2015-ൽ, കൊളറാഡോയിലെ കൊളറാഡോ സ്പ്രിംഗ്സിലെ പ്രാദേശിക ശുശ്രൂഷകൾ നഗരത്തെ സേവിക്കാനായി ഒന്നിച്ചു ചേർന്നതിന്റെ ഫലമായി ജന്മമെടുത്തു. ഓരോ ശരത്കാലത്തും സിറ്റിസെർവ് എന്നു പേരിട്ടിരിക്കുന്ന പരിപാടിയിൽ ആ സംഘം സമൂഹത്തെ സേവിക്കാൻ വിശ്വാസികളെ അയയ്ക്കുന്നു.

കുറച്ച് വർഷങ്ങൾക്ക് മുമ്പ്, സിറ്റിസെർവിന്റെ സമയത്ത്, എന്നെയും എന്റെ മക്കളെയും നഗരപ്രന്തത്തിലെ ഒരു പ്രാഥമിക സ്കൂളിലേക്കു നിയമിച്ചു. ഞങ്ങൾ അവിടെ വൃത്തിയാക്കി. കളകൾ പറിച്ചു. ഞങ്ങൾ ഒരു കരകൗശല പരിപാടിയിൽ പ്രവർത്തിച്ചു. ഇരുമ്പുവള്ളികൾ ഇഴചേർത്തുണ്ടാക്കിയ വേലിയിലൂടെ നിറമുള്ള പ്ലാസ്റ്റിക് ടേപ്പ് കോർത്തുകൊണ്ടു പർവതങ്ങളെ അനുസ്മരിപ്പിക്കുന്നവിധം തയ്യാറാക്കിയതായിരുന്നു ആ കലാസൃഷ്ടി. ലളിതവും എന്നാൽ അതിശയകരമാംവിധം മനോഹരവുമായിരുന്നു അവ.

എപ്പോഴൊക്കെ ഞാൻ ആ സ്കൂളിന് മുന്നിലൂടെ പോകുന്നുവോ, അപ്പോഴെല്ലാം ഞങ്ങളുടെ എളിയ കലാസംരംഭം എന്നെ യിരെമ്യാവ്‌ 29-നെ ഓർമ്മിപ്പിക്കുന്നു. അവിടെ, അവർ വസിക്കുന്ന നഗരത്തിൽ സ്ഥിരതാമസമാക്കാനും അവരെ സേവിക്കാനും ദൈവം തന്റെ ജനത്തിന് നിർദ്ദേശം നൽകി. അവർ പ്രവാസത്തിലായിരുന്നിട്ടും അവിടെ തുടരാൻ അവർ ആഗ്രഹിക്കാതിരുന്നിട്ടും അവൻ അതു കല്പിച്ചു.

പ്രവാചകൻ പറഞ്ഞു: “ഞാൻ നിങ്ങളെ ബദ്ധന്മാരായി കൊണ്ടുപോകുമാറാക്കിയ പട്ടണത്തിന്റെ നന്മ അന്വേഷിച്ചു അതിന്നുവേണ്ടി യഹോവയോടു പ്രാർത്ഥിപ്പിൻ; അതിന്നു നന്മ ഉണ്ടെങ്കിൽ നിങ്ങൾക്കും നന്മ ഉണ്ടാകും” (വാ. 7). ഇവിടെ സമാധാനം എന്ന വാക്ക് ഷാലോം എന്ന ഹീബ്രു പദമാണ്. ദൈവത്തിന്റെ നന്മയ്ക്കും വീണ്ടെടുപ്പിനും മാത്രം സാധ്യമാക്കാവുന്ന സമ്പൂർണ്ണതയുടെയും അഭിവൃദ്ധിയുടെയും ആശയം ആ പദം ഉൾക്കൊള്ളുന്നു.

അതിശയകരമായി, ദൈവം നമ്മെ ഓരോരുത്തരെയും ഷാലോമിന്റെ പ്രതിനിധികളാകാൻ ക്ഷണിക്കുന്നു – നാം എവിടെയായിരിക്കുന്നുവോ അവിടെ. അവൻ നമ്മെ ആക്കിവച്ചിരിക്കുന്ന ഇടങ്ങളിൽ ലളിതവും മൂർത്തവുമായ രീതിയിൽ മനോഹാരിത സൃഷ്ടിക്കാനും വീണ്ടെടുപ്പു അഭ്യാസിക്കാനും നാം ക്ഷണിക്കപ്പെട്ടിരിക്കുന്നു.