ഉത്ക്കണ്ഠാകുലനായ പിതാവും അയാളുടെ കൗമാരപ്രായം എത്തിയ മകനും മന്ത്രവാദിക്കു മുന്പാകെ ഇരുന്നു. Òഎത്ര ദൂരമാണ് നിങ്ങളുടെ മകൻ യാത്ര ചെയ്യുന്നത്?” മന്ത്രവാദി ചോദിച്ചു. Òവലിയ പട്ടണത്തിലേക്കാണ്Ó അയാൾ മറുപടി പറഞ്ഞു. Òകൂടാതെ അവൻ കുറേക്കാലത്തേക്കാണ് പോകുന്നത്.Ó ഒരു ഏലസ് പിതാവിന്റെ കൈയിൽ കൊടുത്തിട്ട് അയാൾ പറഞ്ഞു, “അവൻ പോകുന്നിടത്തെല്ലാം ഇത് അവനെ സംരക്ഷിക്കും.Ó ഞാനായിരുന്നു ആ മകൻ. എങ്കിലും ആ മന്ത്രവാദിയും ഏലസും എനിക്കുവേണ്ടി ഒന്നും ചെയ്തില്ല. പട്ടണത്തിൽ വച്ച് ഞാൻ യേശുവിൽ വിശ്വസിച്ചു. ഞാൻ ഏലസ് എറിഞ്ഞു കളഞ്ഞിട്ട് ക്രിസ്തുവിനെ മുറുകെപ്പിടിച്ചു. യേശു എന്റെ ജീവിതത്തിൽ ഉണ്ടായിരുന്നത്, ദൈവിക സാന്നിദ്ധ്യത്തെക്കുറിച്ച് ഉറപ്പ് നൽകി. 

മുപ്പത് വര്ഷങ്ങൾക്കുശേഷം ഇപ്പോൾ വിശ്വാസിയായിത്തീർന്ന എന്റെ പിതാവ്, ഞങ്ങൾ എന്റെ സഹോദരനെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ധൃതി വച്ചപ്പോൾ എന്നോട് പറഞ്ഞു, “നമുക്ക് ആദ്യം പ്രാർത്ഥിക്കാം; ദൈവത്തിന്റെ ആത്മാവ് നിന്നോട് കൂടെ പോരുകയും എല്ലായിടത്തും നിന്റെ കൂടെ ഇരിക്കുകയും ചെയ്യും.Ó ദൈവീക സാന്നിദ്ധ്യവും ശക്തിയുമാണ് ഞങ്ങളുടെ ഏക സുരക്ഷ എന്ന് ഞങ്ങൾ പഠിച്ചിരുന്നു. മോശെയും സമാനമായ ഒരു പാഠം പഠിച്ചു. അവൻ ദൈവത്തിൽ നിന്ന് വെല്ലുവിളിയുയർന്ന ഒരു ദൗത്യം ലഭിച്ചു – ഈജിപ്തിലെ ബന്ധനത്തിൽ നിന്ന് ജനത്തെ വാഗ്ദത്ത ദേശത്തേക്ക് നയിക്കാനുള്ള നിയോഗം (പുറപ്പാട് 3:10). പക്ഷേ ദൈവം അവനെ ഉറപ്പിച്ചു, “ഞാൻ നിന്നോട് കൂടെ ഇരിക്കുംÓ (വാ.12). 

നമ്മുടെ യാത്രയും വെല്ലുവിളികൾ ഇല്ലാത്തവയല്ല, പക്ഷേ നമുക്ക് ദൈവസാന്നിദ്ധ്യത്തെപ്പറ്റിയുള്ള ഉറപ്പുണ്ട്. യേശു ശിഷ്യന്മാരോട് പറഞ്ഞതുപോലെ, “ഞാനോ ലോകാവസാനത്തോളം എല്ലാ നാളും നിങ്ങളോടുകൂടെ ഉണ്ട്Ó (മത്തായി 28:20).