നമ്മുടെ എഴുത്തുകാർ

എല്ലാം കാണുക

ലേഖനങ്ങൾ എഴുതിയത് ഗ്ലെന്‍ പാക്കിയം

കഷ്ടസമയങ്ങളിലെ പ്രാർത്ഥന

തന്റെ ആൺകുട്ടികളെ ദത്തെടുത്ത റഷ്യൻ അനാഥാലയത്തിലെ ഭയാനകമായ നിശബ്ദതയെക്കുറിച്ച് ഗ്രന്ഥകാരനും ദൈവശാസ്ത്രജ്ഞനുമായ റസ്സൽ മൂർ വിവരിച്ചു. തങ്ങളുടെ കരച്ചിൽ കേട്ട് ആരും പ്രതികരിക്കില്ല എന്നറിഞ്ഞതുകൊണ്ടാണ് കുഞ്ഞുങ്ങൾ കരച്ചിൽ നിർത്തിയതെന്ന് ആരോ തന്നോട് വിശദീകരിച്ചു.

പ്രയാസകരമായ സമയങ്ങൾ നേരിടുമ്പോൾ, ആരും കേൾക്കുന്നില്ലെന്ന് നമുക്കും അനുഭവപ്പെടും. ഏറ്റവും പ്രയാസകരം, ദൈവം തന്നെ നമ്മുടെ നിലവിളി കേൾക്കുകയോ കണ്ണുനീർ കാണുകയോ ചെയ്യുന്നില്ലെന്ന് നമുക്ക് തോന്നാം. എന്നാൽ അവൻ കേൾക്കുന്നു! അതുകൊണ്ടാണ് പ്രത്യേകിച്ച് സങ്കീർത്തനങ്ങളുടെ പുസ്തകത്തിൽ കാണപ്പെടുന്ന അപേക്ഷയുടെയും പ്രതിഷേധത്തിന്റെയും ഭാഷ നമുക്ക് ആവശ്യമായി വരുന്നത്. സങ്കീർത്തനക്കാർ ദൈവത്തിന്റെ സഹായത്തിനായി അപേക്ഷിക്കുകയും അവരുടെ അവസ്ഥയിൽ അവനോട് പ്രതിഷേധിക്കുകയും ചെയ്യുന്നു. സങ്കീർത്തനം 61-ൽ, ദാവീദ് തന്റെ അപേക്ഷകളും പ്രതിഷേധങ്ങളും തന്റെ സ്രഷ്ടാവിന്റെ മുമ്പാകെ കൊണ്ടുവരുന്നു, "എന്റെ ഹൃദയം ക്ഷീണിക്കുമ്പോൾ, ഞാൻ ഭൂമിയുടെ അറ്റത്തുനിന്നു നിന്നെ വിളിച്ചപേക്ഷിക്കും; എനിക്ക് അത്യുന്നതമായ പാറയിങ്കലേക്ക് എന്നെ നടത്തേണമേ.” (വാക്യം 2). ദാവീദ് ദൈവത്തോട് നിലവിളിക്കുന്നു, കാരണം അവൻ മാത്രമാണ് തന്റെ "സങ്കേതവും" "ഉറപ്പുള്ള  ഗോപുരവും" (വാ. 3).

സങ്കീർത്തനങ്ങളിലെ അപേക്ഷകളും പ്രതിഷേധങ്ങളും പ്രാർത്ഥിക്കുന്നത് ദൈവത്തിന്റെ പരമാധികാരത്തെ സ്ഥിരീകരിക്കുന്നതിനും, അവന്റെ നന്മയ്ക്കായും വിശ്വസ്തതയ്ക്കായും ദൈവത്തോടു അപേക്ഷിക്കാനുമുള്ള ഒരു മാർഗമാണ്. ദൈവവത്തോട് നമുക്ക് അനുഭവിക്കാൻ കഴിയുന്ന ആത്മബന്ധത്തിന്റെ തെളിവാണ് അവ. പ്രയാസകരമായ നിമിഷങ്ങളിൽ, അവൻ ശ്രദ്ധിക്കുന്നില്ല എന്ന നുണ വിശ്വസിക്കാൻ നമുക്കെല്ലാവർക്കും പ്രലോഭനമുണ്ടാകാം. എന്നാൽ അവൻ ശ്രദ്ധിക്കുന്നു. അവൻ നമ്മുടെ വാക്കുകൾ കേൾക്കുന്നു, അവൻ നമ്മോടൊപ്പമുണ്ട്.

വിലാപം മുതൽ സ്തുതി വരെ

മോണിക്ക തന്റെ മകൻ ദൈവത്തിലേക്ക് മടങ്ങിവരാൻ ആത്മാർഥമായി പ്രാർത്ഥിച്ചു. അവന്റെ വഴിപിഴച്ച ജീവിതത്തെ ഓർത്തു അവൾ കരയുകയും അവൻ താമസിക്കാൻ തിരഞ്ഞെടുത്ത വിവിധ നഗരങ്ങളിൽ അവൾ അവനെ പിന്തുടരുകയും ചെയ്തു. സാഹചര്യം നിരാശാജനകമാണെന്ന് തോന്നി. അങ്ങനെയിരിക്കെ ഒരു ദിവസം അത് സംഭവിച്ചു: അവളുടെ മകൻ ദൈവവുമായി സമൂലമായ ഒരു ഏറ്റുമുട്ടൽ നടത്തി. സഭയിലെ ഏറ്റവും വലിയ ദൈവശാസ്ത്രജ്ഞരിൽ ഒരാളായി അദ്ദേഹം മാറി. ഹിപ്പോയിലെ ബിഷപ്പ് അഗസ്റ്റിൻ എന്നാണ് അദ്ദേഹത്തെ നമ്മൾ  അറിയുന്നത്. 

 

“എത്ര നേരം, കർത്താവേ?” (ഹബക്കൂക്ക് 1:2). നീതിയെ വികൃതമാക്കിയ അധികാരികളെ സംബന്ധിച്ച ദൈവത്തിന്റെ നിഷ്‌ക്രിയത്വത്തെക്കുറിച്ച് പ്രവാചകനായ ഹബക്കൂക്ക് വിലപിച്ചു (വാക്യം 4). നാം നിരാശയോടെ ദൈവത്തിങ്കലേക്ക് തിരിഞ്ഞ സമയത്തെക്കുറിച്ച് ചിന്തിക്കുക-നീതി കിട്ടാതെ പോയ നിമിഷത്തെ നമ്മുടെ വിലാപം, പ്രത്യാശ നഷ്ടപ്പെട്ട ആശുപത്രി യാത്ര, തുടർച്ചയായ സാമ്പത്തിക ബുദ്ധിമുട്ടുകൾ, അല്ലെങ്കിൽ ദൈവത്തിൽ നിന്ന് അകന്നുപോയ കുഞ്ഞുങ്ങൾ.

 

ഓരോ തവണയും ഹബക്കൂക്ക് വിലപിച്ചപ്പോൾ ദൈവം അവന്റെ നിലവിളി കേട്ടു. വിശ്വാസത്തോടെ കാത്തിരിക്കുമ്പോൾ, നമ്മുടെ വിലാപത്തെ സ്തുതിയാക്കി മാറ്റാൻ പ്രവാചകനിൽ നിന്ന് നമുക്ക് പഠിക്കാം, കാരണം അവൻ പറഞ്ഞു, "എങ്കിലും ഞാൻ യഹോവയിൽ ആനന്ദിക്കും; എന്റെ രക്ഷയുടെ ദൈവത്തിൽ ഘോഷിച്ചുല്ലസിക്കും." (3:18). അവൻ ദൈവത്തിന്റെ വഴികൾ മനസ്സിലാക്കിയില്ല, എന്നാൽ അവൻ അവനിൽ വിശ്വസിച്ചു. വിലാപവും സ്തുതിയും വിശ്വാസത്തിന്റെ പ്രവൃത്തികളാണ്, വിശ്വാസത്തിന്റെ പ്രകടനങ്ങളാണ്. അവന്റെ സ്വഭാവത്തെ അടിസ്ഥാനമാക്കി ദൈവത്തോടുള്ള അപേക്ഷയായി നാം വിലപിക്കുന്നു. അവനെക്കുറിച്ചുള്ള നമ്മുടെ സ്തുതി അവൻ ആരാണെന്നതിനെ അടിസ്ഥാനമാക്കിയുള്ളതാണ് - നമ്മുടെ അത്ഭുതകരവും സർവ്വശക്തനുമായ ദൈവം. ഒരു ദിവസം, അവന്റെ കൃപയാൽ, ഓരോ വിലാപവും സ്തുതിയായി മാറും.

വീണ്ടെടുക്കുന്ന ദൈവം

ഒരു പ്രസംഗത്തിന്റെ വിശദീകരണത്തിന്റെ ഭാഗമായി, വേദിയിൽ ഒരു കലാകാരി സൃഷ്ടിച്ചുകൊണ്ടിരുന്ന മനോഹരമായ ഒരു ചിത്രത്തിന്റെ അടുത്തേക്ക് ഞാൻ നടന്നുചെന്ന് അതിന്റെ മധ്യത്തിൽ ഒരു ഇരുണ്ട വര ഉണ്ടാക്കി. സഭ പരിഭ്രാന്തിയിലായി. അവൾ സൃഷ്ടിച്ചത് ഞാൻ വികൃതമാക്കുന്നത് ആ കലാകാരി നോക്കിനിന്നു. തുടർന്ന്, ഒരു പുതിയ ബ്രഷ് തിരഞ്ഞെടുത്ത്, വികൃതമാക്കിയ ആ ചിത്രത്തെ അവൾ മനോഹരമായ ഒരു കലാസൃഷ്ടിയാക്കി മാറ്റി.

 

ആ ചിത്രത്തെ പുനർജ്ജീവിപ്പിക്കാനുള്ള അവളുടെ പരിശ്രമം, നമ്മുടെ ജീവിതത്തെ നാം താറുമാറാക്കുമ്പോൾ, ദൈവത്തിന് നമ്മുടെ ജീവിതത്തിൽ ചെയ്യാൻ കഴിയുന്ന വേലയെക്കുറിച്ച് എന്നെ ഓർമിപ്പിച്ചു. ഇസ്രായേൽ ജനതയുടെ ആത്മീയ അന്ധതയ്ക്കും ബധിരതയ്ക്കും വേണ്ടി പ്രവാചകനായ യെശയ്യാവ് അവരെ ശാസിച്ചു (യെശയ്യാവ് 42:18-19), എന്നാൽ പിന്നീട് അവൻ ദൈവത്തിന്റെ വിടുതലിന്റെയും വീണ്ടെടുപ്പിന്റെയും പ്രത്യാശ അവരോട് പ്രഖ്യാപിച്ചു: "ഭയപ്പെടേണ്ടാ, ഞാൻ നിന്നെ വീണ്ടെടുത്തിരിക്കുന്നു" (43:1). ). നമുക്കുവേണ്ടിയും അവന് അതുതന്നെ ചെയ്യാൻ കഴിയും. നാം പാപം ചെയ്‌തതിനു ശേഷം, നമ്മുടെ പാപങ്ങളെ ഏറ്റുപറയുന്നു എങ്കിൽ അവൻ നമ്മോടു പാപങ്ങളെ ക്ഷമിച്ചു നമ്മെ പുനഃസ്ഥാപിക്കുകയും ചെയ്യുന്നു (വാക്യങ്ങൾ 5-7; 1 യോഹന്നാൻ 1:9 കാണുക). വികൃതമായതിൽ നിന്നും സൗന്ദര്യം കൊണ്ടുവരാൻ നമുക്ക് കഴിയില്ല, പക്ഷേ യേശുവിന് കഴിയും. അവൻ തന്റെ രക്തത്താൽ നമ്മെ വീണ്ടെടുത്തു എന്നതാണ് സുവിശേഷത്തിന്റെ സുവാർത്ത. ഒടുവിൽ, ക്രിസ്തു നമ്മുടെ കണ്ണുനീർ തുടക്കുകയും നമ്മുടെ ഭൂതകാലത്തെ വീണ്ടെടുക്കുകയും എല്ലാം പുതിയതാക്കുകയും ചെയ്യുമെന്ന് വെളിപ്പാട് പുസ്തകം നമുക്ക് ഉറപ്പുനൽകുന്നു (വെളിപാട് 21:4-5).

 

നമ്മുടെ കഥയെപ്പറ്റി ഒരു പരിമിതമായ കാഴ്ചപ്പാട്  മാത്രമേ നമുക്കുള്ളൂ. എന്നാൽ നമ്മെ "പേരുകൊണ്ടു" അറിയുന്ന ദൈവം (യെശയ്യാവു 43:1) നമ്മുടെ ജീവിതത്തെ നമുക്ക് ഒരിക്കലും സങ്കൽപ്പിക്കാൻ കഴിയുന്നതിലുമധികം മനോഹരമാക്കും. യേശുവിലുള്ള വിശ്വാസത്താൽ താങ്കൾ വീണ്ടെടുക്കപ്പെട്ടിട്ടുണ്ടെങ്കിൽ, ആ ചിത്രം പോലെ താങ്കളുടെ കഥയ്ക്കും മഹത്തായ ഒരു അന്ത്യമുണ്ട്.

പ്രതിദിന ആശ്രിതത്വം

ഒരു ദിവസം രാവിലെ ഞങ്ങളുടെ ഇളയ കുട്ടികൾ നേരത്തെ എഴുന്നേറ്റ് പ്രഭാതഭക്ഷണം ഉണ്ടാക്കാൻ തീരുമാനിച്ചു. കഠിനമായ ഒരു ആഴ്ചയ്ക്കു ശേഷം ക്ഷീണിച്ച ഞാനും ഭാര്യയും ആ ശനിയാഴ്ച രാവിലെ 7:00 മണി വരെ ഉറങ്ങാൻ ശ്രമിച്ചു. പെട്ടെന്ന് ഒരു വലിയ ശബ്ദം കേട്ടു! കട്ടിലിൽ നിന്ന് ചാടി എഴുന്നേറ്റ്  താഴേക്ക് ഓടിയ ഞാൻ കണ്ടത് തകർന്ന പാത്രവും, തറയിൽ ഉടനീളം ചിതറിക്കിടക്കുന്ന ഓട്‌സുമാണ്, ഞങ്ങളുടെ അഞ്ചു വയസ്സുകാരൻ ജോനാസ് തറയിൽ നിന്ന് അതു തൂത്തെടുക്കാൻ തീവ്രമായി ശ്രമിക്കുന്നു. എന്റെ കുട്ടികൾക്കു വിശക്കുന്നുണ്ടായിരുന്നു, എങ്കിലും അവർ സഹായം ചോദിക്കേണ്ടതില്ലെന്ന് തീരുമാനിച്ചു. ആശ്രിതത്വത്തിൽ എത്തുന്നതിനുപകരം, അവർ സ്വാതന്ത്ര്യം തിരഞ്ഞെടുത്തു, ഫലം തീർച്ചയായും ഒരു പാചക ആനന്ദമായിരുന്നില്ല.

മാനുഷികമായി പറഞ്ഞാൽ, കുട്ടികൾ ആശ്രിതത്വത്തിൽ നിന്ന് സ്വാതന്ത്ര്യത്തിലേക്ക് വളരാനാണ് ഉദ്ദേശിക്കപ്പെട്ടിരിക്കുന്നത്. അതേസമയം, ദൈവവുമായുള്ള നമ്മുടെ ബന്ധത്തിൽ പക്വത എന്നാൽ, സ്വാതന്ത്ര്യത്തിൽ നിന്ന് അവനിൽ ആശ്രയിക്കുന്നതിലേക്കു നീങ്ങുക എന്നതാണ്. അത്തരം ആശ്രിത മാർഗങ്ങൾ നാം പരിശീലിക്കുന്നിടത്താണ് പ്രാർത്ഥന പ്രാധാന്യമുള്ളതാകുന്നത്. യേശു തന്റെ ശിഷ്യന്മാരെയും - അവനിൽ വിശ്വസിക്കുന്ന നമ്മെയും - പ്രാർത്ഥിക്കാൻ പഠിപ്പിക്കുമ്പോൾ, “ഞങ്ങൾക്ക് ആവശ്യമുള്ള ആഹാരം (അപ്പം) ഇന്നു തരേണമേ’’ (മത്തായി 6:11) എന്ന ഒരു ആശ്രയത്വത്തിന്റെ പ്രാർത്ഥന പഠിപ്പിക്കുകയായിരുന്നു. അപ്പം എന്നത് ഉപജീവനം, വിടുതൽ, മാർഗനിർദേശം എന്നിവയുടെ ഒരു പ്രതീകമാണ് (വാ. 11-13). അതിനൊക്കെയും അതിലേറെ കാര്യങ്ങൾക്കും നമ്മൾ ദൈവത്തെ ആശ്രയിക്കുന്നു.

യേശുവിൽ സ്വയ-നിർമ്മിത വിശ്വാസികൾ ഇല്ല, അവന്റെ കൃപയിൽ നിന്ന് നാം ഒരിക്കലും ബിരുദം നേടുകയുമില്ല. നമ്മുടെ ജീവിതത്തിലുടനീളം, 'സ്വർഗ്ഗസ്ഥനായ നമ്മുടെ പിതാവിനോട്' (വാ. 9) പ്രാർത്ഥിക്കുമ്പോൾ ആശ്രയത്വത്തിന്റെ ഭാവം സ്വീകരിച്ചുകൊണ്ട് നമുക്ക് എല്ലായ്‌പ്പോഴും നമ്മുടെ ദിവസം ആരംഭിക്കാം.

ജ്ഞാനിയോ അജ്ഞാനിയോ?

എനിക്ക് പത്ത് വയസ്സുള്ളപ്പോൾ, യൂത്ത് ഗ്രൂപ്പിലെ ഒരു സുഹൃത്തിൽ നിന്ന് ഒരു സമകാലിക ക്രിസ്ത്യൻ ബാൻഡിന്റെ സംഗീതം അടങ്ങിയ ഒരു കാസറ്റ് ടേപ്പ് ഞാൻ വീട്ടിലേക്കു കൊണ്ടുവന്നു. ഒരു ഹൈന്ദവ ഭവനത്തിൽ വളർന്നുവെങ്കിലും യേശുവിലൂടെയുളള രക്ഷ പ്രാപിച്ച എന്റെ പിതാവ് അത് അംഗീകരിച്ചില്ല. ഞങ്ങളുടെ വീട്ടിൽ ആരാധനാ സംഗീതം കേൾക്കാൻ മാത്രമേ അദ്ദേഹം ആഗ്രഹിച്ചിരുന്നുള്ളൂ. ഇതൊരു ക്രിസ്ത്യൻ ബാൻഡാണെന്ന് ഞാൻ വിശദീകരിച്ചു, പക്ഷേ അത് അദ്ദേഹത്തിന്റെ മനസ്സ് മാറ്റിയില്ല. കുറച്ച് സമയത്തിനു ശേഷം, ഒരാഴ്ചത്തേക്ക് പാട്ടുകൾ കേൾക്കാൻ അദ്ദേഹം നിർദ്ദേശിച്ചു, എന്നിട്ട് അവ എന്നെ ദൈവത്തിലേക്ക് അടുപ്പിക്കുകയാണോ അതോ എന്നെ അവനിൽ നിന്ന് കൂടുതൽ അകറ്റുകയാണോ എന്ന് തീരുമാനിക്കാമെന്നു നിർദ്ദേശിച്ചു. ആ ഉപദേശത്തിൽ സഹായകമായ ചില ജ്ഞാനമുണ്ടായിരുന്നു.

ജീവിതത്തിൽ വ്യക്തമായും ശരിയോ തെറ്റോ ആയ കാര്യങ്ങൾ ഉണ്ട്, എന്നാൽ പലപ്പോഴും നമ്മൾ തർക്കവിഷയങ്ങളുമായി മല്ലിടുന്നു (റോമർ 14:1-19). എന്തുചെയ്യണമെന്ന് തീരുമാനിക്കുന്നതിനായി, തിരുവെഴുത്തുകളിൽ കാണുന്ന ജ്ഞാനം നമുക്ക് അന്വേഷിക്കാൻ കഴിയും. പൗലൊസ് എഫെസൊസിലെ വിശ്വാസികളെ ഇങ്ങനെ പ്രോത്സാഹിപ്പിച്ചു, “ആകയാൽ സൂക്ഷ്മത്തോടെ, അജ്ഞാനികളായിട്ടല്ല ജ്ഞാനികളായിട്ടത്രേ നടപ്പാൻ നോക്കുവിൻ’’ (എഫെസ്യർ 5:15). ഒരു നല്ല രക്ഷിതാവിനെപ്പോലെ, തനിക്ക് അവിടെ ഉണ്ടായിരിക്കാനോ എല്ലാ സാഹചര്യങ്ങളിലും നിർദ്ദേശങ്ങൾ നൽകാനോ കഴിയില്ലെന്ന് പൗലൊസിന് അറിയാമായിരുന്നു. “ഇതു ദുഷ്‌കാലമാകയാൽ’’ “സമയം തക്കത്തിൽ ഉപയോഗിക്കാൻ” അവർ പോകുകയാണെങ്കിൽ, അവർ സ്വയം വിവേചിക്കുകയും “കർത്താവിന്റെ ഇഷ്ടം ഇന്നതെന്ന് ഗ്രഹിക്കുകയും” ചെയ്യേണ്ടതുണ്ട് (വാ. 16-17). തർക്കവിഷയമായേക്കാവുന്ന കാര്യങ്ങളുമായി മല്ലിടുമ്പോഴും ദൈവം നമ്മെ നയിക്കുന്നതിനാൽ വിവേകവും നല്ല തീരുമാനങ്ങളും പിന്തുടരാനുള്ള ക്ഷണമാണ് ജ്ഞാനത്തോടെയുള്ള ജീവിതം.

പദ്ധതികളും ദൈവേച്ഛയും

2000 ൽ, ഒരു ഉയർന്ന കമ്പനി തങ്ങളുടെ കമ്പനിയെ 375 കോടി രൂപയ്ക്ക്, അക്കാലത്തെ ഹോം സിനിമകളുടെയും വീഡിയോ ഗെയിമുകളുടെയും റന്റൽ രാജാവായ മറ്റൊരു കമ്പനിക്കു വിൽക്കാൻ വാഗ്ദാനം ചെയ്തു. നെറ്റിഫഌക്‌സ് എന്ന ഈ കമ്പനിക്ക് ഏകദേശം 3,00,000 വരിക്കാരുണ്ടായിരുന്നു, അതേസമയം വലിയ മൂവി റെന്റൽ കമ്പനിക്ക് ദശലക്ഷക്കണക്കിനു വരിക്കാരുണ്ടായിരുന്നു. ഈ കമ്പനി അവരുടെ ചെറിയ എതിരാളിയെ വാങ്ങാനുള്ള അവസരം പാസാക്കി. ഫലം? ഇന്ന് നെറ്റ്ഫഌക്‌സിന് 18 കോടിയിലധികം വരിക്കാരുണ്ട്, അതിന്റെ മൂല്യം ഏകദേശം 15 ലക്ഷം കോടി രൂപയാണ്. അവർ വിൽക്കാൻ ആഗ്രഹിച്ച മറ്റൊരു കമ്പനിയാകട്ടെ തകർന്നുപോയി. നമ്മിൽ ആർക്കും ഭാവി പ്രവചിക്കാൻ കഴികയില്ല.

നമ്മുടെ ജീവിതത്തിന്റെ നിയന്ത്രണം നമുക്കാണെന്നും ഭാവിയിലേക്കുള്ളനമ്മുടെ പദ്ധതികൾ വിജയിക്കുമെന്നും വിശ്വസിക്കാൻ നാം പ്രലോഭിപ്പിക്കപ്പെടുന്നു. എന്നാൽ യാക്കോബ് പറയുന്നു, “നിങ്ങളുടെ ജീവൻ എങ്ങനെയുള്ളതു? അല്പനേരത്തേക്കു കാണുന്നതും പിന്നെ മറഞ്ഞുപോകുന്നതുമായ ആവിയല്ലോ’’ (4:14). ജീവിതം നമ്മൾ പലപ്പോഴും മനസ്സിലാക്കുന്നതിനേക്കാൾ ഹ്രസ്വവും വേഗമേറിയതും കൂടുതൽ ദുർബലവുമാണ്. ആസൂത്രണം ആവശ്യമാണ്, എന്നാൽ അനുമാനത്തിന്റെ പാപം നിയന്ത്രണം നമ്മുടെ കൈയിലാണെന്ന അനുമാനത്തിലാണ്. അതുകൊണ്ടാണ് “നിങ്ങളോ വമ്പു പറഞ്ഞു പ്രശംസിക്കുന്നു; ഈവക പ്രശംസ എല്ലാം ദോഷം ആകുന്നു’’ എന്നു യാക്കോബ് മുന്നറിയിപ്പു നൽകുന്നത്, കാരണം “ഈവക പ്രശംസ എല്ലാം ദോഷം ആകുന്നു’’ (വാ. 16).

ഈ പാപകരമായ രീതി ഒഴിവാക്കാനുള്ള മാർഗം ദൈവത്തോടുള്ള നന്ദിപൂർവമായ പങ്കാളിത്തമാണ്. “എല്ലാ നല്ല ദാനവും തികഞ്ഞ വരം ഒക്കെയും’’ ദൈവത്തിങ്കൽനിന്നാണെന്ന് കൃതജ്ഞത നമ്മെ ഓർമ്മിപ്പിക്കുന്നു (1:17). അപ്പോൾ നാം ദൈവത്തിങ്കലേക്കു വരുമ്പോൾ, നമ്മുടെ ഇന്നത്തെയും ഭാവിയിലെയും പദ്ധതികളെ അനുഗ്രഹിക്കണം എന്നു വെറുതെ പറയാതെ, അവിടുന്നു ചെയ്യുന്ന കാര്യങ്ങളിൽ അവിടുത്തോടു ചേർന്നു പ്രവർത്തിക്കുന്നതിനു നമ്മെ സഹായിക്കാൻ നാം അവിടുത്തോട് അപേക്ഷിക്കുന്നു. “കർത്താവിന്നു ഇഷ്ടമുണ്ടെങ്കിൽ’’ (4:15) എന്നു പ്രാർത്ഥിക്കുന്നതിന്റെ അർത്ഥം ഇതാണ്.

ഒരു സിംഫണി പോലെ

 എന്റെ ഭാര്യ കാണാൻ എല്ലായ്‌പ്പോഴും ആഗ്രഹിക്കുന്ന ഒരു സംഗീതജ്ഞന്റെ കച്ചേരിക്കുള്ള ടിക്കറ്റുകൾ നൽകി ഞാൻ അവളെ അത്ഭുതപ്പെടുത്തി. പ്രതിഭാധനനായ ഗായകനോടൊപ്പം ഒരു സിംഫണി ഓർക്കസ്ട്രയും ഉണ്ടായിരുന്നു. സമുദ്രനിരപ്പിൽ നിന്ന് 6,000 അടിയിലധികം ഉയരത്തിൽ, 300 അടി ഉയരമുള്ള രണ്ട് പാറക്കെട്ടുകൾക്കിടയിൽ നിർമ്മിച്ച ഒരു ഓപ്പൺ എയർ ആംഫിതിയേറ്ററിലായിരുന്നു ഈ കച്ചേരി നടന്നത്. നിരവധി പ്രിയപ്പെട്ട ക്ലാസിക്കൽ ഗാനങ്ങളും നാടോടി രാഗങ്ങളും ഓർക്കസ്ട്ര അവതരിപ്പിച്ചു. ''അമേസിംഗ് ഗ്രേസ്'' എന്ന ക്ലാസിക് ഗാനത്തിന്റെ പുതിയ രീതിയിലുള്ള ആവിഷ്‌കാരമായിരുന്നു അവരുടെ അവസാന ഇനം. മനോഹരവും ആകർഷണീയവുമായ അവതരണം ഞങ്ങളെ അമ്പരപ്പിച്ചുകളഞ്ഞു! 

സ്വരച്ചേർച്ചയെ സംബന്ധിച്ച് മനോഹരമായ ഒന്നുണ്ട്—വലിയതും കൂടുതൽ അടുക്കുകൾ ഉള്ളതുമായ സംഗീത പ്രപഞ്ചം സൃഷ്ടിക്കുന്ന രീതിയിൽ ഒറ്റയൊറ്റ സംഗീതോപകരണങ്ങൾ ഒരുമിച്ചു വായിക്കുന്നതാണത്. ''ഏകമനസ്സുള്ളവരാകുവാനും'' ''ഏകസ്‌നേഹം'' ഉള്ളവരാകുവാനും ''ഐകമത്യപ്പെടുവാനും'' ''ഏകഭാവമുള്ളവർ'' ആയിരിക്കാനും ഫിലിപ്പിയരോട് പറഞ്ഞപ്പോൾ സ്വരച്ചേർച്ചയുടെ സൗന്ദര്യത്തെയാണ് അപ്പൊസ്തലനായ പൗലൊസ് ചൂണ്ടിക്കാണിച്ചത് (ഫിലിപ്പിയർ 2:2). ഒരുപോലെയുള്ളവർ ആയിരിക്കാനല്ല അവൻ അവരോടാവശ്യപ്പെട്ടത്, മറിച്ച് യേശുവിന്റെ താഴ്മയുള്ള മനോഭാവവും ത്യാഗപരമായ സ്‌നേഹവും ഉള്ളവർ ആയിരിക്കാനാണ്. പൗലൊസ് നന്നായി അറിയുകയും പഠിപ്പിക്കുകയും ചെയ്ത സുവിശേഷം, നമ്മുടെ വ്യത്യാസങ്ങളെ മായ്ച്ചുകളയുന്നില്ല, പക്ഷേ അതിന് നമ്മുടെ ഭിന്നതകളെ ഇല്ലാതാക്കാൻ കഴിയും.

ഇവിടെ പൗലൊസ് ഉപയോഗിച്ചിരിക്കുന്ന വാക്കുകൾ ഒരു ആദ്യകാല ആരാധനാഗീതത്തിന്റെ ആദ്യവരികളാണെന്ന് പല പണ്ഡിതന്മാരും വിശ്വസിക്കുന്നു (വാ. 6-11). ഇതാണ് ശ്രദ്ധേയമായ കാര്യം: നമ്മുടെ വ്യതിരിക്തമായ ജീവിതങ്ങളിലൂടെയും സന്ദർഭങ്ങളിലൂടെയും പ്രവർത്തിക്കാൻ പരിശുദ്ധാത്മാവിനെ അനുവദിക്കുകയും നമ്മെ യേശുവിനെപ്പോലെയാക്കുകയും ചെയ്യുമ്പോൾ, ഒരുമിച്ച് ഒരു ക്രിസ്തുതുല്യമായ എളിയ സ്‌നേഹത്താൽ പ്രതിധ്വനിക്കുന്ന ഒരു സിംഫണിയായി നാം മാറുന്നു.

ഇരുട്ടിനെ അഭിമുഖീകരിക്കുക

1960-കളുടെ മധ്യത്തില്‍, മനുഷ്യമനസ്സില്‍ ഇരുട്ടിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള ഗവേഷണങ്ങളില്‍ രണ്ടുപേര്‍ പങ്കെടുത്തു. അവര്‍ വെവ്വേറെ ഗുഹകളിലേക്കു പ്രവേശിച്ചു, അതേസമയം ഗവേഷകര്‍ അവരുടെ ഭക്ഷണവും ഉറക്കവും നിരീക്ഷിച്ചുകൊണ്ടിരുന്നു. ഒരാള്‍ 88 ദിവസം പൂര്‍ണ്ണ അന്ധകാരത്തില്‍ തുടര്‍ന്നു, മറ്റെയാള്‍ 126 ദിവസം. തങ്ങള്‍ക്ക് എത്രനാള്‍ ഇരുട്ടില്‍ തുടരാമെന്ന് അവര്‍ ഊഹിക്കുകയും മാസങ്ങളോളം അങ്ങനെ കഴിയുകയും ചെയ്തു. കഴിയുമെന്നും ഓരോരുത്തരും ഊഹിച്ചു. ഒരാള്‍ താന്‍ ഒരു ചെറിയ ഉറക്കം ഉറങ്ങിയെന്നു ചിന്തിച്ചെങ്കിലും അതു 30 മണിക്കൂറുകള്‍ ആയിരുന്നു. ഇരുട്ട് പരിസരബോധം ഇല്ലാതാക്കുന്നു.

ആസന്നമായ പ്രവാസത്തിന്റെ ഇരുട്ടിലായിരുന്നു ദൈവജനം. എന്താണു സംഭവിക്കാന്‍ പോകുന്നതെന്നു നിശ്ചയമില്ലാതെ അവര്‍ കാത്തിരുന്നു. അവരുടെ പരിസരബോധമില്ലായ്മയെ വിവരിക്കാനും ദൈവികന്യായവിധിയെക്കുറിച്ചു പറയുന്നതിനുള്ള മാര്‍ഗ്ഗമായും ഇരുട്ട് എന്ന സാദൃശ്യത്തെ യെശയ്യാവ് ഉപയോഗിച്ചു (യെശയ്യാവ് 8:22). മുമ്പ്, മിസ്രയീമ്യരുടെമേല്‍ ഇരുട്ടിനെ ഒരു ബാധയായി വരുത്തിയിരുന്നു (പുറപ്പാട് 10:21-29). ഇപ്പോള്‍ യിസ്രായേല്‍ ഇരുട്ടില്‍ അകപ്പെട്ടു.

എന്നാല്‍ ഒരു വെളിച്ചം വരും. ''ഇരുട്ടില്‍ നടന്ന ജനം വലിയൊരു വെളിച്ചം കണ്ടു; അന്ധതമസ്സുള്ള ദേശത്തു പാര്‍ത്തവരുടെമേല്‍ പ്രകാശം ശോഭിച്ചു'' (യെശയ്യാവ് 9:2). അടിച്ചമര്‍ത്തലിനെ തകര്‍ക്കും, പരിസരബോധമില്ലായ്മ അവസാനിക്കും. സകലത്തിനും മാറ്റം വരുത്താനും ഒരു പുതിയ ദിവസം വരുത്താനും - പാപക്ഷമയും സ്വാതന്ത്ര്യവും ഉള്ള ദിവസം - ഒരു ശിശു വരും  (വാ. 6).

യേശു വന്നു! ലോകത്തിന്റെ ഇരുട്ടു വഴിതെറ്റിച്ചേക്കാമെങ്കിലും, ക്രിസ്തുവില്‍ കാണുന്ന പാപമോചനത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും വെളിച്ചത്തിന്റെയും ആശ്വാസം നമുക്ക് അനുഭവിക്കാം.

പ്രഭാതമാണ് എന്ന നിലയില്‍ ജീവിക്കുക

സമയമേഖലയ്ക്കപ്പുറത്തേക്ക് എനിക്കു വിമാനമാര്‍ഗ്ഗം സഞ്ചരിക്കേണ്ടിവരുമ്പോള്‍, ജെറ്റ് ലാഗ് (ഒന്നിലധികം ടൈം സോണുകളിലൂടെ അതിവേഗം സഞ്ചരിക്കുമ്പോള്‍ ഉറക്കത്തിനു നേരിടുന്ന തടസ്സവും തന്മൂലമുണ്ടാകുന്ന ശാരീരികാസ്വസ്ഥതകളുമാണു ജെറ്റ് ലാഗ്) ഒഴിവാക്കാന്‍ ഞാന്‍ വിവിധ പരിഹാരങ്ങള്‍ പരീക്ഷിക്കുന്നു. ഞാന്‍ അവയെല്ലാം ഇതിനകം പരീക്ഷിച്ചു കഴിഞ്ഞു! ഒരവസരത്തില്‍, വിമാനത്തിനുള്ളില്‍വെച്ചു കഴിക്കേണ്ടുന്ന ഭക്ഷണം, ഞാന്‍ പോകുന്ന സമയ മേഖലയിലേക്കു നീട്ടിവയ്്ക്കാന്‍ ഞാന്‍ തീരുമാനിച്ചു. മറ്റു യാത്രക്കാരോടൊപ്പം അത്താഴം കഴിക്കുന്നതിനുപകരം, ഞാന്‍ ഒരു സിനിമ കാണുകയും ഉറങ്ങാന്‍ ശ്രമിക്കുകയും ചെയ്തു. മണിക്കൂറുകള്‍ നീണ്ട ഉപവാസം ബുദ്ധിമുട്ടായിരുന്നു, ഞങ്ങള്‍ ഇറങ്ങുന്നതിനു തൊട്ടുമുമ്പു വന്ന പ്രഭാതഭക്ഷണം അത്യധികം കൊതിപ്പിക്കുന്നതായിരുന്നു. എന്നാല്‍ എനിക്ക് ചുറ്റുമുള്ളവരില്‍നിന്നു വ്യത്യസ്തമായി ജീവിക്കുന്നത് ഫലം കണ്ടു. അതെന്റെ ശരീരഘടികാരത്തെ ഒരു പുതിയ സമയ മേഖലയിലേക്ക് അനായാസം മാറ്റി.

യേശുവിലുള്ള വിശ്വാസികള്‍ തങ്ങളുടെ ജീവിതത്തില്‍ യേശുവിനെ യഥാര്‍ത്ഥമായി പ്രതിഫലിപ്പിക്കണമെങ്കില്‍, അവര്‍ ചുറ്റുമുള്ള ലോകത്തില്‍നിന്നു വ്യത്യസ്തമായി ജീവിക്കേണ്ടതുണ്ടെന്നു പൗലൊസിന് അറിയാമായിരുന്നു. അവര്‍ ഒരുകാലത്ത് അവര്‍ ഇരുളായിരുന്നു, എന്നാല്‍ ഇപ്പോള്‍ അവര്‍ 'വെളിച്ചത്തിന്റെ മക്കളായി' ജീവിക്കണം (എഫെസ്യര്‍ 5:8). അത് എങ്ങനെയിരിക്കും? പൗലൊസ് ആ ചിത്രം ഇപ്രകാരം പൂരിപ്പിക്കുന്നു: 'സകല സത്ഗുണവും നീതിയും സത്യവുമല്ലോ വെളിച്ചത്തിന്റെ ഫലം' (വാ. 10).

അത്താഴസമയത്തു ഞാന്‍ ഉറങ്ങിയത് എന്റെ സഹയാത്രികരെ സംബന്ധിച്ചു ഭോഷത്തമായി തോന്നിയേക്കാം, എന്നു മാത്രമല്ല, ലോകത്തില്‍ അത് അര്‍ദ്ധരാത്രി ആയിരിക്കുമെങ്കിലും, വിശ്വാസികള്‍ എന്ന നിലയില്‍ അതു പ്രഭാതമാണ് എന്നതുപോലെ ജീവിക്കാന്‍ ദൈവം നമ്മെ വിളിക്കുന്നു. ഇതു പരിഹാസവും എതിര്‍പ്പും ഉളവാക്കിയേക്കാം, എന്നാല്‍ 'ക്രിസ്തുവും നിങ്ങളെ സ്‌നേഹിച്ചു നമുക്കു വേണ്ടി തന്നെത്താന്‍ ദൈവത്തിനു സൗരഭ്യവാസനയായ വഴിപാടും യാഗവുമായി അര്‍പ്പിച്ചതുപോലെ,' യേശുവില്‍ നമുക്ക് 'സ്‌നേഹത്തില്‍ നടക്കുവാന്‍' കഴിയും (വാ. 2).

ക്രിസ്തുവിലുള്ള കൂട്ടാളികള്‍

ഒരു ദശാബ്ദക്കാലം നീണ്ടുനിന്ന, ഹാവാഡ് സ്റ്റഡി ഓഫ് അഡള്‍ട്ട് ഡവലപ്‌മെന്റ് എന്ന പ്രോജക്ട്, ആരോഗ്യകരമായ ബന്ധങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കാന്‍ സഹായകമായി. 1930-കളില്‍ ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികളുടെ 268 പേരടങ്ങുന്ന ഒരു സംഘത്തിലാണു ഗവേഷണം ആരംഭിച്ചത്, പിന്നീടതു 456 പേരിലേക്കു വ്യാപിപ്പിച്ചു. ഗവേഷകര്‍, പങ്കെടുക്കുന്നവരുമായി അഭിമുഖങ്ങള്‍ നടത്തുകയും, ഏതാനും വര്‍ഷങ്ങള്‍ കൂടുമ്പോള്‍, അവരുടെ മെഡിക്കല്‍ രേഖകള്‍ പരിശോധിക്കുകയും ചെയ്യുന്നു. സന്തോഷവും ആരോഗ്യവും പ്രവചിക്കാനുള്ള ഏറ്റവും വലിയ ഘടകം, അടുത്ത ബന്ധങ്ങളാണെന്ന് അവര്‍ കണ്ടെത്തി. ശരിയായ ആളുകള്‍ നമുക്കു ചുറ്റുമുണ്ടെങ്കില്‍, ആഴത്തിലുള്ള സന്തോഷം നാം അനുഭവിക്കും.

ഫിലിപ്പിയര്‍ 1 ല്‍ അപ്പൊസ്തലനായ പൗലൊസ് വിവരിക്കുന്ന കാര്യത്തെ ഇതു പ്രതിഫലിപ്പിക്കുന്നതായി തോന്നുന്നു. ജയിലില്‍നിന്നു പൗലൊസ് അവര്‍ക്ക് എഴുതുമ്പോള്‍, അവരെ ഓര്‍ക്കുമ്പോഴെല്ലാം അവരെ ഓര്‍ത്തു ദൈവത്തിനു താന്‍ നന്ദി പറയുന്നുവെന്നും 'സന്തോഷത്തോടെ' പ്രാര്‍ത്ഥിക്കുന്നുവെന്നും പറയുന്നു (വാ. 6). എന്നാല്‍ ഇവര്‍ ഏതെങ്കിലും സുഹൃത്തുക്കള്‍ അല്ല; മറിച്ചു പൗലൊസിനോടൊപ്പം 'കൃപയില്‍ കൂട്ടാളികളും,' 'സുവിശേഷഘോഷണത്തില്‍ പങ്കാളികളും' ആയ യേശുവിലുള്ള സഹോദരീസഹോദരന്മാരാണ് (വാ. 6-7). അവരുടെ ബന്ധം, പങ്കിടലിന്റെയും പരസ്പരസഹവര്‍ത്തിത്വത്തിന്റേതുമാണ് - ദൈവസ്‌നേഹവും സുവിശേഷവും രൂപപ്പെടുത്തിയ ഒരു യഥാര്‍ത്ഥ കൂട്ടായ്മ ആയിരുന്നു അത്.

അതേ, സുഹൃത്തുക്കള്‍ പ്രധാനമാണ്, എന്നാല്‍ ക്രിസ്തുവിലുള്ള സഹകൂട്ടാളികള്‍ യഥാര്‍ത്ഥവും അഗാധവുമായ സന്തോഷത്തിന്റെ ഉത്തേജകങ്ങളാണ്. ദൈവകൃപയ്ക്ക്, മറ്റൊന്നിനും കഴിയാത്ത രീതിയില്‍ നമ്മെ തമ്മില്‍ ബന്ധിപ്പിക്കാന്‍ കഴിയും. ജീവിതത്തിലെ ഇരുണ്ട ഋതുക്കളില്‍പ്പോലും ആ ബന്ധത്തില്‍നിന്നു ലഭിക്കുന്ന സന്തോഷം നിലനില്‍ക്കും.