എന്റെ സുഹൃത്ത് ചാഡ് വ്യോമിങിൽ ഒരു വര്ഷം ഒരു ആട്ടിടയനായി ചെലവഴിച്ചു. “ആട് തീരെ വിവരം കേട്ടതാണ്. കണ്മുന്നിൽ എന്ത് കണ്ടാലും അവറ്റകൾ തിന്നും”, അവൻ പറഞ്ഞു. “തൊട്ടുമുമ്പിലെ പുല്ല് മുഴുവൻ തിന്നു കഴിഞ്ഞാലും പുല്ലുള്ള വേറെ ഭാഗം ഉണ്ടോ എന്ന് അവൻ തിരിഞ്ഞു നോക്കില്ല. മണ്ണുകൂടി അവറ്റകൾ തിന്നാൻ തുടങ്ങും!” 

ഞങ്ങൾ ചിരിച്ചു, എത്രയോ തവണ ബൈബിൾ മനുഷ്യനെ ആടിനോട് താരതമ്യം ചെയ്യുന്നു എന്ന്  ചിന്തിക്കാതിരിക്കാൻ എനിക്ക് കഴിഞ്ഞില്ല. നമുക്ക് ഒരു ആട്ടിടയനെ ആവശ്യം ആണ് എന്നതിൽ ആശ്ചര്യമില്ല! പക്ഷേ ആടുകൾ അത്രയ്ക്ക് വിഡ്ഢികളായതുകൊണ്ട് കേവലം ഏത് ഒരു ആട്ടിടയനും ശരിയാവില്ല. ആടുകൾക്ക് വേണ്ടത് അവയെ കരുതുന്ന ഒരു ഇടയനെയാണ്. ബാബിലോണിൽ അടിമകളായിരുന്ന, പ്രവാസത്തിലായിരുന്ന ദൈവജനത്തിന് യെഹെസ്കേൽ എഴുതുമ്പോൾ അവൻ അവരെ മോശം ഇടയന്മാരാൽ നയിക്കപ്പെട്ട ആളുകളോട് ഉപമിച്ചു. ആട്ടിൻ കൂട്ടത്തെ പരിപാലിക്കുന്നതിന് പകരം യിസ്രായേലിലെ നായകന്മാർ അവരെ ചൂഷണം ചെയ്തു, അവരിൽ നിന്ന് ലാഭം ഉണ്ടാക്കി (വാ. 3). തുടര്ന്ന് വന്യമൃഗങ്ങള്ക്ക് ഇരയാകുവാൻ അവയെ ഉപേക്ഷിച്ചിട്ട് പോയി (വാ. 5). 

പക്ഷെ അവർ പ്രത്യാശയറ്റവരായിരുന്നില്ല. നല്ലിടയനായ ദൈവം, അവരെ ചൂഷണം ചെയ്ത നായകന്മാരിൽ നിന്ന് അവരെ രക്ഷിക്കുമെന്ന് വാഗ്ദത്തം ചെയ്തു. അവരെ ഭവനത്തിൽ കൊണ്ടു വരാമെന്നും, അവരെ സമൃദ്ധമായ പുല്പുറത്തു ആക്കുമെന്നും അവർക്കു വിശ്രമം നൽകുമെന്നും അവൻ വാക്ക് നല്കി. മുറിവേറ്റവയെ അവൻ സൗഖ്യമാക്കുകയും കാണാതായവയെ തേടി പോകുകയും ചെയ്യും (വാ. 11-16). അവൻ വന്യമൃഗങ്ങളെ ഓടിച്ചുകളയും, അങ്ങനെ അവന്റെ ആട്ടിൻപറ്റം സുരക്ഷിതരാവും (വാ. 28). 

ദൈവത്തിന്റെ ആട്ടിൻകൂട്ടത്തിലെ അംഗങ്ങൾക്ക് മൃദുവായ കരുതലും നിർദേശവും ആവശ്യമാണ്. നമ്മെ എപ്പോഴും പച്ചയായ പുല്പുറത്തേക്കു നയിക്കുന്ന ഒരു ഇടയനെ കിട്ടിയതിൽ നാം എത്ര ഭാഗ്യവാന്മാരാണ്! (വാ. 14).