തന്റെ കിടക്കയിൽ ഒതുങ്ങിപ്പോയിട്ടും 92 കാരനായ മോറി ബൂഗാര്ട്ട് മിഷിഗണിൽ ഭവനരഹിതരായവർക്ക് വേണ്ടി തൊപ്പികൽ തുന്നി. പതിനഞ്ചു വർഷങ്ങൾകൊണ്ട് അദ്ദേഹം 8,000 തൊപ്പികൽ ഉണ്ടാക്കി എന്ന് റിപോർട്ടുകൾ പറയുന്നു. തന്റെ ആരോഗ്യത്തിലോ പരിമിതിയിലോ ശ്രദ്ധ കേന്ദ്രീകരിക്കാതെ മി. ബൂഗാര്ട്ട് തനിക്ക് അപ്പുറത്തേക്കു നോക്കി, മറ്റുള്ളവരുടെ ആവശ്യങ്ങളെ തന്റേതിനും മുകളിൽ വയ്ക്കേണ്ടതിന് തന്നാൽ കഴിയുന്നത് ചെയ്തു. തന്റെ ജോലി തന്നെ സന്തോഷിപ്പിച്ചുവെന്നും അത് തനിക്ക് ഒരു ഉദ്ദേശ്യം നൽകി എന്നും അദ്ദേഹം പ്രഖ്യാപിച്ചു. Òഞാൻ കർത്താവിന്റെ അടുക്കൽ പോകുന്നതുവരെ ഇത് ചെയ്യുംÓ അദ്ദേഹം പറഞ്ഞു – അത് ഫെബ്രുവരി 2018-ൽ സംഭവിച്ചു. അദ്ദേഹത്തിന്റെ തൊപ്പി ലഭിച്ചവരിൽ മിക്കവർക്കും അദ്ദേഹത്തിന്റെ കഥയോ ഒരു തൊപ്പി നിർമ്മിക്കാൻ വേണ്ടി അദ്ദേഹം എത്രമാത്രം ത്യാഗം ചെയ്തു എന്നോ അറിയില്ലെങ്കിലും സ്നേഹത്തിൽ സ്ഥിരോത്സാഹം ചെയ്ത മോറിയുടെ ഈ ലളിത പ്രവൃത്തി ഇന്ന് ലോകമെന്മാടും ആളുകളെ പ്രചോദിപ്പിക്കുന്നു. 

നമുക്കും നമ്മുടെ പ്രയാസങ്ങൾക്ക് അതീതമായി നോക്കാനും മറ്റുള്ളവരെ നമുക്ക് മുമ്പായി വയ്ക്കാനും നമ്മുടെ സ്നേഹവാനും കാരുണ്യവാനുമായ രാക്ഷനായ യേശുക്രിസ്തുവിനെ അനുകരിക്കാനും കഴിയും (ഫിലിപ്പിയര് 2:1-5). ദൈവം ജഡത്തിൽ -രാജാധിരാജാവ് ആയവൻ – കലർപ്പില്ലാത്ത താഴ്മയോടെ ÒദാസരൂപംÓ എടുത്തു (വാ. 6-7). തന്റെ ജീവിതം നല്കിക്കൊണ്ട് – പരമമായ ത്യാഗം – അവൻ ക്രൂശിൽ നമ്മുടെ സ്ഥാനം ഏറ്റെടുത്തു (വാ. 8). പിതാവായ ദൈവത്തിന്റെ മഹത്വത്തിനു വേണ്ടി യേശു നമുക്ക് വേണ്ടി സകലവും തന്നു (വാ.9-11). 

യേശുവിന്റെ വിശ്വാസികൽ എന്ന നിലയ്ക്ക് കാരുണ്യ പ്രവൃത്തികളിലൂടെ മറ്റുള്ളവരോട് സ്നേഹവും കരുതലും പ്രകടിപ്പിക്കുക എന്നത് നമ്മുടെ ഭാഗ്യാവകാശമാണ്. നമുക്ക് നൽകാൻ  അധികം ഒന്നുമില്ല എന്ന് തോന്നിയാലും ദാസ്യത്വത്തിന്റെ മനോഭാവം നമുക്ക് ഏറ്റെടുക്കാം. നമ്മളാൽ കഴിയുന്നത് ചെയ്തുകൊണ്ട് മനുഷ്യരുടെ ജീവിതത്തിൽ ഒരു മാറ്റംകൊണ്ടുവരാൻ നമുക്ക് ഉത്സാഹപൂര്വ്വം അവസരങ്ങൾ അന്വേഷിക്കാം.