നമ്മുടെ എഴുത്തുകാർ

എല്ലാം കാണുക

ലേഖനങ്ങൾ എഴുതിയത് ലോറന്‍സ് ഡര്‍മാനി

സൗഹൃദത്തിന്റെ അടയാളങ്ങള്‍

ഘാനയില്‍ ഒരു കൊച്ചുകുട്ടിയായി വളര്‍ന്നപ്പോള്‍ ജനത്തിരക്കേറിയ സ്ഥലങ്ങളിലൂടെ എന്റെ പിതാവിന്റെ കരം പിടിച്ച് നടക്കുന്നത് എനിക്കിഷ്ടമായിരുന്നു. അദ്ദേഹം ഒരേസമയം എന്റെ പിതാവും സ്‌നേഹിതനുമായിരുന്നു. കാരണം എന്റെ സംസ്‌കാരത്തില്‍ കരം പിടിക്കുന്നത് യഥാര്‍ത്ഥ സുഹൃദ്ബന്ധത്തിന്റെ അടയാളമായിരുന്നു. അങ്ങനെ നടക്കുമ്പോള്‍ അനേക വിഷയങ്ങളെക്കുറിച്ചു ഞങ്ങള്‍ സംസാരിക്കുമായിരുന്നു. എനിക്ക് ഏകാന്തത അനുഭവപ്പെടുമ്പോഴൊക്കെ, എന്റെ പിതാവിന്റെ അടുക്കല്‍ ഞാന്‍ ആശ്വാസം കണ്ടെത്തുമായിരുന്നു. ഞങ്ങളുടെ സൗഹൃദത്തെ ഞാന്‍ എത്ര വിലമതിച്ചിരുന്നുവെന്നോ!

കര്‍ത്താവായ യേശു തന്റെ ശിഷ്യന്മാരെ സ്‌നേഹിതന്മാര്‍ എന്നു വിളിച്ചു, തന്റെ സൗഹൃദത്തിന്റെ അടയാളങ്ങള്‍ അവന്‍ അവര്‍ക്കു കാണിച്ചുകൊടുത്തു. 'പിതാവ് എന്നെ സ്‌നേഹിക്കുന്നതുപോലെ ഞാനും നിങ്ങളെ സ്‌നേഹിക്കുന്നു' (യോഹന്നാന്‍ 15:9) യേശു പറഞ്ഞു. അവര്‍ക്കുവേണ്ടി തന്റെ ജീവനെ വെച്ചുകൊടുത്തു (വാ.13). തന്റെ രാജ്യത്തിന്റെ പ്രവൃത്തികള്‍ അവര്‍ക്ക് കാണിച്ചുകൊടുത്തു (വാ.15). ദൈവം അവനു നല്‍കിയതെല്ലാം അവന്‍ അവരെ പഠിപ്പിച്ചു (വാ.15). തന്റെ ദൗത്യത്തില്‍ പങ്കാളികളാകാന്‍ അവന്‍ അവര്‍ക്കവസരം നല്‍കി (വാ.16).

നമ്മുടെ ജീവിതത്തിലെ കൂട്ടാളിയെന്ന നിലയില്‍ യേശു നമ്മോടൊപ്പം നടക്കുന്നു. നമ്മുടെ ഹൃദയവേദനകളും നമ്മുടെ ആഗ്രഹങ്ങളും അവന്‍ ശ്രദ്ധയോടെ കേള്‍ക്കുന്നു. നാം ഏകാന്തരും ഹൃദയം തളര്‍ന്നവരും ആകുമ്പോള്‍ നമ്മുടെ സ്‌നേഹിതനായ യേശു നമ്മോടൊപ്പം നില്‍ക്കുന്നു.

നാം പരസ്പരം സ്‌നേഹിക്കുകയും അവന്റെ കല്പനകള്‍ അനുസരിക്കുകയും ചെയ്യുമ്പോള്‍ യേശുവുമായുള്ള നമ്മുടെ സൗഹൃദം കൂടുതല്‍ ദൃഢമാകുന്നു (വാ. 10, 17). നാം അവന്റെ കല്പനകള്‍ അനുസരിക്കുമ്പോള്‍ നാം 'നിലനില്‍ക്കുന്ന ഫലം' കായ്ക്കും (വാ. 16).

നമ്മുടെ പ്രശ്‌നസങ്കീര്‍ണ്ണമായ ലോകത്തിലെ ജനനിബിഢമായ തെരുവുകളിലൂടെയും അപകടം നിറഞ്ഞ വഴികളിലൂടെയും നടക്കുമ്പോള്‍ കര്‍ത്താവിന്റെ സഖിത്വത്തില്‍ നമുക്കാശ്രയിക്കാം. അവന്റെ സൗഹൃദത്തിന്റെ അടയാളമാണത്.

വെളിച്ചത്തിൽ നടക്കുക

ഞങ്ങളുടെ വനഗ്രാമത്തിൽ ചന്ദ്രൻ അപ്രത്യക്ഷമായപ്പോൾ അന്ധകാരം വ്യാപിച്ചു. കൊടുങ്കാറ്റോടുകൂടിയ പേമാരിയുടെയും ഇടിമുഴക്കത്തിന്റെയും അകമ്പടിയോടുകൂടെയുള്ള മിന്നൽ ആകാശത്തെ പിളർന്നു. ഭയപ്പെട്ടുണർന്നുകൊണ്ട് കുട്ടിയെന്ന നിലയിൽ എല്ലാ തരത്തിലുമുള്ള ഭയങ്കരന്മാരായ രാക്ഷസ രൂപികൾ എന്റെ മേൽ ചാടിവീഴുന്നതായിട്ട് കാല്പനീകമായി ചിന്തിച്ചുപോയി! പുലരിയിൽ, ഏതായാലും, ശബ്ദകോലാഹലങ്ങൾ ഒഴിഞ്ഞു, സൂര്യൻ ഉദിക്കുകയും, പക്ഷികൾ സൂര്യപ്രകാശത്തിൽ ഉല്ലസിക്കുമ്പോൾ ശാന്തത തിരികെയെത്തുകയും ചെയ്തു. രാത്രിയുടെ ഭീതിപ്പെടുത്തുന്ന അന്ധകാരവും സന്തോഷ കാരണമായ പകലൊളിയും തമ്മിൽ ഗണ്യവും കൃത്യവുമായ അന്തരം ഉണ്ടായിരുന്നു.

 

യിസ്രായേൽ ജനത സീനായി പർവ്വതത്തിൽ കൂരിരുളും കൊടുങ്കാറ്റും അനുഭവിച്ചപ്പോൾ അവർ ഭയചകിതരായ സമയത്തെ എബ്രായ ലേഖന കർത്താവ് അനുസ്മരിയ്ക്കുന്നു (പുറപ്പാട് 20:18–19). അവരെ സംബന്ധിച്ചിടത്തോളം, ദൈവത്തിന്റെ സാന്നിദ്ധ്യം, തന്റെ സ്നേഹദാനമായ കല്പനയിലും, കൂരിരുട്ടായും ഭയപ്പെടുത്തുന്നതുമായും തോന്നി. ഇതു എന്തുകൊണ്ടെന്നാൽ, പാപമുള്ള യിസ്രായേൽ ജനതയ്ക്ക് ദൈവത്തിന്റെ നിലവാരത്തിനൊത്ത് ജീവിയ്ക്കാൻ സാധിച്ചില്ല. അവരുടെ പാപം തങ്ങളെ അന്ധകാരത്തിലും ഭയത്തിലും നടക്കുമാറാക്കി (എബ്രായർ 12:18–21).

 

എന്നാൽ, ദൈവം വെളിച്ചം ആകുന്നു; അവനിൽ ഇരുട്ട് ഒട്ടും ഇല്ല (1യോഹന്നാൻ 1:5). എബ്രായർ 12-ൽ സീനായി പർവ്വതം ദൈവത്തിന്റെ പരിശുദ്ധിയെയും നമ്മുടെ പഴയ ജീവിതമാകുന്ന അനുസരണക്കേടിനെയും പ്രതിനിധീകരിയ്ക്കുമ്പോൾ, സീയോൻ പർവ്വതം പ്രതിനിധീകരിയ്ക്കുന്നത് ദൈവത്തിന്റെ കൃപയെയും വിശ്വാസികളുടെ പുതിയ ഉടമ്പടിയുടെ മദ്ധ്യസ്ഥനായ യേശുവിലുള്ള പുതിയ ജീവിതത്തെയുമാകുന്നു.  (വാക്യങ്ങൾ 22–24).  

 

യേശുവിനെ അനുഗമിയ്ക്കുന്നവൻ “ഇരുളിൽ നടക്കാതെ ജീവന്റെ വെളിച്ചമുള്ളവൻ ആകും” (യോഹന്നാൻ 8:12). അവനിലൂടെ, നമുക്ക് നമ്മുടെ പഴയ ജീവിതത്തിന്റെ അന്ധകാരത്തെ പുറത്താക്കിയിട്ട്, തന്റെ വെളിച്ചത്തിൽ നടക്കുന്നതിന്റെ ആനന്ദവും രാജ്യത്തിന്റെ മനോഹാരിതയും ആസ്വദിപ്പാൻ സാധിക്കും.

കണ്ണാടികളും കേഴ്വിക്കാരും

ഉഗാണ്ടയിലെ കമ്പാലയിലുള്ള ഹോട്ടലില്‍നിന്നു ഞാന്‍ പുറത്തിറങ്ങിയപ്പോള്‍, സെമിനാറിലേക്ക് എന്നെ കൊണ്ടുപോകാന്‍ വന്ന എന്‍റെ ആതിഥേയ എന്നെ നോക്കി തമാശയായി ചിരിച്ചു. "എന്താ ഇത്ര ചിരിക്കാന്‍?" ഞാന്‍ ചോദിച്ചു. അവള്‍ ചിരിച്ചുകൊണ്ടു ചോദിച്ചു, "താങ്കള്‍ മുടി ചീകിയോ?" ഈ പ്രാവശ്യം ഞാനാണ് ചിരിച്ചത്. ഞാന്‍ എന്‍റെ മുടി ചീകാന്‍ മറന്നുപോയി. ഞാന്‍ എന്‍റെ രൂപം ഹോട്ടലിലെ കണ്ണാടിയില്‍ നോക്കി. ഞാന്‍ കണ്ട കാഴ്ച ഞാന്‍ ശ്രദ്ധിക്കാതെ പോയതെങ്ങനെയാണ്?

ഒരു പ്രത്യേക രൂപകത്തിലൂടെ, നമ്മുടെ തിരുവചന പഠനം കൂടുതല്‍ പ്രയോജനകരമാക്കുന്നതിന്‍റെ ഉപയോഗപ്രദമായ ഒരു തലം യാക്കോബ് നല്‍കുന്നു. എന്തെങ്കിലും തിരുത്തല്‍ വരുത്തണോ - മുടി ചീകണോ, മുഖം കഴുകണോ, ഷര്‍ട്ടിന്‍റെ ബട്ടണ്‍ ശരിയായി ഇട്ടോ -  എന്നറിയാന്‍ നാം നമ്മുടെ രൂപം കണ്ണാടിയില്‍ പരിശോധിക്കുന്നു. ഒരു കണ്ണാടിപോലെ, നമ്മുടെ സ്വഭാവവും മനോഭാവവും ചിന്തകളും പെരുമാറ്റവും പരിശോധിക്കാന്‍ ബൈബിള്‍ നമ്മെ സഹായിക്കുന്നു (യാക്കോബ് 1:23-24). ദൈവം വെളിപ്പെടുത്തിയ പ്രമാണങ്ങള്‍ക്കനുസരണമായി നമ്മുടെ ജീവിതങ്ങളെ ക്രമീകരിക്കാന്‍ ഇതു നമ്മെ സഹായിക്കുന്നു. നാം നമ്മുടെ നാവുകള്‍ക്ക് "കടിഞ്ഞാണ്‍ ഇടണം" (വാ. 26), "വിധവകളെയും അനാഥരെയും സഹായിക്കണം" (വാ. 27). നമ്മുടെ ഉള്ളില്‍ വസിക്കുന്ന പരിശുദ്ധാത്മാവിനു നാം ചെവികൊടുക്കുകയും "ലോകത്താലുള്ള കളങ്കം പറ്റാതെ" നമ്മെത്തന്നെ കാക്കുകയും വേണം (വാ. 27).

നാം "സ്വാതന്ത്ര്യത്തിന്‍റെ തികഞ്ഞ ന്യായപ്രമാണം ഉറ്റുനോക്കി" അവയെ നമ്മുടെ ജീവിതത്തില്‍ പാലിക്കുമ്പോള്‍ നാം ചെയ്യുന്നതില്‍ നാം കൃതാര്‍ത്ഥരാകും (വാ. 25). തിരുവചനമാകുന്ന കണ്ണാടിയില്‍ നാം നോക്കുമ്പോള്‍, നമ്മില്‍ "ഉള്‍നട്ട ദൈവവചനത്തെ നമുക്കു താഴ്മയോടെ" കൈക്കൊള്ളാന്‍ കഴിയും (വാ. 21).

എകാന്ത ക്രിസ്തുമസ്

ഞാന്‍ ചിലവഴിച്ച ഏറ്റവും ഏകാന്തമായ ക്രിസ്തുമസ് ഉത്തരഘാനയിലെ സാക്കോഗുവിലുള്ള എന്‍റെ മുത്തച്ഛന്‍റെ കോട്ടേജില്‍ വെച്ചുള്ളതായിരുന്നു. എനിക്കന്ന് 15 വയസ്സായിരുന്നു, എന്‍റെ മാതാപിതാക്കളും സഹോദരങ്ങളും ആയിരക്കണക്കിനു കിലോമീറ്റര്‍ അകലെയായിരുന്നു. മുന്‍ വര്‍ഷങ്ങളില്‍ ഞാന്‍ അവരോടും എന്‍റെ ഗ്രാമത്തിലെ സ്നേഹിതരോടുമൊപ്പം ആയിരുന്നപ്പോള്‍ ക്രിസ്തുമസ് എല്ലായ്പ്പോഴും വലുതും ഓര്‍മ്മിക്കത്തക്കതുമായിരുന്നു. എന്നാല്‍ ഈ ക്രിസ്തുമസ് നിശബ്ദവും ഏകാന്തവും ആയിരുന്നു. ക്രിസ്തുമസ് രാവിലെ ഞാന്‍ നിലത്തു പായയില്‍ കിടന്നപ്പോള്‍ ഒരു പ്രാദേശിക ഗാനം എന്‍റെ ഓര്‍മ്മയില്‍ വന്നു: "വര്‍ഷം സമാപിച്ചു, ക്രിസ്തുമസ് ആഗതമായി; ദൈവപുത്രന്‍ പിറന്നു; ഏവര്‍ക്കും സമാധാനവും സന്തോഷവും." കരച്ചിലോടെ ഞാന്‍ അതു വീണ്ടും വീണ്ടും പാടി.

എന്‍റെ മുത്തശ്ശി വന്നിട്ടു ചോദിച്ചു, "ഏതു പാട്ടാണത്?" എന്‍റെ മുത്തച്ഛനും മുത്തശ്ശിക്കും ക്രിസ്തുമസിനെക്കുറിച്ച് -ക്രിസ്തുവിനെക്കുറിച്ചും - അറിയില്ലായിരുന്നു. അതിനാല്‍ ക്രിസ്തുമസിനെക്കുറിച്ച് എനിക്കറിയാവുന്നത് ഞാന്‍ അവര്‍ക്കു പറഞ്ഞുകൊടുത്തു. ആ നിമിഷങ്ങള്‍ എന്‍റെ ഏകാന്തതയെ പ്രകാശമാനമാക്കി.

ആടുകള്‍ക്കും ഇടയ്ക്കിടെ പ്രത്യക്ഷപ്പെടുന്ന വന്യമൃഗങ്ങള്‍ക്കുമൊപ്പം ഏകനായി മേച്ചല്‍പ്പുറത്തായിരിക്കുമ്പോള്‍, ആട്ടിടയ ബാലനായ ദാവീദ് ഏകാന്തത അനുഭവിച്ചിരുന്നു. ആ സമയത്തു മാത്രമായിരുന്നില്ല. തന്‍റെ ജീവിതത്തിന്‍റെ പില്ക്കാലത്ത് അവന്‍ എഴുതി, "ഞാന്‍ ഏകാകിയും അരിഷ്ടനും ആകുന്നു" (സങ്കീര്‍ത്തനം 25:16). എന്നാല്‍ ഏകാന്തത തന്നെ ഹതാശയനാക്കാന്‍ ദാവീദ് അനുവദിച്ചില്ല. പകരം അവന്‍ പാടി, "ഞാന്‍ നിങ്കല്‍ പ്രത്യാശ വച്ചിരിക്കുന്നുവല്ലോ" (വാ. 21).

സമയാസമയങ്ങളില്‍ നാമെല്ലാം ഏകാന്തത അനുഭവിക്കാറുണ്ട്. ഈ വര്‍ഷത്തെ ക്രിസ്തുമസില്‍ നിങ്ങള്‍ എവിടെ ആയിരുന്നാലും ഒറ്റയ്ക്കോ കൂട്ടുകാരോടൊപ്പമോ ആയിരുന്നാലും ക്രിസ്തുവിനോടൊപ്പം സന്തോഷാവസരം പങ്കിടാന്‍ നിങ്ങള്‍ക്കു കഴിയും.

അവന്റെ സാന്നിധ്യം

ഉത്ക്കണ്ഠാകുലനായ പിതാവും അയാളുടെ കൗമാരപ്രായം എത്തിയ മകനും മന്ത്രവാദിക്കു മുന്പാകെ ഇരുന്നു. "എത്ര ദൂരമാണ് നിങ്ങളുടെ മകന് യാത്ര ചെയ്യുന്നത്?" മന്ത്രവാദി ചോദിച്ചു. "വലിയ പട്ടണത്തിലേക്കാണ്" അയാള് മറുപടി പറഞ്ഞു. "കൂടാതെ അവന് കുറേക്കാലത്തേക്കാണ് പോകുന്നത്." ഒരു ഏലസ് പിതാവിന്റെ കൈയില് കൊടുത്തിട്ട് അയാള് പറഞ്ഞു, "അവന് പോകുന്നിടത്തെല്ലാം ഇത് അവനെ സംരക്ഷിക്കും."

ഞാനായിരുന്നു ആ മകന്. എങ്കിലും ആ മന്ത്രവാദിയും ഏലസും എനിക്കുവേണ്ടി ഒന്നും ചെയ്തില്ല. പട്ടണത്തില് വച്ച് ഞാന് യേശുവില് വിശ്വസിച്ചു. ഞാന് ഏലസ് എറിഞ്ഞു കളഞ്ഞിട്ട് ക്രിസ്തുവിനെ മുറുകെപ്പിടിച്ചു. യേശു എന്റെ ജീവിതത്തില് ഉണ്ടായിരുന്നത്, ദൈവിക സാന്നിദ്ധ്യത്തെക്കുറിച്ച് ഉറപ്പ് നല്കി. 

മുപ്പത് വര്ഷങ്ങള്ക്കുശേഷം ഇപ്പോള് വിശ്വാസിയായിത്തീര്ന്ന എന്റെ പിതാവ്, ഞങ്ങള് എന്റെ സഹോദരനെ ആശുപത്രിയിലേക്ക് കൊണ്ടുപോകാന് ധൃതി വച്ചപ്പോള് എന്നോട് പറഞ്ഞു, "നമുക്ക് ആദ്യം പ്രാര്ത്ഥിക്കാം; ദൈവത്തിന്റെ ആത്മാവ് നിന്നോട് കൂടെ പോരുകയും എല്ലായിടത്തും നിന്റെ കൂടെ ഇരിക്കുകയും ചെയ്യും." ദൈവീക സാന്നിദ്ധ്യവും ശക്തിയുമാണ് ഞങ്ങളുടെ ഏക സുരക്ഷ എന്ന് ഞങ്ങള് പഠിച്ചിരുന്നു.

മോശെയും സമാനമായ ഒരു പാഠം പഠിച്ചു. അവന് ദൈവത്തില് നിന്ന് വെല്ലുവിളിയുയര്ത്തുന്ന ഒരു ദൗത്യം ലഭിച്ചു - ഈജിപ്തിലെ ബന്ധനത്തില് നിന്ന് ജനത്തെ വാഗ്ദത്ത ദേശത്തേക്ക് നയിക്കാനുള്ള നിയോഗം (പു

റപ്പാട് 3:10). പക്ഷേ ദൈവം അവനെ ഉറപ്പിച്ചു, "ഞാന് നിന്നോട് കൂടെ ഇരിക്കും" (വാ.12). 

നമ്മുടെ യാത്രയും വെല്ലുവിളികള് ഇല്ലാത്തവയല്ല, പക്ഷേ നമുക്ക് ദൈവസാന്നിദ്ധ്യത്തെപ്പറ്റിയുള്ള ഉറപ്പുണ്ട്. യേശു ശിഷ്യന്മാരോട് പറഞ്ഞതുപോലെ, "ഞാനോ ലോകാവസാനത്തോളം എല്ലാ നാളും നിങ്ങളോടുകൂടെ ഉണ്ട്" (മത്തായി 28:20).