നമ്മുടെ എഴുത്തുകാർ

എല്ലാം കാണുക

ലേഖനങ്ങൾ എഴുതിയത് ജെയിംസ് ബാങ്ക്സ്

പ്രത്യാശയുടെ ഉറപ്പുള്ള അടിസ്ഥാനം

പ്രതീക്ഷിക്കാത്ത സ്ഥലങ്ങളിൽനിന്നുമാണ് വിശ്വാസത്തിന്റെ പാഠങ്ങൾ വരുന്നത് —എന്റെ 110-റാത്തലുള്ള കറുത്ത ലാബ്രഡോർ, “കരടിയിൽ നിന്ന് പഠിച്ചതുപോലെ, കരടിയുടെ വലിയ ലോഹ വെള്ളപ്പാത്രം അടുക്കളയുടെ ഒരു മൂലയിൽ കിടന്നിരുന്നു. എപ്പോഴെല്ലാം അത് ശൂന്യമായിരിയ്ക്കുന്നവോ, അത് കുരയ്ക്കുകയോ, മാന്തുകയോ ചെയ്യുമായിരുന്നില്ല. പകരം, അത്, അതിന് സമീപം ശാന്തമായി കിടന്നുകൊണ്ട് കാത്തിരിയ്ക്കും. ചിലപ്പോൾ അത് പല നിമിഷങ്ങൾ കാത്തിരിയ്ക്കും, എന്നാൽ ഞാൻ ക്രമേണ മുറിയിലേയക്ക് നടന്നുപോകുകയും, കരടിയെ അവിടെ കാണുകയും, അതിന് ആവശ്യമുള്ളതു കൊടുക്കുമെന്നുള്ളതിനെ ആശ്രയിപ്പാൻ അതു പഠിച്ചു. അതിന് എന്നിലുള്ള ലഘുവായ വിശ്വാസം ഞാൻ ദൈവത്തിൽ കൂടുതലായി ആശ്രയിപ്പാനുള്ള എന്റെ ആവശ്യകതയെ ഓർമ്മിപ്പിച്ചു.

 ബൈബിൾ നമ്മോട്‍ പറയുന്നു, “വിശ്വാസം എന്നതോ, ആശിക്കുന്നതിന്റെ ഉറപ്പും കാണാത്ത കാര്യങ്ങളുടെ നിശ്ചയവും ആകുന്നു” (എബ്രായർ 11:1). ഈ വിശ്വാസത്തിന്റെയും നിശ്ചയത്തിന്റെയും അടിസ്ഥാനം ദൈവം തന്നെയാണ്, താൻ “തന്നെ ആത്മാർത്ഥതയോടെ അന്വേഷിക്കുന്നവർക്ക് പ്രതിഫലം കൊടുക്കുന്നു” (വാക്യം 6). യേശുവിലൂടെ ദൈവത്തിങ്കലേയ്ക്ക് വരികയും തന്നിൽ വിശ്വസിയ്ക്കുകയും ചെയ്യുന്നവർക്ക് ദൈവം താൻ വാഗ്ദത്തം ചെയ്തിരിയ്ക്കുന്നത് നിവർത്തിപ്പാൻ വിശ്വസ്തനാകുന്നു.

 ചിലപ്പോൾ “നാം കാണാത്തതിൽ വിശ്വസിയ്ക്കുക” എന്നത് എളുപ്പമല്ല. എന്നാൽ നമുക്ക് ദൈവത്തിന്റെ നന്മയിലും തന്റെ ആർദ്രതയുള്ള സ്വഭാവഗുണത്തിലും ആശ്രയിക്കാം, നാം കാത്തിരിയ്ക്കേണ്ടി വന്നാലും –തന്റെ ജ്ഞാനം എല്ലാറ്റിലും സമ്പൂർണമാണ് എന്നതിൽ ആശ്രയിക്കാം.

ഇപ്പോഴും എന്നേയ്ക്കുമായി നമ്മുടെ ആത്മാവിനെ നിത്യമായി രക്ഷിക്കുവാനും നമ്മുടെ വളരെ വേണ്ടപ്പെട്ട ആവശ്യങ്ങളെ നിവൃത്തിപ്പാനുമായി താൻ പറയുന്നത് ചെയ്യുവാൻ എപ്പോഴും വിശ്വസ്ഥനാകുന്നു.

സകലവും പുതിയത്

പഴയ കാറുകള്‍ കൂട്ടിയിട്ടിരിക്കുന്ന സ്ഥലം എന്നെ ഗൂഢമായി ആകര്‍ഷിക്കാറുണ്ട്. കാറുകള്‍ നന്നാക്കുന്നത് എനിക്കിഷ്ടമായതിനാല്‍ ഞങ്ങളുടെ വീടിനടുത്തുള്ള ഈ സ്ഥലം ഞാന്‍ കൂടെക്കൂടെ സന്ദര്‍ശിക്കാറുണ്ട്. അതൊരു ഏകാന്ത സ്ഥലമാണ്. ഒരു സമയത്ത് ഒരുവന്‍റെ വിലപ്പെട്ട സമ്പാദ്യമായിരുന്നതും ഇപ്പോള്‍ ഉപേക്ഷിക്കപ്പെട്ടതുമായ വസ്തുക്കള്‍ക്കിടയിലൂടെ കാറ്റ് മന്ത്രിച്ചുകൊണ്ടു കടന്നുപോകുന്നു. ചിലത് തകര്‍ന്നതും ചിലത് പഴകിത്തേഞ്ഞതും ചിലത് ഉപയോഗിച്ച് കാലപ്പഴക്കം ചെന്നതും. ആ നിരകള്‍ക്കിടയിലൂടെ നടക്കുമ്പോള്‍ ഒരു കാറ് എന്നെ ആകര്‍ഷിക്കും, അതിന്‍റെ "ജീവിത കാലത്ത്" അത് ആസ്വദിച്ച സാഹസികതയെക്കുറിച്ച് ഞാന്‍ അത്ഭുതപ്പെടും. ഭൂതകാലത്തിലേക്കുള്ള ഒരു പാതപോലെ, ഓരോന്നിനും ഒരു കഥ പറയാന്‍ ഉണ്ടായിരിക്കും-മനുഷ്യന്‍ ഏറ്റവും പുതിയ മോഡലിനുവേണ്ടി പരക്കം പായുന്നതിനെക്കുറിച്ചും രക്ഷപെടാനാവാത്ത സമയത്തിന്‍റെ വഴിത്താരയെക്കുറിച്ചും.

എന്നാല്‍ ഒരു പഴയ ഭാഗത്തിന് പുതിയ ജീവന്‍ നല്‍കുന്നതിലാണ് ഞാന്‍ പ്രത്യേക താല്പര്യമെടുക്കുന്നത്. ഉപേക്ഷിച്ചുകളഞ്ഞ ഒരു ഭാഗം എടുത്ത് നന്നാക്കുന്ന ഒരു വാഹനത്തിലൂടെ അതിനു പുതുജീവന്‍ കൊടുക്കുമ്പോള്‍, സമയത്തിനും നാശത്തിനും എതിരായ ഒരു ചെറിയ വിജയം പോലെ അതു തോന്നാറുണ്ട്.

ബൈബിളിന്‍റെ അവസാനത്തില്‍ യേശു പറഞ്ഞ വാക്കുകളെക്കുറിച്ചു ചിന്തിക്കാന്‍ അതെന്നെ പ്രേരിപ്പിക്കാറുണ്ട്: "ഇതാ, ഞാന്‍ സകലവും പുതുതാക്കുന്നു!" (വെളിപ്പാട് 21:5). ഈ വാക്കുകള്‍ ദൈവം സൃഷ്ടിയെ പുതുക്കുന്നതിനെക്കുറിച്ചുള്ളതാണ്, അതില്‍ വിശ്വാസികളും ഉള്‍പ്പെടുന്നു. യേശുവിനെ സ്വീകരിച്ച എല്ലാവരും ഇപ്പോള്‍ തന്നെ അവനില്‍ "പുതിയ സൃഷ്ടി" ആണ് (2 കൊരിന്ത്യര്‍ 5:17).

ഒരു ദിവസം നാം അവനോടൊന്നിച്ചുള്ള അവസാനിക്കാത്ത ദിനങ്ങളുടെ വാഗ്ദത്തത്തിലേക്കു പ്രവേശിക്കും (യോഹന്നാന്‍ 14:3). വാര്‍ദ്ധക്യവും രോഗവും നമ്മെ അലട്ടുകയില്ല, നാം നിത്യമായ ജീവകാലത്തിന്‍റെ സാഹസികത ആസ്വദിക്കും. എന്തു കഥയായിരിക്കും നമുക്കോരോരുത്തര്‍ക്കും പറയുവാനുണ്ടാകുക-നമ്മുടെ രക്ഷകന്‍റെ വീണ്ടെടുപ്പിന്‍ സ്നേഹത്തിന്‍റെയും അവസാനിക്കാത്ത വിശ്വസ്തതയുടെയും കഥകള്‍ ആയിരിക്കും അവ.

നിമിഷത്തിന്റെ കർത്താവ്

അടുത്തയിടെ, മൂന്നു മണിക്കൂര് അകലെ താമസിക്കുന്ന എന്റെ മകന്റെ വീടിന്റെ നിര്മ്മാണ പ്രോജക്ടില് ഞാന്  പ്രവര്ത്തിക്കുകയായിരുന്നു. പ്രതീക്ഷിച്ചതിനെക്കാള് കൂടുതല് ദിവസങ്ങള് അതിനെടുത്തു. ഓരോ ദിവസവും സന്ധ്യയ്ക്കു മുമ്പ് പണി തീരണമെന്നു ഞാന് പ്രാര്ത്ഥിച്ചു. എന്നാല് ഓരോ സന്ധ്യയിലും പിന്നെയും ജോലി ശേഷിച്ചു.

എന്തുകൊണ്ടാണെന്നു ഞാന് അത്ഭുതപ്പെട്ടു. താമസിക്കുന്നതിന് എന്തെങ്കിലും കാരണമുണ്ടോ? മറുപടി അടുത്ത പ്രഭാതത്തില് ലഭിച്ചു. ഒരു പണിയായുധം ഞാന് എടുത്തപ്പോള് ഒരു ഫോണ് വരികയും ഒരു അപരിചിതന്റെ ശബ്ദം മുഴങ്ങുകയും ചെയ്തു: "താങ്കളുടെ മകള്ക്ക് ഒരു അപകടത്തില് പരിക്കേറ്റു. താങ്കള് ഉടനെത്തണം."

എന്റെ മകന്റെ വീടിനടുത്തായിരുന്നു അവള് താമസിച്ചിരുന്നത്, അതിനാല് പതിനാലു മിനിറ്റുകൊണ്ട് ഞാന് അവിടെയെത്തി. ഞാന് വീട്ടിലായിരുന്നുവെങ്കില് അവിടെയെത്താന് മൂന്നു മണിക്കൂര് എടുക്കുമായിരുന്നു. ഞാന് ആംബുലന്സില് അവളെ പിന്തുടരുകയും സര്ജറിക്കു മുമ്പേ അവളെ ആശ്വസിപ്പിക്കുകയും ചെയ്തു. അവളുടെ കൈ പിടിച്ച് ഞാന് ഇരുന്നപ്പോള്, പ്രോജക്ട് താമസിച്ചിരുന്നില്ലെങ്കില് ഞാന് അവിടെ കാണുമായിരുന്നില്ല എന്നു ഞാന് മനസ്സിലാക്കി.

നമ്മുടെ നിമിഷങ്ങള് ദൈവത്തിന്റെ വകയാണ്. എലീശാ പ്രവാചകനിലൂടെ ദൈവം ഉയിര്പ്പിച്ച ബാലന്റെ മാതാവിന്റെ അനുഭവം ഇതായിരുന്നു (2 രാജാക്കന്മാര് 4:18-37). അവള് ക്ഷാമം നിമിത്തം രാജ്യം വിട്ടുപോകുകയും വര്ഷങ്ങള്ക്കുശേഷം മടങ്ങിവന്ന് തന്റെ ഭൂമി മടക്കിക്കിട്ടാന് രാജാവിന്റെ സഹായം തേടുകയും ചെയ്തു. ആ നിമിഷത്തില് രാജാവ് പ്രവാചകന്റെ ദാസനായ ഗേഹസിയുമായി സംസാരിക്കുകയായിരുന്നു:  "മരിച്ചുപോയവനെ ജീവിപ്പിച്ച വിവരം അവന് രാജാവിനെ കേള്പ്പിക്കുമ്പോള് തന്നേ അവന് മകനെ ജീവിപ്പിച്ചുകൊടുത്തിരുന്ന സ്ത്രീ വന്നു തന്റെ വീടും നിലവും സംബന്ധിച്ച് രാജാവിനോട് സങ്കടം ബോധിപ്പിച്ചു" (8:5). അവളുടെ അപേക്ഷ അനുവദിക്കപ്പെട്ടു.

അടുത്ത നിമിഷം എന്തു സംഭവിക്കുമെന്നു നമുക്കറിഞ്ഞുകൂടാ. എങ്കിലും ഏതു നിമിഷത്തെയും കൃപാപൂര്വ്വം നന്മയാക്കി മാറ്റുവാന് ദൈവത്തിനു കഴിയും. നമുക്കുവേണ്ടി ഇന്നത്തേക്കുള്ള അവന്റെ പദ്ധതി നടപ്പാകുന്നതിനായി അവനോടു ചേര്ന്ന് നടക്കുന്നതിനുള്ള കൃപ ദൈവം നമുക്കു നല്കട്ടെ.

ആരാണ് വാഹനമോടിക്കുന്നത്?

1940 കളിൽ ജപ്പാൻ ചൈനയെ ആക്രമിക്കുമ്പോള്ൾ ചൈനയിലെ വുഷൂവിൽ ഒരു മിഷനറി സര്ജനായി സേവനമനുഷ്ഠിക്കുകയായിരുന്നു ഡോ. വില്യം വാലസ്. ആ സമയത്ത് സ്റ്റൗട്ട് മെമ്മോറിയൽ ആശുപത്രിയുടെ ചുമതല ഏറ്റിരുന്ന വാലസ് തന്റെ ഉപകരണങ്ങൾ വള്ളത്തിൽ കയറ്റാൻ ശുപത്രിയോട് നിര്ദ്ദേശിച്ചു. തുടർന്ന് സൈന്യത്തിന്റെ ആക്രമണം ഒഴിവാക്കാൻ നദിയിൽ അങ്ങോട്ടുമിങ്ങോട്ടും സഞ്ചരിച്ചുകൊണ്ട് അവർ ആശുപത്രി സേവനം തുടർന്നു.

ആപൽഘടങ്ങളിൽ, താൻ ജീവിച്ചിരുന്നാൽ, രക്ഷകനുവേണ്ടി ചെയ്യാൻ തനിക്ക് ജോലിയുണ്ട് എന്ന് ഫിലിപ്പിയർ 1:21 – വാലസിന്റെ പ്രിയപ്പെട്ട വാക്യങ്ങളിൽ ഒന്ന്– അദ്ദേഹത്തെ ഓര്മ്മിപ്പിച്ചു. മറിച്ച് മരിച്ചാൽ, തനിക്ക് ക്രിസ്തുവുമായുള്ള നിത്യതയുടെ വാഗ്ദത്തം ഉണ്ട്. 1951-ൽ തെറ്റായ വിവരത്തിന്റെ അടിസ്ഥാനത്തിൽ തടവിലാക്കപ്പെട്ടപ്പോൾ അദ്ദേഹം മരണമടഞ്ഞതിലൂടെ ഈ വാക്യം പ്രത്യേക അർത്ഥതലങ്ങൾ കൈവരിച്ചു.
യേശുവിന്റെ അനുഗാമികളായ നമുക്ക് കാംക്ഷിക്കാവുന്ന ഒരു അഗാധമായ ഭക്തി പൗലൊസിന്റെ എഴുത്ത് പ്രതിഫലിപ്പിക്കുന്നു; അവനെ പ്രതി പരീക്ഷകളോ ആപത്തോ നേരിട്ടാൽ പോലും അത് നമ്മെ ശക്തീകരിക്കുന്നു. പരിശുദ്ധാത്മാവിനാലും നമ്മുടെ പ്രിയപ്പെട്ടവരുടെ പ്രാർത്ഥനയാലും ഉളവാകുന്ന ഭക്തിയാണത്. അത് ഒരു വാഗ്ദത്തം കൂടിയാണ്. കഠിന സാഹചര്യങ്ങളിൽ അവിരാമമില്ലാത്ത സേവനങ്ങൾക്കായി നാം സ്വയം സമര്പ്പിക്കുന്നതു പോലും ഈ ഓർമ്മപ്പെടുത്തൽ ഉള്ളതുകൊണ്ടാണ്: നമ്മുടെ ജീവിതവും അദ്ധ്വാനവും ഇവിടെ അവസാനിക്കുമ്പോൾ അതിനുമപ്പുറം ക്രിസ്തുവുമായുള്ള നിത്യതയുടെ സന്തോഷം നമുക്കുണ്ട്.

നമ്മുടെ കഠിന വേളകളിൽ ഇപ്പോൾ ക്രിസ്തുവുമായി നടക്കാൻ സമർപ്പിക്കപ്പെട്ട ഹൃദയത്തോടും അവനുമായുള്ള നിത്യതയുടെ വാഗ്ദത്തത്തിൽ ദൃഷ്ടി പതിപ്പിച്ചും നമ്മുടെ ദിനങ്ങളും പ്രവൃത്തികളും ദൈവസ്നേഹത്താൽ മറ്റുള്ളവർക്ക് അനുഗ്രഹമാകട്ടെ.