നിത്യ സ്‌നേഹം കൊണ്ടു ഞാന്‍ നിന്നെ സ്‌നേഹിച്ചിരിക്കുന്നു; അതുകൊണ്ട് ഞാന്‍ നിന്നെ എങ്കലേക്ക് അടുപ്പിച്ചിരിക്കുന്നു. യിരെമ്യാവ് 31:3

ഒരു അജ്ഞാത രചയിതാവ് ദൈവസ്‌നേഹത്തെ വിവരിച്ചിരിക്കുന്നത്, ഒരിക്കലും തണുത്തുറയ്ക്കാത്ത നീര്‍ച്ചാല്‍, ഒരിക്കലും വറ്റാത്ത ഉറവ, ഒരിക്കലും അസ്തമിക്കാത്ത സൂര്യന്‍ എന്നിങ്ങനെയാണ്. ദൈവത്തിന്റെ മാറ്റമില്ലാത്ത സ്‌നേഹം തിരിച്ചറിയുന്നതില്‍ പരാജയപ്പെടുന്നതാണ് അനേകരെയും നിരാശയിലേക്കു തള്ളിവിടുന്നത്.

ഡി. എല്‍. മൂഡി ഒരിക്കല്‍ ഇപ്രകാരം അഭിപ്രായപ്പെട്ടു, ‘ദൈവസ്‌നേഹം പോലെ അത്രയും ശക്തിയോടും ആര്‍ദ്രതയോടും കൂടെ നമ്മുടെ ഹൃദയത്തിന്റെ ആഴത്തില്‍ പതിയേണ്ട മുഴുവന്‍ ബൈബിളിലും ഉള്ള മറ്റൊരു സത്യവും എനിക്കറിയില്ല. കര്‍ത്താവ് തങ്ങളെ സ്‌നേഹിക്കുന്നില്ലെന്ന് സ്ത്രീപുരുഷന്മാരെ സമ്മതിപ്പിക്കാന്‍ സാത്താന്‍ നിരന്തരം ശ്രമിക്കുന്നു. ആ കള്ളം വിശ്വസിക്കാന്‍ നമ്മുടെ ആദ്യ മാതാപിതാക്കളെ സമ്മതിപ്പിക്കുന്നതില്‍ അവന്‍ വിജയിച്ചു, നമ്മുടെ കാര്യത്തിലും അവന്‍ മിക്കപ്പോഴും വിജയിക്കുന്നു.’

ദൈവത്തിന്റെ മാറ്റമില്ലാത്ത സ്‌നേഹം തിരിച്ചറിയുന്നതില്‍ പരാജയപ്പെടുന്നത് പലരെയും നിരാശയിലേക്കു തള്ളിവിടുന്നു.

മൂഡി തുടര്‍ന്നു, ‘നിങ്ങളുടെ കുട്ടി ശുണ്ഠിയുള്ളവനായതുകൊണ്ടോ, അനുസരണക്കേട് കാണിച്ചതുകൊണ്ടോ അവന്‍ നിങ്ങളുടേതല്ല എന്ന മട്ടില്‍ നിങ്ങള്‍ അവനെ പുറത്താക്കുകയില്ല. അതുപോലെ, നാം വഴിതെറ്റിയാല്‍, ദൈവവും നമ്മെ തള്ളിക്കളയുകയില്ല. പാപത്തെയാണ് അവന്‍ വെറുക്കുന്നത്.’

ദൈവത്തിന്റെ നിത്യസ്‌നേഹത്തെക്കുറിച്ച് യിരെമ്യാവ് യിസ്രായേലിന് എഴുതിയത് ഇന്നും അവന്റെ ജനത്തെ സംബന്ധിച്ചിടത്തോളം സത്യമാണ്. അവന്‍ ഒരിക്കലും നമ്മെ പോകാന്‍ അനുവദിക്കുന്നില്ല, അവന്റെ മനസ്സലിവ് ഒരിക്കലും നമ്മെ നിരാശപ്പെടുത്തുകയില്ല.

നമ്മുടെ സാഹചര്യങ്ങള്‍ എത്ര അസുഖകരമായാലും ‘നിത്യ സ്‌നേഹം കൊണ്ടു ഞാന്‍ നിന്നെ സ്‌നേഹിച്ചിരിക്കുന്നു’ എന്ന ദൈവത്തിന്റെ ഉറപ്പേകുന്ന വചനം നാം ഏറ്റെടുക്കുമ്പോള്‍ ജീവിതം വിജയകരമായി മുന്നോട്ടു കൊണ്ടുപോകാന്‍ യോഗ്യതയുള്ളതായിത്തീരുന്നു.


മുകളില്‍ നിന്ന് നമ്മെ വീക്ഷിക്കുന്നവന്‍, തന്റെ
സദാ-സന്നിഹിതമായ സ്‌നേഹത്തില്‍
എല്ലായ്പ്പോഴും നമുക്കഭയം തരും
എന്നറിയുന്നതെത്ര അത്ഭുതകരം — കിംഗ്

മനുഷ്യന്റെ സ്‌നേഹത്തിനു പരിമിതിയുണ്ട്; ദൈവത്തിന്റെ സ്‌നേഹം അപരിമിതമാണ്.

ഇന്നത്തെ ബൈബിള്‍ വായന — സങ്കീര്‍ത്തനം 31:1-7

1 യഹോവേ, ഞാന്‍ നിന്നെ ശരണം പ്രാപിക്കുന്നു; ഞാന്‍ ഒരുനാളും ലജ്ജിച്ചുപോകരുതേ; നിന്റെ നീതിനിമിത്തം എന്നെ വിടുവിക്കണമേ. 2 നിന്റെ ചെവി എങ്കലേക്കു ചായിച്ച് എന്നെ വേഗം വിടുവിക്കണമേ. നീ എനിക്കു ഉറപ്പുള്ള പാറയായും എന്നെ രക്ഷിക്കേണ്ടതിനു കോട്ടയായും ഇരിക്കണമേ;  3 നീ എന്റെ പാറയും എന്റെ കോട്ടയുമല്ലോ. നിന്റെ നാമം നിമിത്തം എന്നെ നടത്തി പാലിക്കണമേ. 4 അവര്‍ എനിക്കായി ഒളിച്ചുവച്ചിരിക്കുന്ന വലയില്‍നിന്ന് എന്നെ വിടുവിക്കണമേ; നീ എന്റെ ദുര്‍ഗ്ഗമാകുന്നുവല്ലോ. 5 നിന്റെ കൈയില്‍ ഞാന്‍ എന്റെ ആത്മാവിനെ ഭരമേല്പിക്കുന്നു; വിശ്വസ്ത ദൈവമായ യഹോവേ, നീ എന്നെ വീണ്ടെടുത്തിരിക്കുന്നു. 6 മിത്ഥ്യാമൂര്‍ത്തികളെ സേവിക്കുന്നവരെ ഞാന്‍ പകയ്ക്കുന്നു; ഞാനോ യഹോവയില്‍ ആശ്രയിക്കുന്നു. 7 ഞാന്‍ നിന്റെ ദയയില്‍ ആനന്ദിച്ചു സന്തോഷിക്കുന്നു; നീ എന്റെ അരിഷ്ടതയെ കണ്ടു എന്റെ പ്രാണസങ്കടങ്ങളെ അറിഞ്ഞിരിക്കുന്നു.

Insight

The pictures of God’s love in verse 3 are rich indeed. It is an active love (“I have loved”) that God directs toward His children. It is an eternal love (“everlasting”) that has no end, and it is a love that draws us into relationship with Him. As we read in John 3:16, all these things are still true—“For God so loved the world that He gave His only begotten Son, that whoever believes in Him should not perish but have everlasting life.”