എന്റെ അയൽക്കാരൻ ടിമ്മിന്റെ വണ്ടിയുടെ ഡാഷ്ബോർഡിൽ, മൗറീസ് സെന്ഡാക്കിന്റെ കുട്ടികൾക്ക് പ്രിയങ്കരമായ പുസ്തകം “വേർ ദി വൈൽഡ് തിങ്ങ്സ് ആർ” നെ അടിസ്ഥാനപ്പെട്ടുള്ള “വൈൽഡ് തിങ്ങ്സിന്റെ” ഒരു ചെറു പ്രതിമയുണ്ട്.

അടുത്ത കാലത്ത് ടിം എന്നെ ട്രാഫിക്കിലൂടെ പിന്തുടരുകയും ഒപ്പമെത്താൻ ചില അപ്രതീക്ഷിത നീക്കങ്ങൾ നടത്തുകയും ചെയ്തു. ഞങ്ങൾ സ്ഥലമെത്തിയപ്പോൾ ഞാൻ ചോദിച്ചു “ആ വൈൽഡ് തിങ് ആണോ വണ്ടി ഓടിച്ചത്?”

അടുത്ത ഞായറാഴ്ച ഞാൻ എന്റെ പ്രസംഗക്കുറിപ്പ് വീട്ടിൽ വച്ച് മറന്നു. അത് എടുക്കാന് ഞാൻ ചുരച്ചിൽ നിന്നും പാഞ്ഞു, വഴിയിൽ വച്ചു ടിമ്മിനെ കടന്നുപോയി. പിന്നീട് ഞങ്ങൾ കണ്ടുമുട്ടിയപ്പോൾ ടിം തമാശ പറഞ്ഞു, “ആ വൈൽഡ് തിങ് ആണോ വണ്ടി ഓടിച്ചിരുന്നത്?” ഞങ്ങൾ ചിരിച്ചു, പക്ഷേ അത് എന്നോട് ഇടടെട്ടു – ഞാൻ വേഗപരിധി ശ്രദ്ധിക്കേണ്ടിയിരുന്നു.

ദൈവവുമായുള്ള ബന്ധത്തിൽ ജീവിക്കുന്നത് എന്താണ് എന്ന് ബൈബിൾ വിശദീകരിക്കുന്ന കൂട്ടത്തിൽ, “നിങ്ങളെത്തന്നെ… ദൈവത്തിനു സമര്പ്പിച്ചു കൊള്വിന്” എന്ന് നമ്മെ പ്രബോധിപ്പിക്കുന്നു (റോമര് 6:13). എന്റെ ആദ്യചുവടു സമർപ്പിക്കാനുള്ള ദൈവത്തിന്റെ ഓര്മ്മപ്പെടുത്തലായി ഞാൻ ടിമ്മിന്റെ പ്രതികരണം ഏറ്റെടുത്തു. എന്തെന്നാൽ സ്നേഹത്താൽ എന്റെ സകലവും അവന് സമര്പ്പിക്കേണ്ടണ്ടതാണല്ലോ.

“ആരാണ് ഓടിക്കുന്നത്?” എന്നു ചോദ്യം ജീവിതത്തിനു മുഴുവൻ ബാധകമാണ്. നമ്മുടെ പഴയ പാപ സ്വഭാവത്തിന്റെ “വന്യത” നമ്മെ നിയന്ത്രിക്കാൻ നാം അനുവദിക്കുമോ? ഉത്ക്കണ്ഠ, ഭയം, തന്നിഷ്ടം പോലെയുള്ളവ – അതോ ദൈവത്തിന്റെ സ്നേഹമുള്ള ആത്മാവിനോടും നമ്മെ വളരാൻ സഹായിക്കുന്ന കൃപയോടും നാം സ്വയം സമര്പ്പിക്കുമോ?

ദൈവത്തിന് വിട്ടു കൊടുക്കുന്നത് നമുക്ക് നല്ലതാണ്. “ദൈവജ്ഞാനം നമ്മെ നയിക്കുന്ന വഴികൾ ഇമ്പമുള്ള വഴികളും അതിന്റെ പാതകളെല്ലാം സമാധാനവും ആകുന്നു” എന്ന് തിരുവചനം പറയുന്നു (സദൃശവാക്യങ്ങൾ 3:17). അവൻ നയിക്കുന്നിടത്തേക്ക് പോകുന്നതാണ് ഉത്തമം.