ജോലിതേടി നിരാശനായ ഒരാൾ കരയിൽ നിന്ന് മൈലുകൾ അകലെ ഒരു ചെറിയ മത്സ്യബന്ധന കുടിലിൽ ആറുമാസം ചെലവഴിക്കാൻ സമ്മതിച്ചു-മത്സ്യങ്ങളെ ആകർഷിക്കാൻ വിളക്കുകൾ കത്തിച്ചു. ആഴ്ചയിൽ ഒരിക്കൽ സപ്ലൈസ് ഡെലിവറി ചെയ്യുമ്പോൾ മാത്രമേ മനുഷ്യരുമായി താൻ കണ്ടുമുട്ടുമായിരുന്നുള്ളൂ. ഒരിക്കൽ തന്റെ കുടിലിൻ്റെ കെട്ടുകൾ പൊട്ടി നൂറുകണക്കിന് മൈലുകൾ കടലിലേക്ക് ഒഴുകിയതു ഒരു ദുരന്തമായി ഭവിച്ചു. പത്ത് കപ്പലുകൾ തന്നെ കടന്നുപോകുന്നതും പാചക ഇന്ധനം തീർന്നതും കണ്ടപ്പോൾ അദ്ദേഹത്തിൻ്റെ പ്രതീക്ഷകൾ പൂർണ്ണമായും അസ്തമിച്ചു. ഒടുവിൽ, 49 ദിവസത്തെ അലച്ചിലിനുശേഷം, ആ മനുഷ്യനെ ഒരു കപ്പൽ ജീവനക്കാർ കണ്ടെത്തി രക്ഷിച്ചു!

നമ്മളിൽ ആരും ഒരിക്കലും സമുദ്രത്തിൽ കുടുങ്ങിപ്പോയേക്കില്ല, എന്നാൽ നമ്മിൽ മിക്കവർക്കും വഴിതെറ്റലും നഷ്ടപ്പെടലും നിരാശയും അനുഭവപ്പെട്ടിട്ടുണ്ട്. ഇന്നത്തെ വേദഭാഗത്തെ സക്കായിയെപ്പോലെ, നമ്മൾ പുറന്തള്ളപ്പെട്ടവരാണ്, എന്നിട്ടും നമുക്ക് ആവശ്യമുള്ളത് യേശുവാണെന്ന് നമുക്കറിയാം (ലൂക്കോസ് 19: 3-4). നമ്മുടെ കലാപങ്ങളിലും പ്രശ്‌നങ്ങളിലും ദൈവം എങ്ങനെ നമ്മുടെ അടുക്കൽ വരുന്നു എന്ന് തിരുവെഴുത്ത് ആവർത്തിച്ച് വിവരിക്കുന്നു. ഏദനിൽ ദൈവം ആദാമിനെയും ഹവ്വായെയും ഒളിഞ്ഞും തെളിഞ്ഞും കണ്ടെത്തുന്നു (ഉല്പത്തി 3:8-9). ഇസ്രായേൽ വീണ്ടും വീണ്ടും ഓടിപ്പോകുന്നു (സങ്കീർത്തനം 78:40), പക്ഷേ ദൈവം അവരെ പിന്നോട്ട് വലിച്ചു. അവസാനമായി, ദൈവത്തിൻ്റെ ആത്യന്തികമായ രക്ഷയുടെ ഉറവിടമായ യേശു വരുന്നത് ജീവനുള്ളവരെ തേടിയല്ല, മറിച്ച് നശിച്ചുകൊണ്ടിരിക്കുന്നവർക്കായാണ്. ” കാണാതെ പോയതിനെ തിരഞ്ഞു രക്ഷിപ്പാനല്ലോ മനുഷ്യപുത്രൻ വന്നതു” (ലൂക്കോ 19:10).

ജീവിതത്തിൻ്റെ ആഞ്ഞടിക്കുന്ന തിരമാലകൾക്കിടയിൽ നാം വെല്ലുവിളികളെ അഭിമുഖീകരിക്കുമ്പോൾ, നമ്മോടൊപ്പം ഉണ്ടായിരിക്കുമെന്ന് ദൈവം വാഗ്ദാനം ചെയ്യുന്നു. പാപത്തിൽ നിന്നും മരണത്തിൽ നിന്നും യേശു നമ്മുടെ ആത്യന്തികമായ വിടുതൽ പ്രദാനം ചെയ്‌തിരിക്കുന്നുവെന്ന് നാം ഓർക്കുമ്പോൾ പ്രത്യാശ ഉളവാക്കുന്നു (വാ. 9; എഫെസ്യർ 2:4-8).

– വിൻ കോളിയർ

നിങ്ങൾക്ക് എവിടെയാണ് ദൈവത്തിന്റെ രക്ഷ വേണ്ടത്? നിങ്ങൾ എവിടെയാണ് നഷ്ടപ്പെട്ടത്? ദൈവത്തിൻ്റെ രക്ഷയ്‌ക്കും സഹായത്തിനും വഴങ്ങാൻ നിങ്ങൾക്ക് എന്ത് വേണ്ടിവരും?

പ്രിയ പിതാവേ, വലിയ പ്രശ്ങ്ങളുടെ നടുവിൽ ഞാൻ തനിച്ചാണ്. ആർക്കും എന്നെ സഹായിക്കാൻ കഴിയുമെന്ന് ഞാൻ കരുതുന്നില്ല. എന്നാൽ അവിടന്ന് നിസ്സഹായർക്കായി വന്നു എന്ന് ഞാൻ അറിയുന്നു, ഇതാ ഞാൻ അങ്ങയുടെ അടുക്കൽ വരുന്നു, എന്നെ സ്വീകരിക്കേണമേ.

ലൂക്കോസ് 19:1-10

1 അവൻ യെരീഹോവിൽ എത്തി കടന്നു പോകുമ്പോൾ
2 ചുങ്കക്കാരിൽ പ്രമാണിയും ധനവാനുമായ സക്കായി എന്നു പേരുള്ളോരു പുരുഷൻ,
3 യേശു എങ്ങനെയുള്ളവൻ എന്നു കാണ്മാൻ ശ്രമിച്ചു, വളർച്ചയിൽ കുറിയവൻ ആകകൊണ്ടു പുരുഷാരംനിമിത്തം കഴിഞ്ഞില്ല.
4 എന്നാറെ അവൻ മുമ്പോട്ടു ഓടി, അവനെ കാണേണ്ടിതിന്നു ഒരു കാട്ടത്തിമേൽ കയറി. യേശു ആ വഴിയായി വരികയായിരുന്നു.
5 അവൻ ആ സ്ഥലത്തു എത്തിയപ്പോൾ മേലോട്ടു നോക്കി: “സക്കായിയേ, വേഗം ഇറങ്ങിവാ; ഞാൻ ഇന്നു നിന്റെ വീട്ടിൽ പാർക്കേണ്ടതാകുന്നു” എന്നു അവനോടു പറഞ്ഞു.
6 അവൻ ബദ്ധപ്പെട്ടു ഇറങ്ങി സന്തോഷത്തോടെ അവനെ കൈക്കൊണ്ടു.
7 കണ്ടവർ എല്ലാം: അവൻ പാപിയായോരു മനുഷ്യനോടുകൂടെ പാർപ്പാൻ പോയി എന്നു പറഞ്ഞു പിറുപിറുത്തു.
8 സക്കായിയോ നിന്നു കർത്താവിനോടു: കർത്താവേ, എന്റെ വസ്തുവകയിൽ പാതി ഞാൻ ദരിദ്രർക്കു കൊടുക്കുന്നുണ്ടു; വല്ലതും ചതിവായി വാങ്ങീട്ടുണ്ടെങ്കിൽ നാലുമടങ്ങു മടക്കിക്കൊടുക്കുന്നു എന്നു പറഞ്ഞു.
9 യേശു അവനോടു: “ഇവനും അബ്രാഹാമിന്റെ മകൻ ആകയാൽ ഇന്നു ഈ വീട്ടിന്നു രക്ഷ വന്നു.
10 കാണാതെ പോയതിനെ തിരഞ്ഞു രക്ഷിപ്പാനല്ലോ മനുഷ്യപുത്രൻ വന്നതു” എന്നു പറഞ്ഞു.

ലൂക്കോസ് 19:10

കാണാതെ പോയതിനെ തിരഞ്ഞു രക്ഷിപ്പാനല്ലോ മനുഷ്യപുത്രൻ വന്നതു” എന്നു പറഞ്ഞു.