ഞാന്‍ ഇതു ഗ്രഹിക്കുവാന്‍ നിരൂപിച്ചപ്പോള്‍ അത് എനിക്കു പ്രയാസമായി തോന്നി;
ഒടുവില്‍ ഞാന്‍ ദൈവത്തിന്റെ വിശുദ്ധമന്ദിരത്തില്‍ ചെന്നു അവരുടെ അന്തം എന്താകും എന്നു ചിന്തിച്ചു. സങ്കീര്‍ത്തനം 73:16-17

ആ യുവതിയുടെ മുഖം അതീവദുഃഖത്താല്‍ കോടിയിരുന്നു. ‘ഇത് അന്യായമാണ്!” അവള്‍ വിലപിച്ചു. ‘എന്റെ കുട്ടിക്കാലം മുതല്‍ അച്ഛന്‍ എന്റെ സന്തോഷം കവര്‍ന്നു. വിവാഹത്തിന്റെ സന്തോഷത്തിനുള്ള എന്റെ ഏതൊരു അവസരവും അദ്ദേഹം എന്നില്‍നിന്നു തട്ടിയെടുത്തു. ദൈവത്തിന് ഇതെങ്ങനെ അനുവദിക്കാന്‍ കഴിഞ്ഞു?’

അവള്‍ പറഞ്ഞത് ശരിയായിരുന്നു. അത് ന്യായമല്ലായിരുന്നു. ഒരു കൊച്ചു പെണ്‍കുട്ടിയായിരുന്നപ്പോള്‍ മുതല്‍ അവളുടെ പിതാവ് അവളെ അപമാനിക്കുകയും പീഡിപ്പിക്കുകയും ചെയ്തിരുന്നു. അയാള്‍ അവളെ പരിഹസിക്കുകയും വൃത്തികെട്ടവളെന്നും വിഡ്ഢിയെന്നു വിളിക്കുകയും ചെയ്തു. വര്‍ഷങ്ങളായി അവളെ വൈകാരികമായി തളര്‍ത്തിയിരുന്ന ഒരു അധഃപതിച്ച ക്രൂരതയുടെ ഇരയായിരുന്നു അവള്‍. എന്തുകൊണ്ടാണ് ദൈവം ഇടപെട്ട് അവളെ രക്ഷിക്കാതിരുന്നത്?

നമുക്ക് ആവശ്യമുള്ള ഉത്തരങ്ങള്‍ കര്‍ത്താവ് നല്‍കിയെന്നുവരില്ല, എന്നാല്‍ ദൈവം ശരിയായതു ചെയ്യുമെന്നു അവനില്‍ വിശ്വസിക്കുവാന്‍ നമുക്കു കഴിയും.

നമുക്ക് ആവശ്യമുള്ള ഉത്തരങ്ങള്‍ കര്‍ത്താവ് നല്‍കുന്നില്ലായിരിക്കാം. കഷ്ടതയനുഭവിച്ച ഇയ്യോബിനെയും (ഇയ്യോബ് 42:3), ദാവീദിനെയും (സങ്കീര്‍ത്തനം 145:17) പോലെ ശരിയായ കാര്യങ്ങള്‍ ദൈവം ചെയ്യുമെന്ന് അവനില്‍ വിശ്വസിക്കാമെന്ന് നാമും മനസ്സിലാക്കേണ്ടതുണ്ട്.

ദൈവിക നീതിയുടെ ഒരു തലം വീഴ്ച ഭവിച്ച ലോകത്തെ അതിന്റെ പാപകരമായ അധാര്‍മ്മികതയുടെ ഫലം അനുഭവിക്കാന്‍ അനുവദിക്കുക എന്നതാണ്. കഷ്ടത അനുഭവിക്കുന്ന ഏവര്‍ക്കും ദൈവം കൃപ നല്‍കുന്നു എന്നതാണ് മറ്റൊരു തലം. അവന്റെ അന്തിമ വിധി വരുമ്പോള്‍ (2 പത്രൊസ് 2:9), പീഡിപ്പിക്കുന്നവര്‍ക്കും നിഷ്ഠൂരന്മാര്‍ക്കും അര്‍ഹിക്കുന്ന ശിക്ഷ ലഭിക്കും.

ക്രൂരമോ ചിന്താശൂന്യമോ ആയ ദുരുപയോഗം മൂലം നിങ്ങള്‍ കഷ്ടപ്പെടുകയാണോ? നിങ്ങളുടെ മനസ്സിനെ തകര്‍ത്തുകളയാനോ ദൈവത്തെ സംശയിക്കാന്‍ നിങ്ങളെ പ്രേരിപ്പിക്കാനോ അതിനെ അനുവദിക്കരുത്. കാരണം അവന്‍ നീതിമാന്‍ ആകുന്നു. നിങ്ങള്‍ ഇനിയും അന്തിമ ഫലം കണ്ടിട്ടില്ല. നിങ്ങളുടെ പ്രതിസന്ധികളെ അതിജീവിക്കുന്നതിനു നിങ്ങളെ സഹായിക്കാന്‍ അവന്‍ നിങ്ങള്‍ക്കു കരുണയും കൃപയും നല്‍കും.

നമുക്ക് ആവശ്യമുള്ള ഉത്തരങ്ങള്‍ കര്‍ത്താവ് നല്‍കുന്നില്ലായിരിക്കാം, എന്നാല്‍ അവിടുന്ന് ശരിയായത് ചെയ്യുമെന്നതില്‍ ദൈവത്തെ വിശ്വസിക്കാം.


ഇപ്പോള്‍ ദുഷ്ടത മുതിരുന്നു, അസത്യം വാഴുന്നു,
അന്ധകാരം വെളിച്ചത്തിന്‍ ശോഭ കെടുത്തുന്നു;
എന്നാല്‍ കാര്യങ്ങള്‍ നേരെയാക്കാന്‍ ക്രിസ്തു-
മടങ്ങിവരുന്ന ദിവസം ഉടന്‍ വരും. – സ്പെര്‍

ദൈവം ശരിയാണ് എന്നറിയുന്നതുകൊണ്ട് ജീവിതത്തില്‍ നേരിടുന്ന തെറ്റകളെ നമുക്കു സഹിക്കാനാകും.

ഇന്നത്തെ ബൈബിള്‍ വായന – സങ്കീര്‍ത്തനം 145:8-21

8 യഹോവ കൃപയും കരുണയും ദീര്‍ഘക്ഷമയും മഹാദയയും ഉള്ളവന്‍. 9 യഹോവ എല്ലാവര്‍ക്കും നല്ലവന്‍; തന്റെ സകല പ്രവൃത്തികളോടും അവനു കരുണ തോന്നുന്നു. 10 യഹോവേ, നിന്റെ സകല പ്രവൃത്തികളും നിനക്കു സ്‌തോത്രം ചെയ്യും; നിന്റെ ഭക്തന്മാര്‍ നിന്നെ വാഴ്ത്തും. 11 മനുഷ്യപുത്രന്മാരോട് അവന്റെ വീര്യപ്രവൃത്തികളും അവന്റെ രാജത്വത്തിന്‍ തേജസ്സുള്ള മഹത്വവും പ്രസ്താവിക്കേണ്ടതിന് 12 അവര്‍ നിന്റെ രാജത്വത്തിന്റെ മഹത്വം പ്രസിദ്ധമാക്കി നിന്റെ ശക്തിയെക്കുറിച്ചു സംസാരിക്കും. 13 നിന്റെ രാജത്വം നിത്യരാജത്വം ആകുന്നു; നിന്റെ ആധിപത്യം തലമുറതലമുറയായി ഇരിക്കുന്നു. 14 വീഴുന്നവരെ ഒക്കെയും യഹോവ താങ്ങുന്നു; കുനിഞ്ഞിരിക്കുന്നവരെ ഒക്കെയും അവന്‍ നിവര്‍ത്തുന്നു. 15 എല്ലാവരുടെയും കണ്ണു നിന്നെ നോക്കി കാത്തിരിക്കുന്നു; നീ തല്‍സമയത്ത് അവര്‍ക്കു ഭക്ഷണം കൊടുക്കുന്നു. 16 നീ തൃക്കൈ തുറന്നു ജീവനുള്ളതിനൊക്കെയും പ്രസാദംകൊണ്ടു തൃപ്തിവരുത്തുന്നു. 17 യഹോവ തന്റെ സകല വഴികളിലും നീതിമാനും തന്റെ സകല പ്രവൃത്തികളിലും ദയാലുവും ആകുന്നു. 18 യഹോവ, തന്നെ വിളിച്ചപേക്ഷിക്കുന്ന ഏവര്‍ക്കും, സത്യമായി തന്നെ വിളിച്ചപേക്ഷിക്കുന്ന ഏവര്‍ക്കും സമീപസ്ഥനാകുന്നു. 19 തന്റെ ഭക്തന്മാരുടെ ആഗ്രഹം അവന്‍ സാധിപ്പിക്കും; അവരുടെ നിലവിളി കേട്ട് അവരെ രക്ഷിക്കും. 20 യഹോവ തന്നെ സ്‌നേഹിക്കുന്ന ഏവരേയും പരിപാലിക്കുന്നു; എന്നാല്‍ സകല ദുഷ്ടന്മാരെയും അവന്‍ നശിപ്പിക്കും; 21 എന്റെ വായ് യഹോവയുടെ സ്തുതിയെ പ്രസ്താവിക്കും; സകല ജഡവും അവന്റെ വിശുദ്ധനാമത്തെ എന്നന്നേക്കും വാഴ്ത്തട്ടെ.

Insight

The positioning of this particular psalm in the book of Psalms is intriguing. David launches into a celebration of the grace, mercy, and compassion of the living God (v.8), and that celebration becomes a preface for the next five psalms—all of which begin with the phrase “Praise the Lord!” The reasons for praising Him? His love and care (Psalm 146), His restoration of Jerusalem (Psalm 147), His power expressed in creation (Psalm 148), His justice (Psalm 149), and His greatness (Psalm 150). Those are good reasons to praise the Lord!