ലണ്ടൻ മാരത്തണിലെ ഒരു ഓട്ടക്കാരൻ, ആ വലിയ ഓട്ടം ഒറ്റയ്ക്ക് ഓടാതിരിക്കേണ്ടത് എന്തുകൊണ്ടെന്നു അനുഭവിച്ചറിഞ്ഞു. മാസങ്ങളോളം നീണ്ട കഠിന തയ്യാറെടുപ്പിനുശേഷം, നന്നായി ഓട്ടം പൂർത്തിയാക്കാൻ ആ മനുഷ്യൻ ആഗ്രഹിച്ചു. പക്ഷേ, ഫിനിഷിംഗ് ലൈനിലേക്ക് ഇടറിനീങ്ങുമ്പോൾ, ക്ഷീണം കാരണം താൻ മുന്നോട്ടു ആയുന്നതായും തളരുന്നവീഴുന്നതിന്റെ വക്കിലാണെന്നും സ്വയം മനസ്സിലാക്കി. അവൻ നിലത്തു വീഴുന്നതിന് മുമ്പ്, രണ്ട് സഹ മാരത്തണ്‍ ഓട്ടക്കാർ അവന്റെ കൈകളിൽ പിടിച്ചു—ഒരാൾ ഇടതുവശത്തും മറ്റേയാൾ വലതുവശത്തും. ക്ഷീണിച്ച ആ ഓട്ടക്കാരനെ ഓട്ടം പൂർത്തിയാക്കാൻ അവർ സഹായിച്ചു.
ആ ഓട്ടക്കാരനെപ്പോലെ, മറ്റുള്ളവർ നമ്മോടൊപ്പം ജീവിത ഓട്ടം ഓടുന്നതിൽ നിന്ന് ലഭിക്കുന്ന നിരവധി സുപ്രധാന നേട്ടങ്ങളെക്കുറിച്ച് സഭാപ്രസംഗിയുടെ എഴുത്തുകാരൻ നമ്മെ ഓർമ്മിപ്പിക്കുന്നു. ശലോമോൻ “ഒരുവനെക്കാൾ ഇരുവർ ഏറെ നല്ലതു” (സഭാപ്രസംഗി 4:9) എന്ന തത്വം മുന്നോട്ടുവച്ചു. കൂട്ടായ പ്രയത്നത്തിന്റെയും പരസ്പര പരിശ്രമത്തിന്റെയും നേട്ടങ്ങളിലേക്ക് അവൻ ശ്രദ്ധ ക്ഷണിക്കുന്നു. പങ്കാളിത്തത്തോടെയുള്ള “തങ്ങളുടെ പ്രയത്നത്താൽ നല്ല പ്രതിഫലം കിട്ടുന്നു” (വാക്യം 9) എന്നും അവൻ എഴുതി. ക്ലേശകരമായ സമയങ്ങളിൽ, “വീണാൽ… എഴുന്നേല്പി”ക്കാനായി (വാ. 10) ഒരു കൂട്ടാളിയുണ്ട്. രാത്രികൾ ഇരുണ്ടതും തണുപ്പുള്ളതുമാകുമ്പോൾ, “കുളിർ” മാറാൻ സുഹൃത്തുക്കൾക്ക് ഒന്നിച്ചു കിടക്കാം (വാക്യം 11). കൂടാതെ, അപകടസമയത്ത്, രണ്ടുപേർക്ക് ഒരു അക്രമിക്കെതിരെ “എതിർത്തുനില്ക്കാം” (വാ. 12). ജീവിതം ഇഴചേർന്നു കിടക്കുന്നവരുടെ പക്കൽ വലിയ ശക്തിയുണ്ടായിരിക്കും.
നമ്മുടെ എല്ലാ ബലഹീനതകളും ദുർബ്ബലതകളും പരിഗണിക്കുമ്പോൾ, യേശുവിൽ വിശ്വസിക്കുന്ന ഒരു സമൂഹത്തിന്റെ ശക്തമായ പിന്തുണയും സുരക്ഷിതത്വവും നമുക്ക് ആവശ്യമാണ്. അവൻ നമ്മെ നയിക്കുമ്പോൾ നമുക്ക് ഒരുമിച്ച് മുന്നേറാം!
ജീവിത ഓട്ടത്തിൽ യേശുവിലുള്ള മറ്റു വിശ്വാസികളുമായുള്ള സഹവാസം വളരെ പ്രധാനമായിരിക്കുന്നത് എന്തുകൊണ്ടാണ്? അവനിലുള്ള കൂട്ടായ്മയുടെ ഗുണനിലവാരം നിങ്ങൾക്ക് എങ്ങനെ മെച്ചപ്പെടുത്താം?
പ്രിയപ്പെട്ട ദൈവമേ, ക്രിസ്തുവിലുള്ള ഒരു കൂട്ടായ്മ ആരോഗ്യകരമായി കെട്ടിപ്പടുക്കാൻ എന്നെ സഹായിക്കേണമേ.