വളരെ പ്രശസ്തമായ ഒരു കോളജിൽ മുഴുസമയ പ്രൊഫസറായി ജോണ്‍ നിയമിക്കപ്പെട്ടു. അവന്റെ ജ്യേഷ്ഠൻ ഡേവിഡ് ഇതിൽ സന്തുഷ്ടനായിരുന്നെങ്കിലും സഹോദരന്മാർ ചെയ്യുന്നതുപോലെ, അവർ കുട്ടികളായിരിക്കുമ്പോൾ ഗുസ്തുപിടിച്ചു ജോണിനെ നിലത്തുവീഴ്ത്താറുള്ളത് പറഞ്ഞു കളിയാക്കുന്നതു അവനു ഒഴിവാക്കാനായില്ല. ജോൺ ജീവിതത്തിൽ ഒരുപാടു മുന്നോട്ടു പോയിരുന്നു. പക്ഷേ, അപ്പോഴും അവൻ ഡേവിഡിന്റെ ചെറിയ സഹോദരനായിരുന്നു.
കുടുംബത്തിൽ മതിപ്പുളവാക്കാൻ പ്രയാസമാണ്—നിങ്ങൾ മിശിഹാ ആണെങ്കിൽ പോലും. യേശു നസ്രത്തിലെ ജനങ്ങളുടെ ഇടയിൽ വളർന്നുവന്നവനാണ്. അതിനാൽതന്നെ, അവനു പ്രത്യേകതയുണ്ടെന്നു വിശ്വസിക്കാൻ അവർ പ്രയാസപ്പെട്ടു. “ഇവന്നു കിട്ടിയ ഈ ജ്ഞാനവും ഇവന്റെ കയ്യാൽ നടക്കുന്ന വീര്യപ്രവൃത്തികളും എന്തു? ഇവൻ മറിയയുടെ മകനും യാക്കോബ് യോസെ, യൂദാ, ശിമോൻ എന്നവരുടെ സഹോദരനുമായ തച്ചനല്ലയോ?” (മർക്കൊസ് 6:2-3) എന്നിങ്ങനെ അവർ അവനിൽ ആശ്ചര്യപ്പെട്ടു. “ഒരു പ്രവാചകൻ തന്റെ പിതൃനഗരത്തിലും ചാർച്ചക്കാരുടെ ഇടയിലും സ്വന്ത ഭവനത്തിലും അല്ലാതെ ബഹുമാനമില്ലാത്തവൻ അല്ല” (വാ. 4) എന്നു യേശു പറഞ്ഞു. ഈ വ്യക്തികൾക്കു യേശുവിനെ നന്നായി അറിയാമായിരുന്നുവെങ്കിലും അവൻ ദൈവപുത്രനാണെന്ന് അവർക്കു വിശ്വസിക്കാൻ കഴിഞ്ഞില്ല.
ഒരുപക്ഷേ നിങ്ങൾ ഒരു ദൈവിക ഭവനത്തിലായിരിക്കാം വളർന്നുവന്നത്. നിങ്ങളുടെ ആദ്യകാല ഓർമ്മകളിൽ സഭയിൽ പോകുന്നതും ഗാനങ്ങൾ ആലപിക്കുന്നതും ഉൾപ്പെടുന്നു. യേശു എപ്പോഴും ഒരു കുടുംബാംഗത്തെപ്പോലെ തോന്നിയിട്ടുണ്ടായിരിക്കാം. നിങ്ങൾ അവനെ വിശ്വസിക്കുകയും പിന്തുടരുകയും ചെയ്യുന്നുവെങ്കിൽ, യേശു കുടുംബത്തിന്റെ ഭാഗമാണ്. “അവൻ അവരെ സഹോദരന്മാർ എന്നു വിളിപ്പാൻ ലജ്ജിക്കാതെ…” (എബ്രായർ 2:11). ദൈവകുടുംബത്തിലെ നമ്മുടെ മൂത്ത സഹോദരനാണു യേശു (റോമർ 8:29)! ഇതൊരു വലിയ പദവിയാണ്. പക്ഷേ നമ്മുടെ അടുപ്പം അവനെ സാധാരണക്കാരനാണെന്നു തോന്നിപ്പിച്ചേക്കാം. ആരെങ്കിലും ഒരാൾ കുടുംബാംഗമാണെന്നതുകൊണ്ട് അവർ പ്രത്യേകതയുള്ളവർ അല്ലാതെയാകുന്നില്ല.
യേശു കുടുംബത്തിന്റെ ഭാഗവും കുടുംബാംഗത്തിൽ അധികം ആയതിൽ നിങ്ങൾക്കു സന്തോഷമില്ലേ? ഇന്നു നിങ്ങൾ അവനെ അനുഗമിക്കുമ്പോൾ അവൻ നിങ്ങൾക്കു കൂടുതൽ വ്യക്തിപരവും കൂടുതൽ വിശേഷപ്പെട്ടവനുമായി മാറട്ടെ.
എങ്ങനെയാണു യേശു നിങ്ങൾക്കു കൂടുതൽ വ്യക്തിപരമായ തീർന്നത്? അവൻ പ്രത്യേകമായി തുടരുന്നുവെന്നു നിങ്ങൾക്ക് എങ്ങനെ ഉറപ്പാക്കാനാകും?
പ്രിയ യേശുവേ, എന്നെ ദൈവത്തിന്റെ കുടുംബത്തിലേക്കു കൊണ്ടുവന്നതിനു നന്ദി.