ എന്റെ മകൾ എന്നോടു ചോദിച്ചു. “മോളേ, എന്റെ മറുപടി എന്തായിരിക്കുമെന്നു നിനക്ക് അറിയമല്ലോ,” ഞാൻ പറഞ്ഞു. “ഞാൻ വെറുമൊരു ഡ്രൈവർ മാത്രമാണ്. എന്താണു സംഭവിക്കുകയെന്ന് എനിക്കറിയില്ല. നമുക്ക് അമ്മയുമായി സംസാരിക്കാം.”

“ഞാൻ വെറുമൊരു ഡ്രൈവർ മാത്രമാണ്” എന്നതു ഞങ്ങളുടെ ഭവനത്തിലെ ഒരു തമാശയായി മാറിയിരിക്കുന്നു. എവിടെയായിരിക്കണം, എപ്പോൾ, ആരെ, എവിടേക്കു കൊണ്ടുപോകണം തുടങ്ങിയ ചോദ്യങ്ങൾ അടുക്കും ചിട്ടയുമുള്ള എന്റെ ഭാര്യയോട് ഞാൻ ദിവസേന ചോദിക്കാറുണ്ട്. ഒരു ”ടാക്‌സി ഡ്രൈവർ” എന്ന നിലയിലുള്ള എന്റെ ”അധികജോലി” കൂടാതെ മൂന്നു കൗമാരക്കാർക്കൊപ്പം ചിലവഴിക്കുന്നത് രണ്ടാമത്തെ ജോലിയായി എനിക്ക് അനുഭവപ്പെടാറുണ്ട്. പലപ്പോഴും, എന്താണ് എനിക്കറിയാത്തത് എന്ന് എനിക്കറിയില്ല. അതിനാൽ, എനിക്കു പ്രധാന സമയ സൂക്ഷിപ്പുകാരിയുമായി ചർച്ച ചെയ്യേണ്ടി വരുന്നു. 

നിർദ്ദേശം സ്വീകരിക്കുന്നതിനെക്കുറിച്ചും നൽകുന്നതിനെക്കുറിച്ചും ഗ്രാഹ്യമുള്ള ഒരു മനുഷ്യനെ മത്തായി 8-ൽ യേശു കണ്ടുമുട്ടുന്നുണ്ട്. ഒരു റോമൻ ശതാധിപൻ, തന്റെ കീഴിലുള്ളവർക്കു കൽപ്പനകൾ പുറപ്പെടുവിക്കാൻ തനിക്കു അധികാരമുള്ളതുപോലെ, സുഖപ്പെടുത്താനുള്ള അധികാരം യേശുവിനുണ്ടെന്ന് ഈ മനുഷ്യൻ മനസ്സിലാക്കി. “ഒരു വാക്കുമാത്രം കല്പിച്ചാൽ എന്റെ ബാല്യക്കാരന്നു സൗഖ്യം വരും. ഞാനും അധികാരത്തിൻ കീഴുള്ള മനുഷ്യൻ ആകുന്നു. എന്റെ കീഴിൽ പടയാളികൾ ഉണ്ടു” (വാ. 8-9). തന്റെ അധികാരം പ്രവർത്തിയിൽ വരുമ്പോൾ എപ്രകാരം ആയിരിക്കുമെന്നുള്ള അവന്റെ അറിവിൽ അതിശയിച്ച ക്രിസ്തു ആ മനുഷ്യന്റെ വിശ്വാസത്തെ പ്രശംസിച്ചു (വാ. 10,13).

എങ്കിൽ നമ്മെ സംബന്ധിച്ച് എപ്രകാരം അയിരിക്കും? യേശുവിൽ നിന്നുള്ള നമ്മുടെ ദൈനംദിന കർത്തവ്യങ്ങൾ ചെയ്യുവാനായി അവനിൽ ആശ്രയിക്കുന്നത് എങ്ങനെയായിരിക്കും? എന്തുകൊണ്ടെന്നാൽ, നമ്മൾ “വെറുമൊരു ഡ്രൈവർ” ആണെന്നു നമ്മൾ കരുതുന്നുവെങ്കിലും, ഓരോ കർത്തവ്യത്തിനും രാജ്യത്തിന്റേതായ അർത്ഥവും ലക്ഷ്യവും ഉണ്ട്.