1960-കളുടെ മധ്യത്തില്‍, മനുഷ്യമനസ്സില്‍ ഇരുട്ടിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള ഗവേഷണങ്ങളില്‍ രണ്ടുപേര്‍ പങ്കെടുത്തു. അവര്‍ വെവ്വേറെ ഗുഹകളിലേക്കു പ്രവേശിച്ചു, അതേസമയം ഗവേഷകര്‍ അവരുടെ ഭക്ഷണവും ഉറക്കവും നിരീക്ഷിച്ചുകൊണ്ടിരുന്നു. ഒരാള്‍ 88 ദിവസം പൂര്‍ണ്ണ അന്ധകാരത്തില്‍ തുടര്‍ന്നു, മറ്റെയാള്‍ 126 ദിവസം. തങ്ങള്‍ക്ക് എത്രനാള്‍ ഇരുട്ടില്‍ തുടരാമെന്ന് അവര്‍ ഊഹിക്കുകയും മാസങ്ങളോളം അങ്ങനെ കഴിയുകയും ചെയ്തു. കഴിയുമെന്നും ഓരോരുത്തരും ഊഹിച്ചു. ഒരാള്‍ താന്‍ ഒരു ചെറിയ ഉറക്കം ഉറങ്ങിയെന്നു ചിന്തിച്ചെങ്കിലും അതു 30 മണിക്കൂറുകള്‍ ആയിരുന്നു. ഇരുട്ട് പരിസരബോധം ഇല്ലാതാക്കുന്നു.

ആസന്നമായ പ്രവാസത്തിന്റെ ഇരുട്ടിലായിരുന്നു ദൈവജനം. എന്താണു സംഭവിക്കാന്‍ പോകുന്നതെന്നു നിശ്ചയമില്ലാതെ അവര്‍ കാത്തിരുന്നു. അവരുടെ പരിസരബോധമില്ലായ്മയെ വിവരിക്കാനും ദൈവികന്യായവിധിയെക്കുറിച്ചു പറയുന്നതിനുള്ള മാര്‍ഗ്ഗമായും ഇരുട്ട് എന്ന സാദൃശ്യത്തെ യെശയ്യാവ് ഉപയോഗിച്ചു (യെശയ്യാവ് 8:22). മുമ്പ്, മിസ്രയീമ്യരുടെമേല്‍ ഇരുട്ടിനെ ഒരു ബാധയായി വരുത്തിയിരുന്നു (പുറപ്പാട് 10:21-29). ഇപ്പോള്‍ യിസ്രായേല്‍ ഇരുട്ടില്‍ അകപ്പെട്ടു.

എന്നാല്‍ ഒരു വെളിച്ചം വരും. ”ഇരുട്ടില്‍ നടന്ന ജനം വലിയൊരു വെളിച്ചം കണ്ടു; അന്ധതമസ്സുള്ള ദേശത്തു പാര്‍ത്തവരുടെമേല്‍ പ്രകാശം ശോഭിച്ചു” (യെശയ്യാവ് 9:2). അടിച്ചമര്‍ത്തലിനെ തകര്‍ക്കും, പരിസരബോധമില്ലായ്മ അവസാനിക്കും. സകലത്തിനും മാറ്റം വരുത്താനും ഒരു പുതിയ ദിവസം വരുത്താനും – പാപക്ഷമയും സ്വാതന്ത്ര്യവും ഉള്ള ദിവസം – ഒരു ശിശു വരും  (വാ. 6).

യേശു വന്നു! ലോകത്തിന്റെ ഇരുട്ടു വഴിതെറ്റിച്ചേക്കാമെങ്കിലും, ക്രിസ്തുവില്‍ കാണുന്ന പാപമോചനത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും വെളിച്ചത്തിന്റെയും ആശ്വാസം നമുക്ക് അനുഭവിക്കാം.