വിശ്വാസം എന്നതോ, ആശിക്കുന്നതിന്റെ ഉറപ്പും കാണാത്ത കാര്യങ്ങളുടെ നിശ്ചയവും ആകുന്നു. എബ്രായർ 11: 1

ഒരു ഗായക സംഘത്തോടൊപ്പം ഞങ്ങൾ സന്ദർശിച്ച സ്ഥലങ്ങളിലെ അന്തരീക്ഷം മനസ്സിന് വല്ലാത്ത നിർവൃതി നൽകി. ഞങ്ങൾ സന്ദർശിച്ച ആശുപത്രിയിലെ രോഗികൾ ആഹ്ലാദഭരിതരായപ്പോൾ വാർഡിൽ നിന്നും വാർഡുകളിലേക്ക് പോയ ഞങ്ങളെ അവർ പിന്തുടർന്നു, ഞങ്ങൾ അറിയാവുന്ന കരോൾ ഗാനങ്ങൾ ചേർന്നു പാടി. പല രോഗങ്ങൾ കാരണം ക്രിസ്തുമസ് ദിനത്തിൽ പോലും ആശുപത്രിയിൽ അഭയം പ്രാപിച്ച നിരവധി കുഞ്ഞുങ്ങളെ കുട്ടികളുടെ വാർഡിൽ കണ്ടു. ചുരുങ്ങിയ നിമിഷങ്ങൾ മാത്രമേ ഞങ്ങൾ അവർക്കൊപ്പം ചിലവഴിച്ചുള്ളൂ എങ്കിലും അവരുടെ കണ്ണുകൾ തിളങ്ങി, കുഞ്ഞിക്കൈകൾ ചേർത്ത് അടിച്ചു, പുഞ്ചിരിയോടു കൂടെ അവർ കരോൾ ഗാനങ്ങൾ ആസ്വദിച്ചു.

ഞങ്ങൾ സന്ദർശിക്കാനിരുന്ന അവസാനത്തെ സ്ഥലം തികച്ചും വ്യത്യസ്തമായി അനുഭവപ്പെട്ടു. അതൊരു സൗഖ്യത്തിന്റെ സ്ഥലം ആയിരുന്നില്ല, മറിച്ച് വിശ്രമ സ്ഥലം ആയിരുന്നു. മരുന്നുകൾ പ്രവർത്തിക്കുകയോ, സൗഖ്യമായി വീട്ടിലേക്ക് പോകുവാൻ കാത്തിരിക്കുന്നതോ ആയ രോഗികൾ അല്ലായിരുന്നു അവിടെ. വേദനസംഹാരികൾ കഴിച്ച്, വേദന അടക്കിപിടിച്ചു ഈ ലോകത്തോട് വിട പറയാൻ കാത്തു നിൽക്കുന്ന രോഗികളുടെ അഭയ കേന്ദ്രമായിരുന്നു അത്. ഞങ്ങൾ മുകളിലെ ഒരു വാർഡിൽ ഒത്തുകൂടി, അവിടെ ഉണ്ടായിരുന്ന ആളുകൾ വേദനയുള്ള വിളറിയ മുഖത്തോടെ ഞങ്ങള വിസ്മയത്തിൽ നോക്കിക്കൊണ്ടിരുന്നു – ഒന്നുകിൽ കാൻസർ കോശങ്ങൾ കാർന്ന ശരീരമോ, അല്ലെങ്കിൽ പ്രിയപ്പെട്ട ഒരാളുടെ ആസന്നമായിരിക്കുന്ന നഷ്ടത്തിന്റെ വേദനയോ ആയിരുന്നു അത്. “ഇതുപോലുള്ള സ്ഥലങ്ങളിൽ ഞങ്ങൾ എങ്ങനെയാണ് കരോൾ പാടുന്നത് “എന്ന് ഞാൻ ചിന്തിച്ചു .

ഞങ്ങളുടെ മനസ്സിലുണ്ടായിരുന്ന കരോൾ ഗാനങ്ങൾ പെട്ടെന്ന് മറന്നു പോയത് പോലെ ആയി, ഞാൻ ഗായക സംഘത്തോട് “സൈലന്റ്നൈറ്റ്” എന്ന് തുടങ്ങുന്ന ഗാനം പാടുവാൻ ആവശ്യപ്പെട്ടു . പാട്ടിന്റെ അവസാനത്തിൽ “നിശബ്ദമായ സ്വർഗ്ഗീയ സമാധാനത്തിൽ ഉറങ്ങുക ” എന്ന വരികൾ പതിഞ്ഞസ്വരത്തിൽ പാടി നിർത്തിയപ്പോൾ; ഈ ഗാനം ഈ സന്ദർഭത്തിന് ഏറ്റവും ഉചിതമാണെന്ന് തോന്നി. ചില നിമിഷങ്ങൾ കഴിഞ്ഞ് ‘നിശബ്ദത’ ‘വിലാപ’ത്തിലേക്കു വഴിമാറി. “സൈലന്റ് നൈറ്റ് “എന്ന ഗാനം പാടിക്കൊണ്ടിരുന്നപ്പോൾ അവസാന തടസ്സവും മാറി കർത്താവ് ഒരു സഹോദരിയെ തന്റെ ഭവനത്തിലേക്ക് വിളിച്ചു.

അപ്പോസ്തലനായ പൗലോസ് 1തെസ്സലൊനിക്യർ 4:13 ൽ ഇങ്ങനെ നമ്മെ ഓർമിപ്പിക്കുന്നു; നമ്മുടെ പ്രിയപ്പെട്ടവർക്ക് വേണ്ടി “പ്രത്യാശ ഇല്ലാത്തവരെപ്പോലെ ദുഃഖിക്കരുത്” . ക്രിസ്തുമസ് സമയങ്ങളിൽ നമ്മുടെ പ്രിയപ്പെട്ടവർ ആരെങ്കിലും നമുക്ക് നഷ്ടമാകുന്നത് വളരെ പ്രയാസമേറിയ ഒരു കാര്യമാണ്. എങ്കിലും ക്രിസ്തുമസിന്റെ ഭംഗി കുറയ്ക്കുവാൻ അതിന് കഴിയുകയില്ല എന്നതാണ് വാസ്തവം, പ്രത്യാശയുടെ ഒരു മാർഗ്ഗം സൃഷ്ടിക്കുവാൻ വേണ്ടി യേശു മനുഷ്യരൂപം സ്വീകരിച്ചു; അതെ, യേശുവുമായി നിത്യതയിൽ കൂടിചേരുവാനുള്ള ഒരു മാർഗം; മറുകരയിൽ നമ്മുടെ പ്രിയപ്പെട്ടവരെ കാണും എന്നുള്ള പ്രത്യാശ. അതുകൊണ്ട് ഈ ക്രിസ്തുമസ് നിങ്ങൾക്ക് പ്രതീക്ഷ ഇല്ലാത്തതാണ് എന്ന് തോന്നുന്നുവെങ്കിൽ യേശുവിന്റെ പ്രത്യാശ നിങ്ങളിൽ ഉയരട്ടെ. ദൈവം നമുക്ക് നൽകിയ ജീവിതത്തിന് നന്ദി പറഞ്ഞുകൊണ്ട് ഈ ക്രിസ്തുമസ് നമുക്ക് ആഘോഷിക്കാം ഒപ്പം നമ്മളിൽ ദൈവം ജനിപ്പിച്ച ആ പ്രത്യാശയെ നമുക്ക് വേഗത്തിൽ മുറുകെ പിടിക്കാം.

പ്രിയ പിതാവേ, എന്റെ നിരാശയിൽ അങ്ങ് എന്റെ നിത്യ പ്രത്യാശയാണ്, അങ്ങിൽ ജീവിക്കുവാനും, ചലിക്കുവാനും, അർത്ഥം കണ്ടെത്തുവാനും കഴിയട്ടെ… നന്ദി. ആമേൻ.

-പാസ്റ്റർ സെസിൽ ക്ലമന്റ്