ഞങ്ങളെല്ലാം തീൻ മേശയ്ക്കു ചുറ്റു ഇരിക്കുമ്പോഴായിരുന്നു ഞങ്ങളുടെ ഒമ്പത് വയസ്സുള്ള കൊച്ചുമകൻ പുഞ്ചിരിയോടെ “ഞാൻ മുത്തശ്ശിയെപ്പോലെയാണ്. എനിക്കു വായിക്കാൻ ഇഷ്ടമാണ്!” എന്നു പറഞ്ഞത്. അവന്റെ വാക്കുകൾ എന്റെ മനസ്സിൽ സന്തോഷം നിറച്ചു. കഴിഞ്ഞ വർഷം അവൻ അസുഖം ബാധിച്ചു സ്കൂളിൽ നിന്നു വിട്ടു നിന്നതിനെപ്പറ്റി ഞാൻ ചിന്തിച്ചു. ഒരു നീണ്ട മയക്കത്തിന് ശേഷം ഞങ്ങൾ ഒരുമിച്ചു ഇരുന്നു വായിച്ചു. എന്റെ മാതാവിൽ നിന്ന് എനിക്കു ലഭിച്ച പുസ്തകങ്ങളോടുള്ള സ്നേഹം എന്ന പാരമ്പര്യം അടുത്ത തലമുറയിലേക്കും കൈമാറിയതിൽ ഞാൻ സന്തോഷവതിയാണ്.

എന്നാൽ എന്റെ കൊച്ചുമക്കൾക്കു കൈമാറാൻ ഞാൻ ആഗ്രഹിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട പൈതൃകം അതല്ല. എന്റെ മാതാപിതാക്കളിൽ നിന്ന് എനിക്കു ലഭിച്ച്, എന്റെ മക്കൾക്കു കൈമാറിയ വിശ്വാസത്തിന്റെ പൈതൃകം എന്റെ പേരക്കുട്ടികളെ വിശ്വാസത്തിലേക്കുള്ള തങ്ങളുടെ യാത്രയിൽ സഹായിക്കുമാറാകണമേ എന്നു ഞാൻ പ്രാർത്ഥിക്കുന്നു.

ദൈവഭക്തയായ അമ്മയുടെയും വലിയമ്മയുടെയും പാരമ്പര്യം തിമൊഥെയൊസിന് ഉണ്ടായിരുന്നു. അതുകൂടാതെ അപ്പൊസ്തലനായ പൗലൊസ് എന്ന ആത്മീയ ഉപദേഷ്ടാവും അവനുണ്ടായിരുന്നു. “ആ വിശ്വാസം ആദ്യം നിന്റെ വലിയമ്മ ലോവീസിലും അമ്മ യൂനീക്കയിലും ഉണ്ടായിരുന്നു; നിന്നിലും ഉണ്ടെന്നു ഞാൻ ഉറെച്ചിരിക്കുന്നു” (2 തിമൊഥെയൊസ് 1:5) എന്നു അപ്പൊസ്തലൻ എഴുതിയിരിക്കുന്നു. മറ്റുള്ളവർക്ക് ഒരു മികച്ച മാതൃകയാക്കാൻ തക്കവിധം നമ്മുടെ ജീവിതം സാധകാത്മകമല്ലെന്നു നാം ചിന്തിച്ചേക്കാം. ഒരുപക്ഷേ, നമുക്കു കൈമാറിക്കിട്ടിയ പൈതൃകം നല്ല ഒന്നായിരിക്കില്ല. എന്നാൽ നമ്മുടെ കുട്ടികളിലേക്കും പേരക്കുട്ടികളിലേക്കും അല്ലെങ്കിൽ ഏതെങ്കിലും കുട്ടിയുടെ ജീവിതത്തിലേക്കും വിശ്വാസത്തിന്റെ ഒരു പൈതൃകം കെട്ടിപ്പടുക്കാനുള്ള സമയം ഒരിക്കലും വൈകിയിട്ടില്ല. ദൈവത്തിന്റെ സഹായത്താൽ നാം വിശ്വാസത്തിന്റെ വിത്തുകൾ പാകുന്നു. അവനാണ് വിശ്വാസം വളരുമാറാക്കുന്നത് (1 കൊരിന്ത്യർ 3:6-9).