“അവൾ ആദ്യജാതനായ മകനെ പ്രസവിച്ചു, ശീലകൾ ചുറ്റി വഴിയമ്പലത്തിൽ അവർക്ക് സ്ഥലം ഇല്ലായ്കയാൽ പശുത്തൊട്ടിയിൽ കിടത്തി”. ലൂക്കോസ് 2:7

നമ്മുടെ നഗരങ്ങളെയും, തെരുവുകളെയും വീടുകളെയും മാത്രമല്ല നമ്മെയും കൂടെ പ്രകാശിപ്പിക്കുന്നത് ആണ് ക്രിസ്തുമസ് ദിനങ്ങൾ. കഴിഞ്ഞ് ക്രിസ്തുമസിനെക്കാൾ വസ്ത്രധാരണത്തെ മെച്ചപ്പെടുത്തുന്നത് വളരെ ഉത്സാഹം തരുന്ന ഒന്നാണ്. എന്റെ കുട്ടിക്കാലത്ത് തുണിക്കടകളുടെ മുന്നിൽ പ്രദർശനത്തിന് വെച്ചിരിക്കുന്ന പ്രതിമകളിലുള്ള തുണിത്തരങ്ങൾ എനിക്ക് നന്നായിരിക്കുമോ എന്ന് ഞാൻ അതിശയപ്പെട്ടിട്ടുണ്ട് . ക്രിസ്തുമസ് ദിനങ്ങളിലെ ഷോപ്പിംഗ് നമുക്ക് എല്ലാവർക്കും ഇഷ്ടമുള്ളൊരു ഓർമയാണ്. ചിലസമയങ്ങളിൽ നമ്മുടെ വാശി കലർന്ന പല മോഹങ്ങളും നിറവേറ്റാൻ നമുക്ക് കഴിഞ്ഞു. എന്നാൽ മറ്റു ചില സമയങ്ങളിൽ രക്ഷകർത്താക്കൾക്ക് താങ്ങുന്ന വിലയുള്ളത് മാത്രം വാങ്ങാൻ നമ്മൾ നിർബന്ധിതരായി.ഈ ഷോപ്പിംഗ് എല്ലാം മാതാപിതാക്കളുടെ പോക്കറ്റിലെ കാശിനെ ആശ്രയിച്ചിരുന്നു.

ആദ്യത്തെ ക്രിസ്തുമസ് തലേന്ന് ഉണ്ണിയേശുവിന് ധരിക്കാൻ അധികം വസ്ത്രങ്ങൾ ഉണ്ടായിരുന്നില്ല. വാസ്തവത്തിൽ, മറിയ ഒരു തുണികൊണ്ട് യേശുവിനെ പുതപ്പിച്ചു പുൽത്തൊട്ടിയിൽ കിടത്തുകയായിരുന്നു. തുന്നിച്ചേർത്ത വസ്ത്രങ്ങൾ പോലുമല്ല യേശുവിനെ ധരിപ്പിച്ചത്, വെറുമൊരു പരുത്തി ശീല കൊണ്ടായിരുന്നു പുതപ്പിച്ചത്. ഇത്തരം തുണിക്കഷണങ്ങൾ കൊണ്ട് ജനിച്ച കുട്ടികളെ പുതക്കുകയായിരുന്നു പതിവ്. അടുത്ത പ്രാവശ്യം നാം യേശുവിനെ കാണുന്നത് വെള്ള വസ്ത്രത്തിൽ പൊതിഞ് കല്ലറയുടെ ഇരുട്ടിൽ, താൻ വിശ്രമിക്കുമ്പോൾ ആയിരുന്നു. ജനനം മുതൽ മരണം വരെയുള്ള അദ്ദേഹത്തിന്റെ ജീവിതം ലളിതമായിരുന്നു.

ധനികരോ, വലിയ സ്വാധീനമോ ഇല്ലാത്ത, യാത്രകൾ ചെയ്തിരുന്ന രക്ഷിതാക്കൾക്ക് ജനിച്ച ദൈവ പുത്രനായിരുന്നു യേശുക്രിസ്തു. അതുകൊണ്ടാണ് യേശു പിന്നീട് തന്റെ ശിഷ്യന്മാരോട് ഇങ്ങനെ പറഞ്ഞത്: “എന്തു തിന്നും എന്തു കുടിക്കും എന്ന് നിങ്ങളുടെ ജീവന്നായിക്കൊണ്ടും, എന്തു ഉടുക്കും എന്ന് ശരീരത്തിനായിക്കൊണ്ടും വിചാരപ്പെടരുത്”(മത്തായി 6:25).കാരണം ആവശ്യം എന്താണെന്ന് യേശു മനസ്സിലാക്കി, അദ്ദേഹം അനുഭവത്തിൽ നിന്നുമാണ് സംസാരിച്ചത്.

നമ്മുടെ ഓരോ കുരിശുകളും വ്യത്യസ്ത വലിപ്പവും ഭാരവും ഉള്ളതാണ്. നമ്മിൽ പലരുടെയും ഏറ്റവും വലിയ ആശങ്ക നാം എന്ത് കഴിക്കും എന്നോ എന്ത് ധരിക്കുമെന്നോ അല്ല. നാളെ ഞാൻ ഏത് വിലകൂടിയ ഉപകരണം വാങ്ങും?ഏതൊക്കെ പുതിയ തരത്തിലുള്ള വസ്ത്രങ്ങൾ ധരിക്കും എന്നായിരിക്കും. എങ്കിലും അടുത്ത ഭക്ഷണം എവിടെ നിന്നും വരുമെന്നു ഭയന്ന് ഉറക്കം എഴുന്നേൽക്കുന്ന അസംഖ്യം ആളുകൾക്ക് വിലകൂടിയ വസ്ത്രങ്ങൾ വാങ്ങുന്നത് താങ്ങാനാവാത്ത വസ്തുതയാണ്. ഈ ക്രിസ്തുമസ് കാലത്ത് യേശുവിനെ ആരാധിക്കാനുള്ള ചിലവിനെ ഇത് ചോദ്യംചെയ്യുന്നു. അതിനർത്ഥം പുതിയ വസ്ത്രങ്ങളുടെ മോഹം ഉപേക്ഷിക്കുക എന്നാണോ. ഒരു ദരിദ്രന് എങ്കിലും ഈ ക്രിസ്തുമസിന് സഹായിക്കാൻ നമുക്ക് കഴിയുമോ? ലോകം പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്! അതുകൊണ്ട്, ഈ ക്രിസ്തുമസിൽ നാം എത്തി നിൽക്കുമ്പോൾ നമ്മുടെ ജീവിതം ആവശ്യക്കാരെ എപ്പോഴും കരുതുന്ന രക്ഷകനേ മാതൃകയാകട്ടെ.

പ്രിയ പിതാവേ, നീ കൃപ തോന്നി അങ്ങയുടെ സംരക്ഷണം ഞങ്ങളിലേക്ക് നീട്ടി; ഈ ക്രിസ്തുമസ് വേളയിൽ ഞങ്ങളുടെ സഹായം ആവശ്യമുള്ളവരോട് ഞങ്ങളും ഈ സ്നേഹം കാണിക്കും. ആമേൻ.

– പാസ്റ്റർ ആനന്ദ് പീകോക്ക്