അവന്‍ നമ്മുടെ പ്രകൃതി അറിയുന്നുവല്ലോ. സങ്കീര്‍ത്തനം 103:14

മോട്ടോര്‍ വാഹനങ്ങള്‍ പ്രചാരത്തിലായ ആദ്യനാളുകളില്‍, ഒരു മോഡല്‍-ടി ഫോര്‍ഡ് വഴിമദ്ധ്യേ പെട്ടെന്ന് നിന്നുപോയി. ഡ്രൈവര്‍ തന്നാല്‍ കഴിയുംവിധമെല്ലാം പരിശ്രമിച്ചിട്ടും ക്രമീകരണങ്ങള്‍ വരുത്തിയിട്ടും വാഹനം പ്രവര്‍ത്തിപ്പിക്കുവാന്‍ സാധിച്ചില്ല.

ആ സമയത്ത് ഒരു ആഢംബര ലിമോസിന്‍ പുറകില്‍ വന്നു നിര്‍ത്തി, അതിന്റെ പിന്‍സീറ്റില്‍ നിന്ന് ഊര്‍ജ്ജസ്വലനായ ഒരു മെലിഞ്ഞ മനുഷ്യന്‍ ഇറങ്ങി വന്നിട്ട് തന്റെ സഹായം വാഗ്ദാനം ചെയ്തു. ബോണറ്റു തുറന്ന് പരിശോധിച്ചശേഷം അവിടെയും ഇവിടെയും ഒക്കെ തട്ടിനോക്കിയിട്ട് ആ അപരിചിതന്‍ പറഞ്ഞു, ”ഇനി ശ്രമിച്ചു നോക്കൂ!” പെട്ടെന്ന് എന്‍ജിന്‍ പ്രവര്‍ത്തിക്കുകയും ഒരു പൂച്ചക്കുഞ്ഞിനെപ്പോലെ മുരളുകയും ചെയ്തു.

ഒന്നും ശരിയല്ലെന്ന് തോന്നുമ്പോള്‍ നമുക്ക് ആത്മവിശ്വാസത്തോടെ ദൈവത്തിങ്കലേക്ക് തിരിയുവാന്‍ കഴിയും.

ഡ്രൈവറുടെ നേരെ തന്റെ കരം നീട്ടിക്കൊണ്ട്, മാന്യമായി വസ്ത്രം ധരിച്ച ആള്‍ താന്‍ ഹെന്റി ഫോര്‍ഡ് ആണെന്ന് പരിചയപ്പെടുത്തി. ”ഈ കാറുകള്‍ ഞാനാണ് രൂപകല്പന ചെയ്ത് നിര്‍മ്മിച്ചത്” അദ്ദേഹം പറഞ്ഞു, ”അതുകൊണ്ട്, എന്തെങ്കിലും തകരാര്‍ സംഭവിച്ചാല്‍ എന്ത് ചെയ്യണമെന്ന് എനിക്കറിയാം.”

സങ്കീര്‍ത്തനം 139-ല്‍, നമ്മെ നിര്‍മ്മിക്കുകയും നമ്മുടെ ജീവിതത്തിന്റെ പദ്ധതി തയ്യാറാക്കുകയും ചെയ്ത ദൈവം നമ്മെ പൂര്‍ണ്ണമായി മനസ്സിലാക്കുന്നു എന്ന് ദാവീദ് പറഞ്ഞു. നാം ഇരിക്കുന്നതും എഴുന്നേല്‍ക്കുന്നതും അവിടുന്ന് അറിയുന്നു, നമ്മുടെ ചിന്തകള്‍ നമ്മുടെ മനസ്സിലേക്ക് വരുന്നതിന് മുമ്പേ അവിടുന്ന് അവ അറിയുന്നു. ഒന്നും നേരായി നടക്കുന്നില്ല എന്നു തോന്നുമ്പോള്‍ നമുക്ക് ആത്മവിശ്വാസത്തോടെ അവങ്കലേക്ക് തിരിയുവാന്‍ കഴിയും. നമ്മുടെ സാഹചര്യത്തിന്റെ പ്രതിസന്ധിയെയും നമുക്കു വേണ്ടുന്നതെന്താണെന്നതിനെയും കൃത്യമായി അവന്‍ അറിയുന്നു. കാരണം, ”അവന്റെ വിവേകത്തിന് അന്തമില്ല” (സങ്കീര്‍ത്തനം 147:5). ദൈവം മനസ്സിലാക്കുന്നു എന്നത് എത്ര ആശ്വാസകരമാണ്!
ഒന്നും നേരായി നടക്കുന്നില്ല എന്നു തോന്നുമ്പോള്‍ നമുക്ക് ആത്മവിശ്വാസത്തോടെ അവങ്കലേക്ക് തിരിയുവാന്‍ കഴിയും.


ദൈവം നിങ്ങളുടെ ഹൃദയ വേദന മനസ്സിലാക്കുന്നു,
താന്‍ അതിവേദന അറിയുന്നു;
കൂരിരുട്ടില്‍ അവനില്‍ ആശ്രയിക്കുക,
നിങ്ങളുടെ ആശ്രയം വ്യര്‍ത്ഥമല്ല.—സ്മിത്ത്

നിങ്ങളെ നിര്‍മ്മിച്ചവനാണ് നിങ്ങളെ നന്നാക്കുവാനും കഴിയുന്നവന്‍.

ഇന്നത്തെ ബൈബിള്‍ വായന — സങ്കീര്‍ത്തനം 139:1-12

1 യഹോവേ, നീ എന്നെ ശോധനചെയ്ത് അറിഞ്ഞിരിക്കുന്നു; 2 ഞാന്‍ ഇരിക്കുന്നതും എഴുന്നേല്ക്കുന്നതും നീ അറിയുന്നു. എന്റെ നിരൂപണം നീ ദൂരത്തുനിന്നു ഗ്രഹിക്കുന്നു. 3 എന്റെ നടപ്പും കിടപ്പും നീ ശോധന ചെയ്യുന്നു; എന്റെ വഴികളൊക്കെയും നിനക്കു മനസ്സിലായിരിക്കുന്നു. 4 യഹോവേ, നീ മുഴുവനും അറിയാതെ ഒരു വാക്കും എന്റെ നാവിന്മേല്‍ ഇല്ല. 5 നീ മുമ്പും പിമ്പും എന്നെ അടച്ചു നിന്റെ കൈ എന്റെമേല്‍ വച്ചിരിക്കുന്നു. 6 ഈ പരിജ്ഞാനം എനിക്ക് അത്യത്ഭുതമാകുന്നു;  അത് എനിക്കു ഗ്രഹിച്ചുകൂടാതെവണ്ണം ഉന്നതമായിരിക്കുന്നു. 7 നിന്റെ ആത്മാവിനെ ഒളിച്ചു ഞാന്‍ എവിടേക്കു പോകും? തിരുസന്നിധി വിട്ടു ഞാന്‍ എവിടേക്ക് ഓടും? 8 ഞാന്‍ സ്വര്‍ഗ്ഗത്തില്‍ കയറിയാല്‍ നീ അവിടെ ഉണ്ട്; പാതാളത്തില്‍ എന്റെ കിടക്ക വിരിച്ചാല്‍ നീ അവിടെ ഉണ്ട്. 9 ഞാന്‍ ഉഷസ്സിന്‍ ചിറകു ധരിച്ചു, സമുദ്രത്തിന്റെ അറ്റത്തു ചെന്നു പാര്‍ത്താല്‍  10 അവിടെയും നിന്റെ കൈ എന്നെ നടത്തും; നിന്റെ വലംകൈ എന്നെ പിടിക്കും. 11 ഇരുട്ട് എന്നെ മൂടിക്കളയട്ടെ; വെളിച്ചം എന്റെ ചുറ്റും രാത്രിയായിത്തീരട്ടെ എന്നു ഞാന്‍ പറഞ്ഞാല്‍ 12 ഇരുട്ടുപോലും നിനക്കു മറവായിരിക്കയില്ല;  രാത്രി പകല്‍ പോലെ പ്രകാശിക്കും; ഇരുട്ടും വെളിച്ചവും നിനക്ക് ഒരുപോലെ തന്നേ.

Insight

A parallel to this passage on God’s understanding is seen in Hebrews 4:15. The writer says that Jesus is able to understand our suffering because He has personally been touched with the feeling of our pain. Instead of a human high priest who is aloof and distant, we have a heavenly High Priest who thoroughly understands the pain of life that we endure.