ഞാന്‍ യഹോവയോട് അപേക്ഷിച്ചു; അവന്‍ എനിക്ക് ഉത്തരമരുളി എന്റെ സകല ഭയങ്ങളില്‍ നിന്നും എന്നെ വിടുവിച്ചു. സങ്കീര്‍ത്തനം 34:4

സ്റ്റീവന്റെ മൂക്കില്‍ വളരുന്ന ദശ ഒരു ശസ്ത്രക്രിയയിലൂടെ നീക്കുന്നതിന്റെ രാത്രി ആയിരുന്നു അത്. 9 വയസ്സുകാരനായ സ്റ്റീവന് അടുത്ത ദിവസം എന്താണു സംഭവിക്കുക എന്നതിനെക്കുറിച്ചു ഭയമുണ്ടായിരുന്നു. ‘നിനക്ക് കഴിക്കാവുന്നത്രയും ഐസ്‌ക്രീം നിനക്കു കിട്ടും’ എന്ന പഴയ വരികളെല്ലാം പഴഞ്ചനായിപ്പോയിരുന്നു. തനിക്കു മുമ്പില്‍ കഠിനമായ ചില ദിവസങ്ങളാണ് വരാന്‍ പോകുന്നതെന്ന് സ്റ്റീവന് അറിയാമായിരുന്നു.

ആ സമയത്താണ് ഫോണ്‍ റിംഗ് ചെയ്തത്. ഞങ്ങളുടെ പാസ്റ്റര്‍ ജിം ജെഫറി, നഗരത്തിനു പുറത്തേക്കുള്ള ഒരു യാത്രയ്ക്കിടെ വിമാനത്താവളത്തില്‍ നിന്ന് സ്റ്റീവനെ വിളിച്ചതായിരുന്നു അത്. സ്റ്റീവന്‍ ഫോണ്‍ താഴെ വെച്ചശേഷം അഭിമാനത്തോടെ പ്രഖ്യാപിച്ചു, ‘പാസ്റ്റര്‍ ജെഫ്‌റി എന്നോടൊപ്പം ഫോണില്‍ പ്രാര്‍ത്ഥിച്ചു!”

നിങ്ങളുടെ വിശ്വാസം ചെറുതാണെന്ന് തോന്നുമ്പോള്‍ ദൈവത്തിന്റെ നിഗൂഢമായ വഴികള്‍ മനസ്സിലാക്കാന്‍ പ്രാര്‍ത്ഥന നിങ്ങളെ സഹായിക്കുന്നു.

പിന്നീട്, ശസ്ത്രക്രിയയില്‍ നിന്ന് സുഖം പ്രാപിച്ച ശേഷം, ഫോണ്‍ കോളിന് നന്ദി പറയാന്‍ സ്റ്റീവന്‍ പാസ്റ്റര്‍ ജെഫ്‌റിയുടെ അടുത്തേക്കു പോയി. എന്നിട്ട് ഞങ്ങളോടു പറയാതിരുന്നു ഒരു കാര്യം അവന്‍ അദ്ദേഹത്തോടു പറഞ്ഞു ‘താങ്കള്‍ എനിക്കുവേണ്ടി ഫോണില്‍ പ്രാര്‍ത്ഥിച്ചതിനു ശേഷം എനിക്കു പിന്നെ പേടിയുണ്ടായതേയില്ല.”

നാം പ്രാര്‍ത്ഥിക്കുന്നത് ഒറ്റയ്‌ക്കോ മറ്റുള്ളവരോടൊപ്പമോ ആയാലും ശക്തമായ ഒരു ആയുധമാണ് പ്രാര്‍ത്ഥന. സങ്കീര്‍ത്തനക്കാരന്‍ യഹോവയോടു നിലവിളിച്ചു; അവന്റെ ഭയങ്ങളില്‍നിന്നു ദൈവം അവനെ വിടുവിച്ചു (സങ്കീര്‍ത്തനം 34:4). സ്റ്റീവന്റെ വിഷയത്തില്‍, അജ്ഞാതമായ ഒരു നാളെയെക്കുറിച്ചു ഭയപ്പെട്ട ഒരു ബാലനെ പ്രാര്‍ത്ഥന സഹായിച്ചു. നിങ്ങളുടെ കാര്യത്തില്‍, നിങ്ങള്‍ക്ക് ഒരു ജോലി നഷ്ടപ്പെടുമ്പോള്‍, ഒരു ബന്ധം വഷളാകുമ്പോള്‍, ഒരു കുട്ടി വഴിപിഴച്ചു പോകുമ്പോള്‍, അല്ലെങ്കില്‍ നിങ്ങളുടെ വിശ്വാസം ചെറുതായി തോന്നുമ്പോള്‍, ദൈവത്തിന്റെ നിഗൂഢമായ വഴികള്‍ മനസ്സിലാക്കാന്‍ അതു നിങ്ങളെ സഹായിച്ചേക്കാം. നിങ്ങളുടെ വിശ്വാസം ചെറുതായി തോന്നുമ്പോള്‍, ദൈവത്തിന്റെ നിഗൂഢമായ വഴികള്‍ മനസ്സിലാക്കാന്‍ പ്രാര്‍ത്ഥന നിങ്ങളെ സഹായിക്കുന്നു.

നിങ്ങളുടെ ഉത്കണ്ഠകള്‍ മറ്റുള്ളവരുമായി പങ്കുവയ്ക്കുക, ഒരുമിച്ച് പിതാവിനോടു സംസാരിക്കുക. നിങ്ങളുടെ ഭയത്തെ ശമിപ്പിക്കുക.


ഇന്ന് നിങ്ങള്‍ എന്നോടൊപ്പം പ്രാര്‍ത്ഥിച്ചതിനാല്‍,
എന്റെ ഭയം ഉരുകാന്‍ തുടങ്ങി;
യേശു നമ്മുടെ പ്രാര്‍ത്ഥന കേട്ടതായി എനിക്കറിയാം,
ഞാന്‍ നിശ്ചയമായും അവന്റെ സംരക്ഷണയിലായിരുന്നു. — ഹെസ്സ്

പ്രാര്‍ത്ഥനയിലൂടെ ദൈവത്തിന്റെ ശക്തി നമ്മിലേക്ക് ഒഴുകുന്നു.

ഇന്നത്തെ ബൈബിള്‍ വായന — സങ്കീര്‍ത്തനം 34:1-10

1 ഞാന്‍ യഹോവയെ എല്ലാ കാലത്തും വാഴ്ത്തും; അവന്റെ സ്തുതി എപ്പോഴും എന്റെ നാവിന്‍മേല്‍ ഇരിക്കും. 2 എന്റെ ഉള്ളം യഹോവയില്‍ പ്രശംസിക്കുന്നു;  എളിയവര്‍ അതു കേട്ടു സന്തോഷിക്കും. 3 എന്നോടു ചേര്‍ന്നു യഹോവയെ മഹിമപ്പെടുത്തുവിന്‍;  നാം ഒന്നിച്ച് അവന്റെ നാമത്തെ ഉയര്‍ത്തുക. 4 ഞാന്‍ യഹോവയോട് അപേക്ഷിച്ചു; അവന്‍ എനിക്ക് ഉത്തരമരുളി എന്റെ സകല ഭയങ്ങളില്‍ നിന്നും എന്നെ വിടുവിച്ചു. 5 അവങ്കലേക്കു നോക്കിയവര്‍ പ്രകാശിതരായി;  അവരുടെ മുഖം ലജ്ജിച്ചുപോയതുമില്ല. 6 ഈ എളിയവന്‍ നിലവിളിച്ചു; യഹോവ കേട്ടു; അവന്റെ സകല കഷ്ടങ്ങളില്‍നിന്നും അവനെ രക്ഷിച്ചു. 7 യഹോവയുടെ ദൂതന്‍ അവന്റെ ഭക്തന്മാരുടെ ചുറ്റും  പാളയമിറങ്ങി അവരെ വിടുവിക്കുന്നു. 8 യഹോവ നല്ലവന്‍ എന്നു രുചിച്ചറിവിന്‍;  അവനെ ശരണംപ്രാപിക്കുന്ന പുരുഷന്‍ ഭാഗ്യവാന്‍. 9 യഹോവയുടെ വിശുദ്ധന്മാരേ, അവനെ ഭയപ്പെടുവിന്‍; അവന്റെ ഭക്തന്മാര്‍ക്ക് ഒന്നിനും മുട്ടില്ലല്ലോ. 10 ബാലസിംഹങ്ങളും ഇരകിട്ടാതെ വിശന്നിരിക്കും; യഹോവയെ അന്വേഷിക്കുന്നവര്‍ക്കോ ഒരു നന്മയ്ക്കും കുറവില്ല.

Insight

The key verse in Psalm 34 may be verse 3, “Oh, magnify the Lord with me, and let us exalt His name together.” It is a call to worship as a community of faith, as well as a call to be involved with one another in the events of life. That sense of community can prevent us from feeling alone when life is hard.