1940 കളിൽ ജപ്പാൻ ചൈനയെ ആക്രമിക്കുമ്പോള്ൾ ചൈനയിലെ വുഷൂവിൽ ഒരു മിഷനറി സര്ജനായി സേവനമനുഷ്ഠിക്കുകയായിരുന്നു ഡോ. വില്യം വാലസ്. ആ സമയത്ത് സ്റ്റൗട്ട് മെമ്മോറിയൽ ആശുപത്രിയുടെ ചുമതല ഏറ്റിരുന്ന വാലസ് തന്റെ ഉപകരണങ്ങൾ വള്ളത്തിൽ കയറ്റാൻ ശുപത്രിയോട് നിര്ദ്ദേശിച്ചു. തുടർന്ന് സൈന്യത്തിന്റെ ആക്രമണം ഒഴിവാക്കാൻ നദിയിൽ അങ്ങോട്ടുമിങ്ങോട്ടും സഞ്ചരിച്ചുകൊണ്ട് അവർ ആശുപത്രി സേവനം തുടർന്നു.

ആപൽഘടങ്ങളിൽ, താൻ ജീവിച്ചിരുന്നാൽ, രക്ഷകനുവേണ്ടി ചെയ്യാൻ തനിക്ക് ജോലിയുണ്ട് എന്ന് ഫിലിപ്പിയർ 1:21 – വാലസിന്റെ പ്രിയപ്പെട്ട വാക്യങ്ങളിൽ ഒന്ന്– അദ്ദേഹത്തെ ഓര്മ്മിപ്പിച്ചു. മറിച്ച് മരിച്ചാൽ, തനിക്ക് ക്രിസ്തുവുമായുള്ള നിത്യതയുടെ വാഗ്ദത്തം ഉണ്ട്. 1951-ൽ തെറ്റായ വിവരത്തിന്റെ അടിസ്ഥാനത്തിൽ തടവിലാക്കപ്പെട്ടപ്പോൾ അദ്ദേഹം മരണമടഞ്ഞതിലൂടെ ഈ വാക്യം പ്രത്യേക അർത്ഥതലങ്ങൾ കൈവരിച്ചു. 

യേശുവിന്റെ അനുഗാമികളായ നമുക്ക് കാംക്ഷിക്കാവുന്ന ഒരു അഗാധമായ ഭക്തി പൗലൊസിന്റെ എഴുത്ത് പ്രതിഫലിപ്പിക്കുന്നു; അവനെ പ്രതി പരീക്ഷകളോ ആപത്തോ നേരിട്ടാൽ പോലും അത് നമ്മെ ശക്തീകരിക്കുന്നു. പരിശുദ്ധാത്മാവിനാലും നമ്മുടെ പ്രിയപ്പെട്ടവരുടെ പ്രാർത്ഥനയാലും ഉളവാകുന്ന ഭക്തിയാണത്. അത് ഒരു വാഗ്ദത്തം കൂടിയാണ്. കഠിന സാഹചര്യങ്ങളിൽ അവിരാമമില്ലാത്ത സേവനങ്ങൾക്കായി നാം സ്വയം സമര്പ്പിക്കുന്നതു പോലും ഈ ഓർമ്മപ്പെടുത്തൽ ഉള്ളതുകൊണ്ടാണ്: നമ്മുടെ ജീവിതവും അദ്ധ്വാനവും ഇവിടെ അവസാനിക്കുമ്പോൾ അതിനുമപ്പുറം ക്രിസ്തുവുമായുള്ള നിത്യതയുടെ സന്തോഷം നമുക്കുണ്ട്. 

നമ്മുടെ കഠിന വേളകളിൽ ഇപ്പോൾ ക്രിസ്തുവുമായി നടക്കാൻ സമർപ്പിക്കപ്പെട്ട ഹൃദയത്തോടും അവനുമായുള്ള നിത്യതയുടെ വാഗ്ദത്തത്തിൽ ദൃഷ്ടി പതിപ്പിച്ചും നമ്മുടെ ദിനങ്ങളും പ്രവൃത്തികളും ദൈവസ്നേഹത്താൽ മറ്റുള്ളവർക്ക് അനുഗ്രഹമാകട്ടെ.